Friday, 27 April 2012
Wednesday, 25 April 2012
പത്ര മാരണങ്ങള്‍ ...
" അച്ചായോ.."
---------------
" അച്ചായോ... ഈ മനുഷ്യന്‍റെ ചെവീം കേക്കുകേലെ?
..............
"അച്ചായോ.....ഇനീം മിണ്ടിയില്ലെങ്കില്‍ ഞാനീ ലാപ്ടോപ്പും കുന്തോം മലയാള നാടും ഒക്കെ എടുത്തു പള്ളക്കളയും "
"
എന്നാ(ടീ) തൊള്ള കീറുന്നെ?"
"ഇതിയാനോട് എത്ര വട്ടം പറഞ്ഞിട്ടുള്ളതാ, ഞാന്‍ വിളിച്ചാല്‍ വിളി കേള്‍ക്കണമെന്നു..."
"അതിനിപ്പോ എന്താ ഒണ്ടായത് ഇവിടെ?, ഞാനിവിടെ കൊറേ ലൈക്കും കമന്‍റും ഇട്ടോണ്ടിരിക്കുന്നത് നീ കണ്ടില്ലേ..?"
"നിങ്ങടെ ഒരു ലൈക്കും കമന്‍റും, കൊണ്ടോയി പുഴുങ്ങി തിന്നു...പിന്നെ ...അച്ചായാ .. ആരാ ഈ ശ്രീമതി?"
"ങേ? എടീ എനിക്ക് വേറെ ശ്രീമതി ഒന്നും ഇല്ല, നീ തന്നെ എന്റെ ശ്രീമതി... അല്ല, ആഗ്രഹം ഉണ്ടെങ്കില്‍ തന്നെ നീ അതിനു സമ്മതിക്കുമോ? ഒരുത്തി കിന്നാരം പറയാന്‍ കണ്ട നേരം."
"ഹയ്യട, ആ പൂതി മനസ്സില്‍ വച്ചെരെ...വയസ്സാന്‍ കാലത്ത് കിളവന്റെ ഓരോരോ ആഗ്രഹങ്ങള്.. ഞാന്‍ ഇവിടെ വേറൊരു ശ്രീമതിയെ കേറ്റി ഇരുത്താം.., ഇങ്ങു കൊണ്ട് വാ..."അല്ല പിന്നെ...
"ചൂടാവാതെടാ .. ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ..."
" അല്ല, ഇനി കൊറേ കാര്യമായിട്ടായാലും അതൊന്നും നടപ്പില്ല. മുട്ട് കാലു തല്ലി ടിക്കും ഞാന്‍"
"ചൂടാവാതെടാ .. ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ..."
" അല്ല, ഇനി കൊറേ കാര്യമായിട്ടായാലും അതൊന്നും നടപ്പില്ല. മുട്ട് കാലു തല്ലി ടിക്കും ഞാന്‍"
"പിന്നെ എന്നാ(ടീ)"
"അച്ചായോ, അച്ചായന്‍ ഇന്നു പേപ്പറു വായിച്ചില്ലേ? "
"അതെന്നാ(ടീ) ഞാന്‍ എന്നും നെറ്റില്‍ ഇരുന്നു എല്ലാ പേപ്പറും വായിക്കുന്നതല്ലേ..."
"അല്ല, എന്നിട്ടും ഈ ശ്രീമതിയെ അറിയില്ലേ? ഇന്നാള് ഏറണാകുളത്ത് പാര്‍ട്ടി സമ്മേളനത്തില്‍ ഡാന്‍സ് കളിച്ചെന്നും പറഞ്ഞു നിങ്ങളൊക്കെ മലയാള നാട്ടില്‍ വലിയ ചര്‍ച്ച ഒക്കെ നടത്തി ഡോക്ടറെട്ട് ഒക്കെ എടുത്തില്ലേ... ആ ശ്രീമതി..."
"ഓ... നമ്മുടെ ശ്രീമതി ടീച്ചര്‍ ... പഴയ മന്ത്രി..."
"അവരിന്നലെ ഏതാണ്ടോ പറഞ്ഞില്ലേ? അച്ചായനത് വായിച്ചില്ലേ?"
"വനിതാ ദിനത്തിന് പൊതു അവധി കൊടുക്കണം എന്നല്ലേ... ഇനി നിങ്ങള്‍ക്കും അവധി ആയി..അതിന്റെ ഒരു കുറവൂടെ ഒണ്ടായിരുന്നുള്ളൂ ..."
" ഞങ്ങള്‍ക്ക് ഒരു ദിവസം അവധി കിട്ടുന്നു എന്ന് കേക്കുന്നത് അങ്ങ് സുഖിക്കുന്നില്ല അല്ലെ.." .
"അല്ല,.. നിങ്ങടെ പേരിലായാലും ഒരവധി നല്ലതാ... ഇപ്പോള്‍ പരീക്ഷക്കാലം അല്ലെ...അതിനാല്‍ ... ബന്തും ഹര്‍ത്താലും മാര്‍ച്ച് മാസത്തില്‍ കുറവല്ലേ.... നിങ്ങളുടെ പേരിലും ഒരു ദിവസം വീട്ടില്‍ ഇരുന്നു രണ്ടെണ്ണം വിടാമല്ലോ... എന്തായാലും ടീച്ചര്‍ നല്ലോളാ... കാര്യം അറിയാം..."
