Saturday 28 July 2012

മഞ്ഞ വെയില്‍ മരണങ്ങള്‍


നവംബറില്‍ ഷാര്‍ജയില്‍ നടന്ന പുസ്തക വ്യാപാരമേളയില്‍, മലയാള നാട് ദുബായില്‍ സംഘടിപ്പിക്കുന്ന ഗ്രാമികയില്‍ വിശിഷ്ട അതിഥി ആയി ആട് ജീവിതം എഴുതിയ ശ്രീ ബെന്യാമിനെ പങ്കെടുപ്പിക്കുവാനും അതിലേക്കു ക്ഷണിക്കുവാനും ആണ് അവിടെ പോയത്. മയ്യഴിപ്പുഴ സമ്മാനിച്ച   പ്രിയപ്പെട്ട എഴുത്തുകാരനായ ശ്രീ എം മുകുന്ദന്‍ അന്ന് അവിടെ പ്രധാന ആകര്‍ഷണമായിരുന്നു. അവിടെ വച്ചാണ് ശ്രീ ബെന്യമിനെ പരിചയപ്പെട്ടതും അദേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ പുതിയ പുസ്തകമായ മഞ്ഞ വെയില്‍ മരണങ്ങള്‍ വാങ്ങിക്കുന്നതും.
 
ആട് ജീവിതം വായിച്ചതില്‍ നിന്ന് തികച്ചും വിപരീതമായിരുന്നു മഞ്ഞ വെയില്‍ മരണങ്ങള്‍ വായിച്ചപ്പോള്‍ ഉണ്ടായ മാനസീകാവസ്ഥ. ഏച്ചു കേട്ടലുകള്‍ ഇല്ലാതെ, അതിശയോക്തി ഇല്ലാതെ നജീബിന്‍റെ കഥ വളരെ സത്യസന്ധമായി ആണ് ആട് ജീവിതത്തില്‍ പറഞ്ഞിരുന്നത് എങ്കില്‍ ക്രിസ്റ്റി അന്ത്രപ്പേര്‍ , സെന്തില്‍, മെല്‍വിന്‍, അന്‍പു, ജസീന്ത അനിത  എന്നിവര്‍ മാത്രമല്ല, ഇതിലെ എല്ലാ കഥാ പാത്രങ്ങളും വളരെ വലിയ നിഗൂഡതകള്‍ സൂക്ഷിക്കുന്നവരായി മാറുകയാണ്, അതീവ അതിശയോക്തികളോട് കൂടി. പക്ഷെ ആട് ജീവിതത്തില്‍ നിന്ന് കഥാകാരന്‍ വളരെയധികം ഉയരത്തിലേക്ക് തന്‍റെ രചനാ വൈഭവത്തെ മുന്നോട്ടു കൊണ്ട് പോയിരിക്കുന്നു എന്ന്  നിസ്സംശയം  പറയാം. മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ കൂട്ടത്തിലേക്ക് ബെന്യാമിനും ഈ കൃതിയിലൂടെ ഉയര്‍ന്നതായി കാണാം.

