ഡല്‍ഹിയില്‍ കണ്ട നല്ല രാഷ്ട്രീയക്കാരന്‍
അതി രാവിലെ ഡല്‍ഹിയില്‍ എത്തി. മോള്‍ക്ക് സെ, സ്റ്റീഫന്‍സില്‍ അഡ്മിഷന്‍ കിട്ടി എങ്കിലും, കോളേജിനകത്ത് ഹോസ്റല്‍ ശരിയായിട്ടില്ല. രാവിലെ തന്നെ പ്രിന്‍സിപ്പല്‍ കാണാമെന്ന് പറഞ്ഞു. പ്രിന്‍സിപ്പലിനെ കണ്ടു മടങ്ങുമ്പോള്‍ മധ്യ പ്രദേശുകാരനായ ഹരി സിംഗ് എന്ന ഡ്രൈവറോട് ഡല്‍ഹിയിലെ പ്രധാന കാഴ്ചകള്‍ കാണിക്കുവാന്‍ പറഞ്ഞു. കുടുംബ സമേതം ആദ്യമായിട്ടാണ് ഡല്‍ഹിയില്‍ പോകുന്നത്.
ഇന്ത്യ ഗേറ്റും രാഷ്ട്രപതി ഭവന്‍ , പാര്‍ലിമെന്റ് മന്ദിരം ഒക്കെ ഞാന്‍ കഴിഞ്ഞ തവണകളില്‍ കണ്ടിരുന്നു എങ്കിലും ഭാര്യയും കുട്ടികളും അവ കണ്ടിടുണ്ടായിരുന്നില്ല. അതിനാല്‍ ചരിട്രമുരങ്ങിക്കിടക്കുന്ന ഇന്ത്യ ഗേറ്റ്, രാഷ്ട്രപതി മന്ദിരം, പാര്‍ലിമെന്റ് ഹൌസ് , രാജ ഘട്ട് തുടങ്ങിയ ഇടങ്ങള്‍ കാണിക്കുവാന്‍ അദേഹം തയ്യാറായി. കാറില്‍ ഞങ്ങളോടൊപ്പം ഡല്‍ഹിയില്‍ താമസിക്കുന്ന ഗ്രേസിയുടെ ചേച്ചിയും ഉണ്ടായിരുന്നു ഗൈഡ് ആയി.

ഇന്ത്യ ഗേറ്റ് കടന്നു വാഹനം രാഷ്ട്രപതി ഭവാനെ ലക്ഷ്യമാക്കി പോകുമ്പോള്‍, റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന പരേഡ് ഗ്രൌണ്ട് കുട്ടികള്‍ക്ക് കാണിച്ചു കൊടുത്ത്. ഇതിനു മുന്നേ വരുമ്പോഴും ഹരി സിംഗ് ആയിരുന്നു ഞങ്ങളുടെ ഡ്രൈവര്‍..,. അന്നും ഇന്ത്യ ഗേറ്റില്‍ വന്നു ഇത് വഴി പോയപ്പോള്‍, പ്രണാബ് മുക്കര്‍ജി നാമ നിര്‍ദ്ദേശം കൊടുത്ത് വെളിയില്‍ വരുന്നതും മാധ്യമ പട പിന്നാലെ കൂടുന്നതും കണ്ടിരുന്നു. അതിനാല്‍ ഇത്തവണ ഹരി സിംഗിനെ കളിപ്പിക്കുവാന്‍ ചില ബഡായികള്‍ ഒപ്പിക്കുവാന്‍ തീരുമാനിച്ചു. പ്രണാബ് മുക്കര്‍ജി വിളിചിട്ടാണ് ഇപ്പോള്‍ ഇവിടെ വരുന്നത് എന്നും, പക്ഷെ ഇവിടെ കുടുംബത്തോടൊപ്പം വന്നതിനാല്‍ പാര്‍ലിമെന്റ് ഹൌസില്‍ പോകുന്നില്ല എന്നും ഒരു ബഡായി. എന്തായാലും ഇതിനിടയില്‍ ഡല്‍ഹിയിലെ മലയാള നാട് സുഹൃത്തുക്കളെ വിളിക്കുന്ന ഒരു പതിവില്‍ ആദ്യം അഭിലാഷിനെ വിളിച്ചു.
" ഹായ്, അഭിലാഷ്, ഞാന്‍ ഇന്ന് രാവിലെ വീണ്ടും ഡല്‍ഹിയില്‍ എത്തി. എവിടെ ഉണ്ട്? എന്താണ് ഇന്നത്തെ പ്രോഗ്രാം."