" ഞങ്ങള്‍ക്ക് ഒരു ദിവസം അവധി കിട്ടുന്നു എന്ന് കേക്കുന്നത് അങ്ങ് സുഖിക്കുന്നില്ല അല്ലെ.." .
"അല്ല,.. നിങ്ങടെ പേരിലായാലും ഒരവധി നല്ലതാ... ഇപ്പോള്‍ പരീക്ഷക്കാലം അല്ലെ...അതിനാല്‍ ... ബന്തും ഹര്‍ത്താലും മാര്‍ച്ച് മാസത്തില്‍ കുറവല്ലേ.... നിങ്ങളുടെ പേരിലും ഒരു ദിവസം വീട്ടില്‍ ഇരുന്നു രണ്ടെണ്ണം വിടാമല്ലോ... എന്തായാലും ടീച്ചര്‍ നല്ലോളാ... കാര്യം അറിയാം..."
"അയ്യടാ... അച്ചായന്‍ ആ മലയാള നാടിന്‍റെ പേജോന്നു എടുത്തെ, എന്നിട്ട് ഒരു പോസ്റ്റ് അങ്ങോട്ട് എഴുതി ഉണ്ടാക്കിക്കെ... "
"എന്തോന്നാ(ടീ) എനിക്കതിനോന്നും സമയം ഇല്ല...നീ വേറെ പണി നോക്ക്..."
"ദേ, ഇത് കണ്ടോ... അച്ചായന്‍ വനിതാ ദിനത്തില്‍ മേടിച്ചു തന്നതാന്നു എന്ന് പറഞ്ഞു ഞാന്‍ കൂടെ ജോലി ചെയ്ത ഫിലിപ്പിനോകളെ ഒക്കെ പറ്റിച്ചു... ഇന്നാളു അച്ചായന്‍ മേടിച്ചു തന്നില്ലേ ആ മുക്കു പണ്ടം, അത് ഞാന്‍ സൂസമ്മക്കും , സൂസമ്മേടെ അച്ചായന്‍ മേടിച്ചു കൊടുത്ത മുക്കു പണ്ടം ഞാനും കൊണ്ട് പോയി... എന്നിട്ട് അവരോടു പറഞ്ഞു, എനിക്ക് അച്ചായന്‍ വനിതാ ദിനത്തിന് മേടിച്ചു തന്ന സമ്മാനം ആണെന്ന്... "
"എന്നതാ( ടീ) ഇതൊക്കെ... നീ ആ പരിപ്പും തറ തൊമ്മന്റെ മോള് തന്നെയാ... കെട്ടിക്കേറി വന്നപ്പോഴും മുക്കു പണ്ടം കൊണ്ട് എന്നെ കളിപ്പിച്ചതല്ലേ..."
"ദേ, അച്ചായ...എന്നേം പറഞ്ഞു എന്‍റെ അപ്പനേം പറഞ്ഞു... ങാ ... ഒരു മാതിരി കന്നംതിരിവ് പറഞ്ഞാലുണ്ടല്ലോ... ഞാന്‍ പറഞ്ഞേക്കാം..."
"എന്നതാ(ടീ)..."
"ഞാന്‍ അച്ചായന്‍റെ ഒരു ഗമക്ക് വേണ്ടി അല്ലെ ഇതൊക്കെ ഇട്ടോണ്ട് പോയത്... അച്ചായനിപ്പോള്‍ ഞങ്ങളുടെ വാര്‍ഡില്‍ എന്ത് വെയിറ്റ് ആണെന്നോ..."
"എന്നതാ(ടീ ) ഈ പറയുന്നത്? നിങ്ങളുടെ വാര്‍ഡില്‍ വന്നു ഞാന്‍ എന്‍റെ തൂക്കം നോക്കിയെന്നോ..? അത് പിള്ളേരുടെ വാര്‍ഡ് അല്ലെടീ... ഞാന്‍ ഡോക്ടറെ കാണുന്നത് ഗിസയിസ് ക്ലിനിക്കില്‍ അല്ലെടീ...
ഈ അച്ചായന്‍ ഒരു മണ്ടൂസാണ്...അച്ചായനെ പറ്റി ഫിലിപ്പിനോ പിള്ളേര്‍ക്ക് ഭയങ്കര മതിപ്പാണ്.. അവര്‍ക്ക് അച്ചായനെ കാണണം പോലും..."
.
"നീ എന്താടീ എന്നെ സുഖിപ്പിക്കുന്നത്...ഒരു ഫിലിപ്പിനോ പോയിട്ട് നാടന്‍ ഒന്നിനെ പോലും ഒന്ന് നീ പരിചയപ്പെടുത്തി തന്നിട്ടില്ലല്ലോ... നീ കാര്യം പറ..."
"അതെ, അച്ചായന്‍ ആ ശ്രീമതി ടീച്ചറിന്റെ വാര്‍ത്തക്ക് എതിരെ ഒരു പോസ്റ്റ് ഇടണം..."
"അതെന്തിനാടീ നിങ്ങള്ക്ക് ഒരു ദിവസത്തെ അവധി കിട്ടുന്നതല്ലേ..."