നോവല്‍, വായന തുടങ്ങിയത് മുതല്‍ മനസിലേക്ക് കടന്നു വന്നത് ശ്രീ. ടി. ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സീസ്‌ ഇട്ടിക്കോര എന്ന കൃതി ആയിരുന്നു. വായനയുടെ അവസാനം വരെ ഇട്ടിക്കോര തികട്ടി വന്നിരുന്നു എങ്കില്‍ കൂടി, വായനയുടെ ഓരോ പേജും  നമുക്ക് പുതിയൊരു അനുഭവം പകര്‍ന്നു തന്നിരുന്നു.   ഇക്കാര്യം ഞാന്‍ ബെന്യാമിനും ആയി പങ്കു വയ്ക്കുകയും ഉണ്ടായി. ഒരു പക്ഷെ ഇനി ഇതേ രീതിയിലുള്ള അനേകം കഥകള്‍ കടന്നു വരുമായിരിക്കും. മലയാളികള്‍ ബഹുമുഖത്വം ഉള്ളവരും പ്രവാസ ജീവിതം ജീവിതത്തിന്‍റെ ഭാഗമായതും ആകാം കാരണം.
അന്ത്രപ്പേരും, സെന്തില്‍ തുടങ്ങി എല്ലാ കഥാപാത്രങ്ങളും ഫിക്ഷന്‍ ആയിരുന്നു എങ്കിലും താനുള്‍പ്പെടുന്ന ബഹറിനിലെ സൌഹൃത കൂട്ടായ്മയിലെ സുഹൃത്തുക്കളെ,  ജീവിക്കുന്ന കഥാ പാത്രങ്ങള്‍ ആക്കി മാറ്റുകയും അവരിലൂടെ കഥയെ മുന്നോട്ടു കൊണ്ട് പോകുവാന്‍ നടത്തിയ നീക്കങ്ങളും പ്രശംസയര്‍ഹിക്കുന്നു. കഥ ഫിക്ഷനിലുപരി യാഥാര്‍ഥ്യം ആണെന്ന് വരുത്തി ത്തീര്‍ക്കുവാന്‍ ആയിരിക്കണം ഈ സങ്കേതം കഥാകാരന്‍ പരീഷിച്ചത്. ബെന്യാമിനില്‍ നിന്ന്  ആരും ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു വലിയ ഫിക്ഷന്‍ ആണ് ഈ നോവല്‍.,. ഇതിലെ ഓരോ കഥാപാത്രങ്ങളും ഫിക്ഷന്റെ പരമ കാഷ്ടയില്‍ എത്തി നില്‍ക്കുന്നതായി കാണാം. ഓരോ വരികളിലും വാക്കുകളിലും വായനക്കാരനെ ഉദ്യോഗത്തില്‍ നിറുത്തുവാന്‍ നോവലിസ്റ്റിന് കഴിഞ്ഞിരിക്കുന്നു. വായിക്കാന്‍ തുടങ്ങിയ ഒരാളെ, അത് മുഴുമിപ്പിക്കുന്നത് വരെ ആ പുസ്തകം താഴെ വയ്ക്കുവാന്‍ അനുവദിക്കാത്ത രീതിയില്‍ വായനക്കാരനും ആയി ഓരോ കഥാ പാത്രങ്ങളും ശരിയായി സംവദിക്കുന്നു എന്ന് മാത്രമല്ല, വായന കഴിയുമ്പോള്‍ അനേകം ചോദ്യങ്ങളും ആയി കഥാപാത്രങ്ങള്‍ ഒരു ബാധ പോലെ വായനക്കാരനില്‍ സന്നിവേശിച്ചിരിക്കയാണ്. അതാണ്‌ ഈ പുസ്തകത്തിന്‍റെ വിജയവും.

വളരെ വലിയൊരു ക്യാന്‍വാസ്‌ ആണ് നോവലിസ്റ്റ് വിവരിക്കുന്നത്.ഉദയംപേരൂരിലെ  വല്യേടത്തു തറവാടും അതിലേക്ക് നയിച്ച അന്ത്രപ്പേരും അയാളുടെ പാതിയായ നോവലുമൊക്കെയാണ് മഞ്ഞ വെയിൽ മരണങ്ങളുടെ ഇതിവൃത്തം എങ്കിലും കടന്നാക്രമണങ്ങളും, കച്ചവടവും, കുടിയെറ്റങ്ങളും ഭരണ കൂടഭീകരതയും ഭരണത്തെ സംരക്ഷിക്കുന്ന മാഫിയകളെയും സാമ്പ്രജിത്വത്തെയും എല്ലാം വളരെ വിശദമായി വരച്ചു കാട്ടുന്നു. മതങ്ങളും മനുഷ്യരും രാഷ്ട്രീയവും അധികാരവും  എല്ലാം  കെട്ടു  പിണഞ്ഞു കിടക്കുന്ന ഇന്നത്തെ ഭരണ രീതിയെ ശക്തമായി വരച്ചു കാട്ടുകയാണ് കഥാകാരന്‍.,. മതങ്ങളിലെ പുഴുക്കുത്തുകള്‍ മുതല്‍ തീവ്ര വാദപ്രവര്‍ത്തനങ്ങള്‍ വരെ എങ്ങനെ പ്രചരിക്കുന്നു എന്നൊക്കെ വളരെ വിശദമായി ചര്‍ച്ച ചെയുന്നു.
 
വായനക്കാര്‍ കഥാപാത്രങ്ങളില്‍ നിന്ന്  പ്രതീക്ഷിക്കുന്നതല്ല പലപ്പോഴും കഥാ പാത്രങ്ങള്‍ വായനക്കാരനു കൊടുക്കുന്നത്.  ഡീഗോ ഗാര്‍ഷ്യയും ഉദയംപെരൂരും നിറഞ്ഞു നില്‍ക്കുന്ന ഈ പുസ്തകത്തില്‍ ആദ്യ പേജുമുതല്‍ അവസാന താള്‍ വരെ വായനയെ ഉദ്യോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ പുസ്തകം മലയാളികള്‍ വായിച്ചിരിക്കേണ്ട പുസ്തകം ആണ്. 