" ഞാന്‍ കാമ്പസിലേക്ക് പോകുവാന്‍ തയ്യാര്‍ എടുക്കുകയാണ്, വൈകുന്നേരം വിളിക്കാം"
തിരക്കില്‍ ആയിരുന്നിരിക്കണം, അഭിലാഷ് പെട്ടെന്ന് ഫോണ്‍ വച്ച്. രാഷ്ട്രപതി ഭവന് മുന്നിലെ ട്രാഫിക് സിഗ്നലില്‍ നില്‍ക്കുമ്പോള്‍ അഭിലാഷിന്റെ ഫോണ്‍ വന്നു.
" ഇപ്പോള്‍ എവിടെ ആണ്"
"രാഷ്ട്രപതി ഭവന് മുന്നില്‍ "
"ഞാന്‍ ഓഫീസില്‍ ഉണ്ട്, എങ്കില്‍ ഒരു കാര്യം ചെയുക, അവിടെ പാര്‍ക്കിങ്ങില്‍ വണ്ടി പാര്‍ക്ക് ചെയുക, ഞാന്‍ പാര്‍ലിമെന്റില്‍ കയറുവാന്‍ ഉള്ള പാസ്, ശരിയാക്കാം. നിങ്ങള്‍ എത്ര പേരുണ്ട് "
"ഞങ്ങള്‍, ഞാനും ഭാര്യും രണ്ടു മക്കളും പിന്നെ ഭാര്യയുടെ ചേച്ചിയും"
( അഭി ജോലി ചെയുന്നത്, പാര്‍ലിമെന്റ് ഹൌസില്‍ ആണോ?, പെട്ടെന്നൊരു സംശയം.)
എന്തായാലും, ഞങ്ങള്‍ക്ക് എല്ലാവര്ക്കും വളരെ സന്തോഷം ആയി. രാഷ്ട്രപതി മന്ദിരത്തിനു ചുറ്റും കറങ്ങി ഞങ്ങള്‍ വാഹനം അഭിലാഷ് പറഞ്ഞ പാര്‍ക്കിങ്ങില്‍ നിര്‍ത്തി. ഒന്ന് രണ്ടു ഫോണ്‍ വിളികള്‍ക്ക് ശേക്ഷം ഞങ്ങളോട് പിന്നാലെ ചെല്ലാന്‍ പറഞ്ഞു മറ്റൊരു കാറില്‍ അഭിലാഷ് വന്നു. പോകുന്ന വഴിയില്‍ ഞങ്ങളോട് റിസപ്ഷന്‍ ഏരിയയില്‍ നില്‍ക്കാന്‍ പറഞ്ഞു അഭിലാഷ് മുന്നോട്ടു പോയി.
പാര്‍ലിമെന്റിനു മുന്നിലുള്ള റിസപ്ഷന്‍ ഏരിയയില്‍ നിന്ന് അകത്തേക്ക് വീക്ഷിച്ചു. അകത്ത് പല വിധ സെക്യുരിറ്റി ചെക്കിംഗ് ഏരിയകള്‍... , .. റിസപ്ഷന്‍ എരിയയക്ക് മുന്നില്‍ കരിമ്പൂച്ചകള്‍. എ കെ 47 തോക്കുകളും ആയി നിരന്നു നില്‍ക്കുന്നു. ഇത്തിരി മൂത്ത കരിമ്പൂച്ചയോടു അവരുടെ ഒരു ഫോട്ടം എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ , പറ്റില്ല എന്ന് കര്‍ശനമായ മറുപടി. അവരെ കൌതുകത്തോടെ നോക്കി നില്‍ക്കുന്നതിനിടയില്‍ പാര്‍ലിമെന്റ് ഹൌസിനകത്ത് നിന്നും അഭിലാഷ് കടന്നു വരുന്നു.
വളരെ സൌമ്യനും നിറഞ്ഞ മന്ദഹാസവും ആയി ഖാദിയില്‍ വെളുത്ത കുര്‍ത്തയും നീല ജീന്‍സും ധരിച്ച അഭിലാഷ് ജി രമേശ്..,. സാധാരണ നമ്മള്‍ കാണുന്ന രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്യമോ, അഹങ്കാരമോ, വളിച്ച ചിരിയോ, ആവശ്യമില്ലാത്ത വായാടിത്തരമോ ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരന്‍. ,. ചോദിക്കുന്നതിനു മാത്രം ഉത്തരം പറയുന്ന മാന്യന്‍,..