"അതല്ല അച്ചായാ... സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരു ദിവസത്തെ അവധി തന്നാല്‍ അന്ന് വീട്ടില്‍ തന്നെ കുത്തിയിരിക്കണം... നിങ്ങള് കള്ളും മോന്തി ഇരിക്കും... നിങ്ങള്ക്ക് ടച്ചിങ്ങ്സ് ഉണ്ടാക്കി ഞാന്‍ അടുക്കളയിലും ആകും.. അതെ സമയം അന്ന് ജോലി ആണെങ്കില്‍ അന്നെങ്കിലും നല്ലോണം ഉടുത്തൊരുങ്ങി ഒരു ഗമയ്ക്കു വെളിയില്‍ പോകാം... ശ്രീമതി ടീച്ചര്‍ റിട്ടയര്‍ ആയില്ലേ, പിന്നെ അവര്‍ക്കിപ്പോള്‍ മന്ത്രിപ്പണിയൊന്നും ഇല്ലല്ലോ... പാര്‍ട്ടീന്നും തരാം താഴ്ത്തിയ പോലാ... അച്ചായന്‍ ഒന്ന് എഴുതി പോസ്റ്റിക്കേ..."
----------------------------------------------------------------------------------------------------------------------------------
അച്ചായോ, പിന്നെ വേറൊരു കാര്യം, ഇനി മുതല്‍ ഞാന്‍ ജോലിക്ക് പോകുന്നില്ല..."
"കര്‍ത്താവേ ചതിച്ചോ... ഇനി എന്നാ ചെയും നമ്മള്‍...,... അതെന്താടീ ഇപ്പൊ അങ്ങനെ പറയാന്‍..,.. നിന്റെ ജോലിക്ക് എന്തേലും കുഴപ്പം ഉണ്ടോ? കൂടും കിടക്കയും എടുത്തു നാട്ടീ പോകേണ്ടി വരുമോ.."
"അതല്ല അച്ചായാ... ജോലിക്ക് കുഴപ്പം ഒന്നും ഇല്ല..."
"പിന്നെ...."
"അല്ല, ഈ രണ്ടു പണിയും കൂടെ ഞാന്‍ ചെയ്യണോ..."
"കോളടിച്ചോടീ... നിനക്ക് വേറേം ഒരു പണി ശരിയായോ... രണ്ടും കൂടി നീ എങ്ങെനെ ചെയ്യും?നല്ല ശമ്പളം കിട്ടുമോടീ...എന്നിട്ട് വേണം ഒന്ന് അടിച്ചു പൊളിക്കാന്‍ ... "
"അയ്യട... ഇത്ര നാളും അടിച്ചു പൊളിച്ചത് ഒന്നും പോരെ... ഇപ്പോള്‍ തന്നെ എന്‍റെ നടുവൊടിഞ്ഞു... പണിഎടുത്തു പണിയെടുത്തു... അന്നേരമാ ഞാന്‍ ഇനി വേറെ ഒരു പണി കൂടി നോക്കുന്നത്... അധികം മനപ്പായസം ഉണ്ണേണ്ട... നിങ്ങടെ ശമ്പളം നിങ്ങടെ കള്ളു കുടിക്കു പോലും തികയില്ല... ഇവിടെ വീട്ടു വാടകയും പിള്ളേരുടെ പഠിപ്പും ഒക്കെ നോക്കുന്നത് ആരടെ ശമ്പളം കൊണ്ടാ... അതൊക്കെ ഓര്മ വേണം..."
"ഇപ്പൊ, അതെപ്പറ്റി ഞാന്‍ എന്തേലും പറഞ്ഞോ... നീ തെളിച്ചു കാര്യം പറ..."
"അച്ചായന്‍ കണ്ടോ ഇന്നത്തെ മാതൃഭൂമി... "
"എന്നതാ അതില്..."
"ഇത് നോക്കിക്കേ... നമ്മുടെ ജസ്റ്റിസ് കൃഷ്ണയ്യര്‍ സാറ് പറഞ്ഞിരിക്കുന്നത് വായിച്ചു നോക്കിക്കേ...
ഇനി മുതല്‍ വീട് ജോലിക്ക് ശമ്പളം കൊടുക്കണം...മാത്രമല്ല പെന്‍ഷനും കൊടുക്കണം...
അപ്പോള്‍ ഇനി മുതല്‍ എനിക്ക് നിങ്ങള്‍ ശമ്പളം തരണം..."
"അതിനിടെ എവിടെയാടീ നിനക്ക് വീട്ടില് ജോലി..."
"നിങ്ങള്‍ക്കും പിള്ളാര്‍ക്കും വെച്ച് വിളമ്പി തരുന്നതോ... നിങ്ങള്‍ വലിച്ചെറിയുന്നതൊക്കെ നേരെ ചൊവ്വേ അടുക്കി വച്ച് വീട് വൃത്തിയാക്കുന്നതോ... നിങ്ങളുടെ തുണികള്‍ ഒക്കെ അലക്കി തേച്ചു തരുന്നതോ...,"
"ഇവളാകെ പ്രശനക്കാരി ആണല്ലോ... ഒരു കാര്യം ചെയ്യാം , നമുക്കൊരു വേലക്കാരിയെ വെക്കാം.."