10 comments:

 1. മഞ്ഞവെയില്‍ മരണങ്ങള്‍ ഇതുവരെ വായിച്ചില്ല, വായിക്കണം. നല്ല അവലോകനം.

  ReplyDelete
 2. പക്ഷെ ആട് ജീവിതത്തില്‍ നിന്ന് കഥാകാരന്‍ വളരെയധികം ഉയരത്തിലേക്ക് തന്‍റെ രചനാ വൈഭവത്തെ മുന്നോട്ടു കൊണ്ട് പോയിരിക്കുന്നു എന്ന് നിശ്ശംശയം പറയാം.
  എന്ന് പറയാന്‍ സാധിക്കില്ല ..
  എന്നാല്‍
  മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ കൂട്ടത്തിലേക്ക് ബെന്യാമിനും ഈ കൃതിയിലൂടെ ഉയര്‍ന്നതായി കാണാം.അത് ആട് ജീവിതം കൊണ്ടേ ഉയര്‍ന്നതാണ് ..
  നിഗ്ഗോടതകള്‍ അല്ല..കഥപരയുന്നതിലെ അനന്യമായ ഒരു പര ദേശ രീതി ബെന്യാമിന്‍ പിന്‍ തുടരുന്നു എന്നതാണ് നമ്മള്‍ കാണേണ്ടത് ..
  ഈത്തരം ഒരു സിനിമ കണ്ടാല്‍ ഉടനെ എന്റെ സംശയ മനസു എന്നോട് പറയും..ഇതിനു ഒരു ഇംഗ്ലീഷ് ഒറിജിനല്‍ കാണും എന്ന്
  ആ പുസ്തകം കയ്യില്‍ വന്നില്ല ഇത് വരെ ..
  വായനയില്‍ ആണ്ടു മുങ്ങുമ്പോള്‍ എപ്പോഴെങ്കിലും ആ പുസ്തകം മുന്നി വരാതെ ഇരിക്കില്ല..
  ചിലപ്പോള്‍ രണ്ടോ മൂന്നോ പുസ്തകങ്ങളാ ആവാം..
  എങ്കില്‍ പോലും ഈ കഥ കേരളീയമോ ഭാരതീയമോ അല്ല തന്നെ ..
  സിനിമ സംവിധായകര്‍ പലപ്പോഴും നായകനെ കൊട്ടും സൂട്ടും ഇടീക്കുന്നത്‌ പോലെ
  അന്ത്രെപേരെ ബെന്യാമിന് കേരളീയതയിലേക്ക് കൊണ്ട് വരാനേ കഴിഞ്ഞില്ല എന്നതാണ് വാസ്തവം
  ഉടുപ്പിലും
  കെട്ടിലും മെട്ടിലും..
  വാക്കിലും
  പെരുമാറ്റത്തിലും.
  .ഒന്നിലും
  ഒന്ന് ഞാന്‍ പറയാം ..ഇത് ബെനിയാമിന്റെ
  ഹൃദയത്തില്‍ നിന്നും വന്ന ഒരു കഥയല്ല..
  ബുദ്ധിയില്‍ നിന്നും വന്ന കഥയാണ് ..
  അത് കൊണ്ട് തന്നെ യാന്ത്രികവും..വരണ്ടതും..
  ഒരു കഥാപാത്രവും നമ്മില്‍ ഒരു ഇമ്പക്ത്റ്റ് ഉണ്ടാക്കുന്നില്ല..
  ചതുര വടിവില്‍ ആകാശത് നിന്നും നൂലില്‍ കെട്ടി ഇറക്കിയ കഥ പാത്രങ്ങള്‍..
  എന്തേലും ആവട്ടെ..കാശിത്തിരി കൂടുതല്‍ കൊടുക്കണം ഇതിനു..എന്നാലും വായിച്ചു തീര്‍ക്കാം.
  നമ്മള്‍ പണം കൊടുത്തു മേടിച്ച പുസ്തകം ആവുമ്പോള്‍ നമ്മള്‍ എങ്ങിനെയും വായിച്ചു തീര്‍ക്കും..
  എന്നാല്‍ ഇത് വായിക്കതിരുന്നു എന്നത് കൊണ്ട്
  നിങ്ങള്‍ മലയാളത്തിലെ ഒരു ഉത്തമ നോവല്‍ വായിച്ചില്ല എന്ന് സങ്കടപെടെണ്ടി വരില്ല