ഞങ്ങള്‍ ആദ്യ സുരക്ഷ പരിശോധന കേന്ദ്രത്തില്‍ എത്തി. രാഷ്ടപതി തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്നതു ഞായറാഴ്ച ആയതിനാല്‍ മട് സംസ്ഥാനങ്ങളിലെ ബാലറ്റുപെട്ടികള്‍ ഇന്ന് മുതല്‍ ഇവടെ എത്തി തുടങ്ങും. അതിനാല്‍ ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല. ആദ്യത്തെ സുരക്ഷാ സംവിധാനത്തില്‍ തന്നെ ആകെ പൊല്ലാപ്പായി. ഞങ്ങളുടെ മൊബൈലുകള്‍ അവര്‍ മേടിച്ചു വച്ച്. ഗ്രേസിയുടെയും ചേച്ചിയുടെയും ബാഗുകള്‍ പരിശോധിക്കുമ്പോള്‍ ആണ് പ്രശ്നം ആയത്. ഗ്രേസിയുടെ ചേച്ചിയുടെ ബാഗില്‍ ഒരു ചെറിയ കത്തി. ഞങ്ങള്‍ മാങ്ങ കൊതിയന്മാര്‍ ആയതിനാല്‍ മാങ്ങ മുറിക്കുവാന്‍ വേണ്ടി ബാഗില്‍ കരുതിയതാന്, കരങ്ങാല്‍ പോവുകയല്ലേ.. അവര്‍ ഒരിക്കലും ഓര്‍ത്തില്ല പാര്‍ലിമെന്റ് മന്ദിരത്തില്‍ കയറുമെന്ന്. എന്തായാലും അതീവ സുരക്ഷയുള്ള മന്ദിരത്തില്‍ കത്തിയുമായി കയറുക വലിയ പ്രശ്നം. എന്തായാലും, അഭിലാഷും ആയുള്ള സൌഹൃദത്തില്‍ അവര്‍ ആ കത്തി മേടിച്ചു വയ്ക്കുകയും തിരികെ വരുമ്പോള്‍ തിരിച്ചു തരികയും ചെയ്തു.
ആദ്യത്തെ സെക്യുരിറ്റി ചെക്ക് കഴിഞ്ഞു വിശാലമായ ഒരു ഓഫീസ്., അവിടെ വച്ച് അവര്‍ ഫോട്ടോ ഒക്കെ എടുത്തു ഒരു പാസ് തരുന്നു. അതുമായി മുന്നോട്ടു പോയി വീണ്ടും മറ്റൊരു ദേഹ പരിശോധന. കോണ്‍ഗ്രെസ് കാരനായതിനാല്‍ ആകണം, അഭിലാഷ് കോണ്‍ഗ്രസ് ഓഫീസിലേക്കാണ് ഞങ്ങളെ കൊണ്ട് പോയത്. കൊടിക്കുന്നില്‍ സുരേഷ്, പി ജെ കുര്യന്‍ എന്നിവരുടെ ഓഫീസ് ബോര്‍ഡുകള്‍ ക ണ്ട് പോകുന്ന വഴിയില്‍. , അത് കഴിഞ്ഞു ഞങ്ങളെ കൊണ്ട് പോയതു സോണിയ ഗാന്ധിയുടെ ഓഫീസിലേക്കാണ്. വളരെ ചെറിയ ഒരു ഓഫീസ്, അതിനോട് ചേര്‍ന്ന് അവര്‍ പാര്‍ട്ടി അംഗംങ്ങളെ അഭിസംഭോധന ചെയുന്ന വളരെ ചെറിയ ഹാള്‍. ..,
ഈ ഹാളിനു അപ്പുറത്താണ്, വിശാലമായ ഒരു ഹാള്‍, അതിനപ്പുറത്ത്, വിശാലമായ, ലോക സഭ. അതിനും അപ്പുറത്താണ്, രാജ്യ സഭ. തിരികെ വരുമ്പോള്‍, ഇന്ത്യന്‍ പാര്‍ലി മെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ മുറിപ്പാടുകള്‍ അവിടെ ഉള്ള കെട്ടിടങ്ങളില്‍ കാണാം.

യാത്രയില്‍ വളരെ മിത ഭാഷി ആയ അഭിലാഷിനോട് ഞാന്‍ പാര്‍ലിമെന്ററി മോഹങ്ങളേ കുറിച്ച് ചോദിച്ചു. അഭിലാഷ പറഞ്ഞു, രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ ആണ് ജനിച്ചത് എങ്കില്‍ പോലും കുടുംബത്തിലെ ആരും അങ്ങനെ പാര്ളിമെന്ററി വ്യാമോഹങ്ങള്‍ക്ക് വഴിപ്പെടാത്തവര്‍ ആയിരുന്നു. മുത്തശ്ശന്‍ ഈശ്വരപിള്ളഗോപാല പിള്ള അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. സ്വദേശം അടൂര്‍ ആണ് എങ്കിലും ഇപ്പോള്‍ പ്രവര്‍ത്തന മണ്ഡലം തിരുവനന്തപുരം ആണ്. കെ പി സി സി യും ആയിട്ട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. അച്ഛന്‍ ജി രമേശ്, കൊണ്ഗ്രെസ് പാര്‍ട്ടിയിലും , ഇപ്പോള്‍ ജി കാര്‍ത്തികെയനോട് ഒപ്പവും ആണ് പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേക്ഷം മദ്രാസ് യൂണിവേര്സിറ്റിയില്‍ നിന്ന് ബി ബി എ പാസായി, തുടര്‍ന്ന് കേരള യൂനിവേര്സിറ്റിയില്‍ നിന്ന് ബി എ പൊളിറ്റിക്സ് ഡിഗ്രീ. കാര്യവട്ടം കാമ്പസ്സില്‍ നിന്ന് പൊളിറ്റിക്സില്‍ എം എ., ഡല്‍ഹിയിലെ പ്രസിദ്ധമായ ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേര്സിറ്റിയില്‍ നിന്ന് എം ഫില്‍. ,. ഇപ്പോള്‍ ജെ എന്‍ യു വില്‍ തന്നെ പി എച്ചു ഡി ചെയുന്നു.