"അയ്യട... അത് വേല മനസ്സില്‍ വച്ചെരെ... ഞാന്‍ ചോദിക്കാന്‍ ഇരിക്കയായിര്‍ന്നു...അതാരാ ആ റോബിന്‍ ധര്‍മ്മ രത്നം...? . വേലക്കാരിയെ വിവാഹം കഴിച്ചു ചെലവ് ചുരുക്കാന്‍ പറഞ്ഞ ബുദ്ധി ജീവി... ഇയ്യളാരാ, തോമസ് ഐസക്കോ, മന്‍മോഹനോ... ഒരു എക്കൊണോമിസ്റ്റ്...,.. നിങ്ങള്‍ മലയാള നാട് കാരുടെ മനസിലിരിപ്പ് എനിക്ക് മനസിലായി... "
"നിനക്കിതെന്നാ പറ്റിയെടീ..."
ഞാന്‍ ഒറ്റക്കാര്യം പറഞ്ഞേക്കാം... ഇവിടെ ജോലിക്കാരിയൊന്നും വേണ്ട... നിങ്ങള് നന്നായി കുക്ക് ചെയുമല്ലോ... നാളെ മുതല്‍ വീട്ടിലെ പണി നിങ്ങള്‍ തന്നെ അങ്ങ് ചെയ്തെരെ... എന്നിട്ട് ആ ജോലിക്കാരിക്ക് കൊടുക്കാമെന്നു പറഞ്ഞ ശമ്പളം എനിക്ക് ഇപ്പൊ തന്നെരെ.. സൂസമ്മ ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞു വരും , ഞാനും അവളും കൂടെ ജോയ് ആലുക്കാസ് വരെ പോയി ഓരോ നെക് ലെസ് വാങ്ങി വരാം...
( കഴിഞ്ഞ വനിതാ ദിനത്തിനോടനുബന്ധിച്ചു എഴുതിയത്. )
( കഴിഞ്ഞ വനിതാ ദിനത്തിനോടനുബന്ധിച്ചു എഴുതിയത്. )
Saturday, 21 April 2012
ഇരിപ്പിടം: ഇരിപ്പിടം വായനക്കാര്‍ക്ക് വിഷു ആശംസകളോടെ...
ഇരിപ്പിടം: ഇരിപ്പിടം വായനക്കാര്‍ക്ക് വിഷു ആശംസകളോടെ...: ഈ വിഷു ദിനം ഇരിപ്പിടത്തിന്റെ വായനക്കാർക്കായി സമർപ്പിക്കട്ടെ ... വിഷു ; എന്ന് കേൾക്കുമ്പോൾ മനസ്സിലോടിയെത്തുന്നത് നാണയങ്ങളുടെ ...
പെരുമനം: രാജ ബയ്യ എന്ന ജയില്‍ മന്ത്രിയും ദൂരക്കാഴ്ചകളും
പെരുമനം: രാജ ബയ്യ എന്ന ജയില്‍ മന്ത്രിയും ദൂരക്കാഴ്ചകളും: രാജ ബയ്യ എന്ന പേര് കേട്ടാല്‍ പേടിക്കാത്തവര്‍ കുറയും. 48 കൊലപാതക കേസുകള്‍ 32 ഭാവന ഭേദനം , അടിപിടി കേസുകള്‍ 12 തട്ടിക്കൊണ്ടു പോകല്‍ കേ...
പെരുമനം: പാരീസ് - സ്വപ്ന നഗരം
പെരുമനം: പാരീസ് - സ്വപ്ന നഗരം: പാരീസ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സിറ്റികളില്‍ ഒന്നാണ്, ശാസ്ത്രം , രാഷ്ട്രീയം, കല, സംസ്കാരം , ബിസിനസ്സ്, വിദ്യാഭ്യാസം , ഫാഷന്...
Tuesday, 17 April 2012
പ്രണാബ് മുക്കര്‍ജി പുതിയ ഇന്ത്യന്‍ പ്രസിഡണ്ട്?
ആരായിരിക്കും അടുത്ത പ്രസിഡണ്ട്? ഇന്ത്യന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ഇനി അധിക ദിവസങ്ങള്‍ ഇല്ല. സാധാരണ അഭ്യൂഹങ്ങള്‍ക്കുപരി ശരിയായ ചര്‍ച്ചകള്‍ പോലും നടക്കുന്നില്ല എന്നാണ് ഇന്ദ്ര പ്രസ്ഥത്തില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.
എന്തായാലും പ്രതിഭാ പാട്ടീല്‍ എന്ന അത്രയധികം പ്രതിഭയില്ലാത്ത ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി സുഖവാസത്തിനായി കോടികള്‍ ചിലവിട്ടു പുതിയ ഭവനത്തിലേക്ക് ചേക്കേറുന്നു എന്ന വാര്‍ത്ത എത്തിത്തുടങ്ങി. ഇത്തവണ ഭരണ പക്ഷമായ കൊണ്ഗ്രെസ്സ് നയിക്കുന്ന മുന്നണിക്ക് സ്വന്തമായി ഒരു പ്രസിഡന്റിനെ വിജയിപ്പിക്കുവാന്‍ കഴിയില്ല. ബി ജെ പി യോട് ഒപ്പമല്ലാത്ത, ബി എസ പി, സമാജ് വാദി, ജനതാ ദള്‍ , അല്ലെങ്കില്‍ ഇടതു പക്ഷത്തിന്‍റെയോ സഹായം വേണം. അതിനാല്‍ കൂട്ടിക്കുറയ്ക്കലുകള്‍ നടക്കുന്നു.