  സംശയം വേണ്ടാ..
  ബെന്യാമിന്‍ എഴുത്തിനെ ഗൌരവം ആയി തന്നെ എടുത്തിരിക്കുന്ന ഒരു കഥാകാരന്‍ ആണ്.
  അത് കൊണ്ട് തന്നെ ഇനിയും നമുക്ക് നല്ല നല്ല കഥകള്‍ ഈ ചെറുപ്പക്കാരനില്‍ നിന്നും പ്രതീക്ഷിക്കാം..
  ഇയാള്‍ ഇവിടെ തന്നെ ഉണ്ടാവും.
  .സംശയം വേണ്ട..
  എന്നാല്‍ നാട്ടുകാരുടെ കഥയെ സ്വന്തം നെഞ്ചില്‍ സ്വാംശീകരിച്ച് എഴുതിയാല്‍..
  ബെനിയാമേ
  ഒരു സുഖമുണ്ടാകും..വായനക്കാരനും ..ബെനിയാമിനും ..

  ഇംഗ്ലീഷ് വിവര്‍ത്തനത്തിനു നന്നായി വഴങ്ങും ഈ കൃതി
  കയ്യില്‍ കാശു കിട്ടുമ്പോള്‍.
  ബെനിയാം
  .നമ്മുടെ പഴയ കഥാകാരന്മാരുടെ എല്ലാ പുസ്തകങ്ങളും..
  രാമായണം,മഹാ ഭാരതം.
  .ഇതിന്റെ നല്ല മലയാള തര്‍ജ്ജിമകളും ..
  എല്ലാ ക്ലാസിക്കുകളും ..ഇതിഹാസങ്ങളും ..
  ഗ്രീക്ക്, അറബിക് കഥകളും എല്ലാം വായിക്കുക..
  ഉള്ളൂര്‍ ചങ്ങമ്പുഴ വയലാര്‍ വള്ളത്തോള്‍ ..ഇവരുടെ എല്ലാ കൃതികളും ഒരു നിഷ്ട്ട പോലെ പല വട്ടം വായിക്കുക..
  തനിയെ ഭാഷയ്ക്ക്‌ ഒരു മനോഹാരിത വരും ..
  ഭാഷ പദങ്ങള്‍ വേണ്ടത്ര അറിയാതെ എഴുത്തുകാരന്‍ ആവുമ്പോള്‍ പലപ്പോഴും
  വായനക്കാരന് ഒരു ക്ലിഷ്ടത അനുഭവപ്പെടും

  മാര്‍കേസിനെ അയാളുടെ വഴിക്ക് വിടുക

  ReplyDelete
  Replies
  1. ഈത്തരം ഒരു സിനിമ കണ്ടാല്‍ ഉടനെ എന്റെ സംശയ മനസു എന്നോട് പറയും..ഇതിനു ഒരു ഇംഗ്ലീഷ് ഒറിജിനല്‍ കാണും എന്ന്
   ആ പുസ്തകം കയ്യില്‍ വന്നില്ല ഇത് വരെ ..
   വായനയില്‍ ആണ്ടു മുങ്ങുമ്പോള്‍ എപ്പോഴെങ്കിലും ആ പുസ്തകം മുന്നി വരാതെ ഇരിക്കില്ല..
   ചിലപ്പോള്‍ രണ്ടോ മൂന്നോ പുസ്തകങ്ങളാ ആവാം..

   ............ഹ കഷ്ടം.........

   നമ്മള്‍ പണം കൊടുത്തു മേടിച്ച പുസ്തകം ആവുമ്പോള്‍ നമ്മള്‍ എങ്ങിനെയും വായിച്ചു തീര്‍ക്കും..
   എന്നാല്‍ ഇത് വായിക്കതിരുന്നു എന്നത് കൊണ്ട്
   നിങ്ങള്‍ മലയാളത്തിലെ ഒരു ഉത്തമ നോവല്‍ വായിച്ചില്ല എന്ന് സങ്കടപെടെണ്ടി വരില്ല

   ........ നിങ്ങള്‍ ആരുവാ ഒരു ഉത്തമ നോവല്‍ വായിച്ചാല്‍ എന്താ ഇവിടെ ആകാശം ഇടിഞ്ഞു വീഴുമോ. അതൊക്കെ ഓരോരുത്തരുടെ കാര്യം. ഇതിനെ ഇഷ്ടപ്പെടുന്നവരും ഇവിടെ ഉണ്ടേ
   കഷ്ടം .............