ബുദ്ധി ജീവികള്‍ തുലോം കുറവായ കോണ്‍ഗ്രസിലെ പുതു തലമുറയിലെ അറിയപ്പെടുന്ന നേതാവാണ് ഈ ചെറുപ്പക്കാരന്‍., എന്‍ എസ യു, യൂത്ത് കൊണ്ഗ്രെസ്സ് എന്നീ സംഘടനകളില്‍ പ്രത്യക്ഷമായ സ്ഥാനങ്ങള്‍ വഹിച്ചില്ല എങ്കില്‍ കൂടി പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ പല നിര്‍ണ്ണായക രേഖകളും ഡ്രാഫ്റ്റ് ചെയുന്നത്, വയനാട് എം പി എം. ഐ. ഷാനവാസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടി ആയ ഈ മുപ്പത്തി എഴുകാരന്‍ ആണ്. പരന്ന വായനയും വിപുലമായ അറിവും ഉള്ള ഇദേഹം അനവധിയായ സുഹൃത് വലയത്തിന് ഉടമ കൂടി ആണ്. വളരെ സിമ്പിള്‍ ജീവിതം നയിക്കുന്ന ഇദേഹം വിവാഹിതന്‍ ആണ്, ഭാര്യ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയുന്നു.
അത്യാവശ്യം ആയി ജെ എന്‍ യു വില്‍ പോകേണ്ടാതിനാല്‍ ഉച്ച ഭക്ഷണം കഴിക്കാം എന്നാ ഞങ്ങളുടെ ആഗ്രഹം നിരസിച്ചു അദേഹം പെട്ടെന്ന് യാത്രയായി. ഡല്‍ഹിയില്‍ വരുമ്പോള്‍ എന്ത് സഹായവും അദേഹം വാഗ്ദാനം നല്‍കിയിരിക്കയാണ്. ഞാനും ആയുള്ള പരിചയം ഫേസ് ബുക്കിലെ മലയാള നാട് എന്നാ ഒരു കൂട്ടായ്മയാണ്. രാഷ്ട്രീയം നോക്കാതെ , ആര്‍ക്കും എന്ത് സഹായവും നല്‍കുവാന്‍ തയ്യാറായി ഡല്‍ഹിയില്‍ ഉള്ള ഈ ബുദ്ധി ജീവി നമ്മുടെ നാടിനു ഒരു മുതല്‍ക്കൂട്ടാണ്. ഇത് പോലെ കഴിവും പ്രാഗല്‍ഭ്യവും ഉള്ളവര്‍ ആകണം നമ്മുടെ നാടിനെ നിയമസഭയിലും ലോകസഭയിലും ഒക്കെ പ്രതികരിക്കേണ്ടത്. പക്ഷെ നമ്മുടെ നാട്ടിലെ ചപ്പടാച്ചി രാഷ്ട്രീയക്കാര്‍ ഇതിനൊക്കെ തയ്യാറാകുമോ?
അഭി ഒരു പുലി ആണെന്ന് നേരത്തെ അറിയാം .എങ്കിലും ബ്രദര്‍ എന്നാണു ഫേസ്ബുക്കില്‍ കാണുമ്പോള്‍ വിളിക്കാറ്.എന്‍റെ സഹോദരന്‍ ,,അഭിയെ പറ്റി അഭിമാനം കൊള്ളുന്നു ,
ReplyDeleteഇദ്ദേഹത്തെ ഒരു രാഷ്ട്രീയക്കാരൻ എന്ന് വിളിക്കണോ? ഒരു നല്ല മനുഷ്യൻ എന്നായിരുന്നേൽ നന്നായേനെ. ഡൽഹിക്കാഴ്ചകളുടെ മറ്റൊരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.
ReplyDelete