ബി ജെ പി ഉള്‍പ്പെടുന്ന പ്രതിപക്ഷം ആകട്ടെ, സഖ്യ ബലം വര്‍ദ്ധിപ്പിക്കുവാനും അടുത്ത ഭരണത്തിലേക്കുള്ള ദൂരക്കാഴ്ചയാലും, കൂട്ടത്തില്‍ കൊള്ളാവുന്നവര്‍ ഇല്ലാത്തതിനാലും പ്രസിഡണ്ട് ആയിരുന്നപ്പോള്‍ നല്ല ഖ്യാതി നേടിയ യുവ മനസ്സുകളുടെ താരമായ ശ്രീ എ പി ജെ അബ്ദുല്‍ കലാമിനെ തന്നെ ആയിരിക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ട് വരിക.

ഏ കെ ആന്‍റണി, ഹമീദ് അന്‍സാരി തുടങ്ങിയ പേരുകള്‍ ആയിരുന്നു മുന്‍പ് നേതൃ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നതെങ്കിലും ഇപ്പോള്‍ പ്രധാനമായി പറഞ്ഞു കേള്‍ക്കുന്ന പേരുകള്‍ ധന മന്ത്രി പ്രണാബ് മുക്കെര്‍ജി, പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്, എന്നിവരുടെത് ആണ്. പല പ്രാവശ്യം ആയി പ്രധാനമന്ത്രി, പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയര്‍ന്നു വന്ന പേരാണ് പ്രണാബ് മുക്കര്‍ജിയുടെത്. രാഷ്ട തന്ത്രഞ്ഞതയ്ക്ക് പേരെടുത്ത ബംഗാളി ബാബുവാണ് കോണ്‍ഗ്രസില്‍ നിന്ന് പരിഗണിക്കപ്പെടാന്‍ ഏറ്റവും യോഗ്യനും. അദേഹത്തിന്റെ ഭരണ നിപുണതയും രാഷ്ട തന്ത്രഞ്ഞതയും ആണ് പ്രണാബ് കുമാര്‍ മുക്കര്‍ജിക്ക് പാരയാകുന്നതും. പാര്‍ട്ടിയെയും ഭരണത്തെയും പലപ്പോഴും പ്രതി സന്ധി ഘട്ടത്തില്‍ തരണം ചെയുന്നതും മുന്‍പോട്ടു നയിക്കുന്നതും ഈ ബംഗാളി ബാബുവിന്റെ മിടുക്ക് കൊണ്ട് മാത്രം ആണ്. ആണവ കരാര്‍ വിഷയത്തിലോക്കെ പ്രണാബിന്റെ ഇടപെടലുകള്‍ വിജയം കണ്ടു.
എല്ലാ പ്രതി പക്ഷ പാര്‍ട്ടികളും ആയി വളരെ അടുത്ത അടുപ്പം സൂക്ഷിക്കുന്ന, എല്ലാവര്ക്കും സ്വീകാര്യനായ നേതാവാണ് മുക്കര്‍ജി. പ്രധാനമായും രണ്ടു ഓപ്ഷനുകള്‍ ആണ് കോണ്‍ഗ്രസ് പ്രസിഡന്റ് ആയ സോണിയാ ഗാന്ധിയുടെ മുന്‍പാകെ ഉള്ളത്. കോണ്‍ഗ്രസ്, അഴിമതി, സ്വജനപക്ഷ പാതത്തിലോക്കെ തട്ടിത്തടഞ്ഞു, തെരഞ്ഞെടുപ്പുകളില്‍ തോറ്റു തുന്നം പാടി ജനങ്ങളില്‍ നിന്ന് അകന്നു പോകുന്ന ഒരു അവസ്ഥയില്‍ ആണ് കോണ്‍ഗ്രസ് ഇന്നു. ഭരണത്തിന്‍റെ പാപഭാരം എല്ലാം പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിന്റെ തലയില്‍ വച്ചു അദേഹത്തെ രാജി വയ്പ്പിച്ചു പ്രസിഡണ്ട് ആക്കുക എന്നതാണ് ഒരു പോം വഴി. അങ്ങനെ ഒഴിവു വരുന്ന പ്രധാന മന്ത്രി കസേരയില്‍ പ്രണാബ് മുക്കര്‍ജിയെ പ്രതിഷ്ടിച്ചു 2014 ലെ പൊതു തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ പ്രാപ്തമാക്കുക.
ഉത്തര്‍ പ്രദേശിലെയും പഞാബിലെയും അത് പോലെ ഡല്‍ഹി മുനിസിപ്പല്‍ കൊര്‍പ്പോറേഷനില്‍ ഉണ്ടാകുന്ന തോല്‍വിയും രാഹുല്‍ ഗാന്ധിയെ ഒരിക്കലും പ്രധാന മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുവാന്‍ സോണിയയും കൂട്ടാളികളും ശ്രമിക്കില്ല. അങ്ങനെ പല നിര്‍ദ്ദേശം ഉണ്ടായാലും രാഹുലിന്‍റെ പ്രകൃതം അനുസരിച്ച് രാഹുല്‍ അതിനു തയ്യാറാവുകയും ഇല്ല. അപ്പോള്‍ പ്രണാബ് മുക്കര്‍ജി അല്ലാതെ മറ്റൊരാള്‍ ഇപ്പോള്‍ സോണിയക്ക് മുന്നില്‍ ഇല്ല. ഭരണത്തിന്‍റെ പരമോന്നത പീഠത്തിനു കോണ്‍ഗ്രസില്‍ നിന്ന് തികച്ചും അര്‍ഹത ഉള്ളതും അദേഹത്തിനു മാത്രം ആണ്. ധനകാര്യത്തോടൊപ്പം വിദേശകാര്യം കൈകാര്യം ചെയ്ത പഴക്കവും പ്രണാബിന് സ്വന്തം. പ്രണാബ് മുക്കര്‍ജിയെ പിന്തുണയ്ക്കാതിരിക്കുവാന്‍ മമതയ്ക്കോ യു പി ഐ സഖ്യ കക്ഷികള്‍ക്കോ കഴിയില്ല. മായാവതിയും മുലായവും ആയും നല്ല ബന്ധമാണ് പ്രനാബിനുള്ളത്.
2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ബലഹീനമായ ഒരു ഫലം ആകും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പുറത്തു വരിക. ആദ്യമായി, ഒരു പക്ഷെ രണ്ടക്ക സംഖ്യയിലേക്ക് കോണ്‍ഗ്രസ് കൂപ്പു കുത്താന്‍ ഉള്ള സാധ്യത ഇന്നത്തെ അവസ്ഥയില്‍ തള്ളിക്കളയാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ജയലളിതയും, മുലായവും, മായാവതിയും, നിതീഷും, നവീന്‍ പട്നായിക്കും, ചന്ദ്ര ബാബു നായിഡുവും ഒക്കെ കാലം നിരഞാടുവാന്‍ സാധ്യത കൂടുതല്‍ ആണ്. ബി ജെ പി യെ കാലത്തിനു പുറത്തു നിര്‍ത്തുവാന്‍ ഒരു പക്ഷെ ചില കടുത്ത കളികള്‍ കളിക്കേണ്ടി വന്നേക്കാം. ഒരു പക്ഷെ രാഷ്ട്രപതി ഭവനില്‍ നിന്ന് ആയിരിക്കും ആ കളികള്‍ നടത്തേണ്ടി വരിക. അപ്പോള്‍ അവിടെ അതി സമര്‍ത്ഥനായ കൌശലക്കാരനായ ഒരു പ്രസിഡന്റിനെ ആണ് കോണ്‍ഗ്രസിനു ആവശ്യം. അതല്ല ഒരു പക്ഷെ പ്രതി പക്ഷം ഭരണത്തില്‍ വന്നാലും പ്രസിഡന്റിനു പല രീതിയിലും ബി ജെ പി ഉള്‍പ്പെടുന്ന പുതിയ ഭരണത്തെ ബാലഹീനമാകുവാന്‍ കഴിയും. അതിനാല്‍ പ്രണാബ് മുക്കര്‍ജി ആകും കോണ്‍ഗ്രസിന്‍റെ പ്രസിഡന്റ് നോമിനി.
Wednesday, 11 April 2012
രാജ ബയ്യ എന്ന ജയില്‍ മന്ത്രിയും ദൂരക്കാഴ്ചകളും
രാജ ബയ്യ എന്ന പേര് കേട്ടാല്‍ പേടിക്കാത്തവര്‍ കുറയും. 48 കൊലപാതക കേസുകള്‍ 32 ഭാവന ഭേദനം , അടിപിടി കേസുകള്‍ 12 തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍ തുടങ്ങി മറ്റു അനവധി കേസുകളും. എങ്ങനെ പേടിക്കാതിരിക്കും ജനങ്ങള്‍ ! ഇത്രയും ഒക്കെ ഗുണ്ടായിസം കാട്ടിയ ആള്‍ തടവ് ശിക്ഷ അനുഭവിക്കുകയായിരിക്കും എന്ന് നിങ്ങള്‍ കരുതിയാല്‍ തെറ്റി. ഇത് ഉത്തര്‍ പ്രദേശാണ്.. ഇദേഹം ആണ് ഈ വലിയ സംസ്ഥാനത്തിന്‍റെ ജയില്‍ മന്ത്രി.

ജയില്‍ മന്ത്രി ആകുവാന്‍ തക്കതായ യോഗ്യത! അഖിലേഷ് സിംഗ് യാദവ് ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അടികാരത്തില്‍ വന്ന സമാജ് വാദി പാര്‍ട്ടിയുടെ ഗര്‍ജ്ജിക്കുന്ന യുവത്വം. യുവ ഇന്ത്യയുടെ പ്രതീകം. ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി പോലും ഇദേഹം ആയിക്കൂടായ്കയില്ല എന്ന് മാധ്യമങ്ങളും അനാലിസ്റ്റുകള്‍ പോലും വാഴ്ത്തിയ നേതാവ്... ഇദേഹം ചെയ്ത ഏറ്റവും മഹത്തായ കാര്യം എന്തെന്നോ..?
തന്റെ മന്ത്രി സഭയില്‍ മന്ത്രി ആകുന്നവര്‍ക്കെല്ലാം അതിനുള്ള യോഗ്യത വേണം എന്ന് നിശ്ചയിച്ചു. ഇന്ത്യയുടെ പല സംസ്ഥാനത്തും കേന്ദ്രത്തില്‍ പോലും സ്കൂളില്‍ പോകാത്ത ആള്‍ പോലും ശാസ്ത്ര, വിദ്യാഭ്യാസ മന്ത്രിമാര്‍ ആകുന്ന കാലത്ത്, നാളത്തെ ഇന്ത്യയെ കുറിച്ച് സ്വപ്നം കാണുന്ന അഖിലേഷ് ആകട്ടെ തന്‍റെ പാര്‍ട്ടിയില്‍ നിന്ന് ജയിച്ചു വന്ന എല്ലാ എം എല്‍ എ മാരുടെയും ബയോ ഡാറ്റ വാങ്ങി പരിശോധിച്ചു, അവരൊക്കെ ജയില്‍ മന്ത്രി ആകുവാന്‍ പരിചയം ഉണ്ടോ എന്നറിയുവാന്‍.. ഏകദേശം 73 ക്രിമിനലുകള്‍ ആണ് സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ജയിച്ചു വന്നത്... കൊലപാതകം, ഭവന ഭേദനം, ബലാല്‍ സംഘം, തട്ടി കൊണ്ട് പോകല്‍ തുടങ്ങി എല്ലാ വിധ മാഫിയാ പ്രവര്‍ത്തനങ്ങളും നടത്തി പോലീസിന്റെ ക്രിമിനല്‍ പട്ടികയില്‍ ഇടം നേടിയവര്‍. പലരും പല തവണ ജയില്‍ വാസം അനുഭവിച്ചവര്‍. അതില്‍ ചിലരുടെ ബയോ ഡാറ്റ മാറ്റി വച്ച് നോക്കി. എന്നിട്ടും അഖിലേഷ് ത്രുപ്തനായില്ല.
20 കൊലപാതകം ചെയ്ത ഒരു യാദവ് ആണ് മുന്നില്‍ ... പക്ഷെ അയ്യാള്‍ക്ക് എതിരെ മറ്റു കുറ്റങ്ങള്‍ ഒന്നും ആരോപിക്കപ്പെട്ടിട്ടില്ല.. വെറും കൊലപാതകങ്ങള്‍ മാത്രം. അപ്പോള്‍ ജയിലില്‍ കൊലപാതകികള്‍ മാത്രമല്ലല്ലോ... മറ്റു തെറ്റുകള്‍ ചെയ്തു വരുന്നവരെ എങ്ങനെ മാനേജു ചെയ്യും... അഖിലെഷിനു ഉറക്കം വരാത്ത രാത്രികള്‍ ...
ഒടുവില്‍ തന്‍റെ മകന്‍റെ നിദ്രാവിഹീനമായ രാവുകള്‍ അപ്പനായ മുലായം സിംഗ് യാദവിനെ തളര്‍ത്തി. നമ്മടെ ബാല കൃഷ്ണ പിള്ളയെ പോലെ കണ്ണീ ചോരയില്ലാത്തോനല്ല മുലായം. അദേഹം ആണ് മുന്‍ കാല ചട്ടമ്പിയും യു പി യിലെ തന്നെ ഏറ്റവും വലിയ ക്രിമിനലും ആയ രാജു ബയ്യയെ അഖിലെഷിനു കാണിച്ചു കൊടുത്തത്...തന്‍റെ സ്വന്തം പാര്ട്ടിക്കാരില്‍ ഇത്രയും വലിയ ഒരു ക്രിമിനല്‍ ഇല്ലാത്തതിനാല്‍ ആണ് സ്വതന്ത്രനായി ജയിച്ചു വന്ന രാജു ബയ്യയെ തേടി പിടിച്ചത്... അടച്ചിട്ട മുറിയില്‍ വച്ചു താന്‍ ചെയ്ത ഓരോ കൊലപാതകങ്ങളും ക്രൂരതകളും ഒരു സിനിമയില്‍ എന്നാ പോലെ ഫ്ലാഷ് ബാക്കുകള്‍ ഉപയോഗിച്ച് രാജു ബയ്യ അഖിലെഷിനു വിവരിച്ചു കൊടുത്തു. 42 കൊലപാതകങ്ങള്‍ ... ഓരോ കൊലപാതക സീനുകള്‍ കേള്‍ക്കുമ്പോഴും അഖിലേഷ് ഞെട്ടി വിറച്ചു കൊണ്ടിരുന്നു... നിയമസഭയില്‍ ഇതിലും വലിയൊരു റിക്കാര്‍ഡ് ഇല്ല. എല്ലാം കൊടും ക്രൂരതകള്‍ .. പോരാത്തതിന് ജയില്‍ ജീവിതം പഠിക്കുവാന്‍ വേണ്ടി പല പ്രാവശ്യം സംസ്ഥാനത്തെ ജയിലുകളില്‍ താമസിച്ചിട്ടും ഉണ്ട്. ഇതില്‍ പരം യോഗ്യന്‍ വേറെ ആരുണ്ട്...
രാജു ബയ്യ വളരെ മുന്‍ കൂട്ടി തീരുമാനങ്ങള്‍ എടുക്കുന്നവന്‍ ആണ്.. വളരെ ആസൂത്രിതമായിട്ടാണ് ഓരോ കൊലപാതകങ്ങളും തട്ടി ക്കൊണ്ട് പോകലും ഒക്കെ നടത്തിയിട്ടുള്ളത്. വിദഗ്ദമായ ആസൂത്രണം , ഇതാണ് അദേഹത്തെ ഇത്രയധികം ക്രിമിനല്‍ കേസുകളില്‍ കുടുക്കിയത്...
എന്തായാലും രാജു ബയ്യ എന്നാ ജയില്‍ മന്ത്രി തന്‍റെ സഹ തടുവാരുടെ വേദന മനസിലാക്കി. ജയിലുകളിലെ ചൂട് തടവ് കാര്‍ക്ക് സഹിക്കാവുന്നതില്‍ അധികം ആണ് എന്നദേഹം കണ്ടു... ഇപ്പോള്‍ ഇതാ എല്ലാവര്ക്കും ജയിലില്‍ എയര്‍ കണ്ടീഷണറുകള്‍ , എയര്‍ കൂളറുകല്‍ ഒക്കെ ഫിറ്റ് ചെയുന്നു... ക്രിമിനലുകളുടെ മേദസ്സ് വല്ലാതെ വര്‍ദ്ധിക്കും, അവരുടെ കൊലെസ്ട്രോള്‍ കൂടും എന്നൊക്കെ മനസിലാക്കി ഭക്ഷണം പോലും ഫൈവ് സ്റ്റാര്‍ രീതിയില്‍ ആക്കുവാന്‍ ഒരുങ്ങുന്നു... വനസ്പതി ഉള്ള ഭക്ഷണം നിരോധിക്കുകയും , പകരം റിഫൈന്‍ഡായ കുക്കിംഗ് ഓയില്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. രോഗികള്‍ ആയ എല്ലാ തടവുകാര്‍ക്കും സര്‍ജറി അടക്കം എല്ലാ ആരോഗ്യ ചിലവുകളും സര്‍ക്കാര്‍ ചിലവില്‍ നടത്തും. അത് പോലെ ഫൈവ് സ്റ്റാര്‍ ശൈലിയില്‍ ഉള്ള ശുചീകരണ സംവിധാനവും ഏര്‍പ്പെടുത്തി.
ദമ്പതികളായ ക്രിമിനലുകളെ ഒരേ ജയിലില്‍ താമസിപ്പിക്കുവാനും തീരുമാനം ആയി. ഇനി കുടുംബത്തെ കൂട്ടി ജയിലില്‍ വരുവാന്‍ ഇത് പ്രേരണ ആകും. തടവുകാര്‍ക്ക് ടെലിഫോണ്‍ ഉപയോഗിക്കാനും, സഹ തടവുകാരും ആയി സംവദിക്കുവാനും ഉള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്... ഇദേഹം പ്രഖ്യാപിച്ച റിഫോംസ് എല്ലാം 90 ദിവസത്തിനകം നടപ്പിലാക്കണം എന്നും കര്‍ശനമായ നിര്‍ദ്ദേശം പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് കൊടുത്തു...
ഒടുവില്‍ അദേഹം ഒരു പ്രഖ്യാപനവും നടത്തി ഈ കുറഞ്ഞ നാള്‍ കൊണ്ട് ജയില്‍ ഒരു ചന്ദ്രനെ പോലെ ആക്കാം എന്നൊന്നും ഞാന്‍ പറയുന്നില്ല... ഒരു ഫൈവ് സ്റാര്‍ സൗകര്യം ഇവര്‍ ചെയുന്ന സേവനത്തിനു തടവുകാര്‍ക്ക് കൊടുക്കണം. അത് മാത്രം ആണ് താന്‍ ചെയുന്നത് പോലും.
വാല്‍ക്കഷണം.: എന്തായാലും ഒടുവില്‍ എത്തപ്പെടെണ്ടത് ഉത്തര്‍ പ്രദേശിലെ ജയിലില്‍ ആയിരിക്കും എന്ന ദൂരക്കാഴ്ച ആണ് ഇദേഹത്തെ ഇത്രയും മഹത്തരം ആയ തീരുമാനം ആസൂത്രണം ചെയുവാന്‍ പ്രേരിപ്പിച്ചത് എന്നത് സത്യം ശത്രുക്കള്‍ പറയാതിരിക്കില്ല.
ജയില്‍ മന്ത്രി ആകുവാന്‍ തക്കതായ യോഗ്യത! അഖിലേഷ് സിംഗ് യാദവ് ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അടികാരത്തില്‍ വന്ന സമാജ് വാദി പാര്‍ട്ടിയുടെ ഗര്‍ജ്ജിക്കുന്ന യുവത്വം. യുവ ഇന്ത്യയുടെ പ്രതീകം. ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി പോലും ഇദേഹം ആയിക്കൂടായ്കയില്ല എന്ന് മാധ്യമങ്ങളും അനാലിസ്റ്റുകള്‍ പോലും വാഴ്ത്തിയ നേതാവ്... ഇദേഹം ചെയ്ത ഏറ്റവും മഹത്തായ കാര്യം എന്തെന്നോ..?
Tuesday, 3 April 2012
പാരീസ് - സ്വപ്ന നഗരം
![]()
പാരീസ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സിറ്റികളില്‍ ഒന്നാണ്, ശാസ്ത്രം , രാഷ്ട്രീയം, കല, സംസ്കാരം , ബിസിനസ്സ്, വിദ്യാഭ്യാസം , ഫാഷന്‍ , സാഹിത്യം തുടങ്ങിയ മേഖലയില്‍ ലോകത്ത് പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന പട്ടണങ്ങളില്‍ ഒന്ന്. വളരെ ചെറുപ്പം മുതല്‍ കാണണം എന്ന് ആഗ്രഹിച്ച എന്റെ സ്വപ്ന നഗരം..
|
Subscribe to:
Posts (Atom)