   Delete
 3. ഇതിനെ ഇഷ്ടപ്പെടുന്നവരും ഇവിടെ ഉണ്ടേ .....

  നോവല്‍ വായിച്ചില്ല അല്ലെ ..
  സാരമില്ല..
  നോം ക്ഷേമിചിരിക്കുന്നു
  വായിച്ചിട്ട് തിരികെ വരൂ

  ReplyDelete
 4. irangi munnaam divasam vaayichu theerthathaa madam... eni oru punarvaayanayude aavishyam illa. athu pole ishtappedukayum cheythu.

  വായിക്കാന്‍ തുടങ്ങിയ ഒരാളെ അത് മുഴുമിപ്പിക്കുന്നത് വരെ ആ പുസ്തകം താഴെ വയ്ക്കുവാന്‍ അനുവദിക്കാത്ത രീതിയില്‍ വായനക്കാരനും ആയി ഓരോ കഥാ പാത്രങ്ങളും ശരിയായി സംവദിക്കുന്നു എന്ന് മാത്രമല്ല, വായന കഴിയുമ്പോള്‍ അനേകം ചോദ്യങ്ങളും ആയി കഥാ പാത്രങ്ങള്‍ ഒരു ബാധ പോലെ വായനക്കാരനില്‍ സന്നിവേഷിച്ചിരിക്കയാണ്. അതാണ്‌ ഈ പുസ്തകത്തിന്‍റെ വിജയവും.

  valare correctaa inger paranjirikkunne. oru paadu chodyangal ente manassilum undaayi. athu novelistinodu chodikkukayum cheythathaa.... pinne enne poleyulla oru saadarana vaayanakkaranu ningal paranja valiyakaaryangal onnum pidikittillaavum. avanu ithoru mahathaaya srishti thanne aavum..................

  ReplyDelete
 5. ok sir..
  you like the book..
  i appreciate it..

  ReplyDelete
 6. ഉൾക്കിടിലത്തോടെ വായിച്ചുതീര്ത്ത നോവലാണ് മഞ്ഞവെയില് മരണങ്ങള്. മലയാളത്തിലിത്തരം സൃഷ്ടി മുമ്പുണ്ടോ എന്നറിയില്ല. ആടുജീവിതത്തിന്റെ കഥാകാരനില് നിന്ന് തന്നെയോ ഇതെന്ന് ചിന്തിച്ചു പോയി. കഥയുലുടനീളം ഒരു സസ്പെന്സ് കരുതി വെക്കാനും ജീവിച്ചിരിക്കുന്നവരെ കഥാപാത്രങ്ങളാക്കുക വഴി കഥയെ യാഥാര്‌ത്ഥ്യമെന്ന് തോന്നിപ്പിക്കാനും ബെന്യാമിന് കഴിഞ്ഞു. പക്ഷേ കഥയുടെ അവസാനം എന്തോ ഒരു നിരാശ നല്കുന്ന ഫീലിംഗ്! ഒരു നല്ല കൃതി വായിച്ചപോലെ തോന്നുന്നില്ല. വര്ഷങ്ങൾക്ക് മുമ്പ് തന്നെ അമേരിക്കയും ബ്രിട്ടനും കയ്യിലാക്കി സൈനികാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന ഡീഗോ ഗാർഷ്യക്ക് ഇങ്ങനെ ഒരു ചരിത്രമുണ്ടെന്ന് വരുത്തുക വഴി ചരിത്രം വഴിമാറ്റി ഒഴുക്കപ്പെടുന്നു. ഒരു സാങ്കൽപ്പികദ്വീപായിരുന്നെങ്കില് നന്നായേനെ. ഒട്ടനവധി ചോദ്യങ്ങൾ ബാക്കി വെക്കുന്ന ഈ നോവൽ വായനക്കാരനെ ആളൊഴിഞ്ഞ ഒരു ദ്വീപിൽ ഒറ്റക്കിട്ട് പൊടുന്നനെ കടന്നു കളഞ്ഞപോലെ!

  പുസ്തകം പരിചയപ്പെടുത്താനുള്ള ശ്രമം അഭിനന്ദനീയം. ഒരു പുസ്തകപരിചയത്തിന്റെ പല അവശ്യ വശങ്ങളും ഇവിടെ കണ്ടില്ല. ആറോ ഏഴോ അക്ഷരത്തെറ്റുകളും കാണുന്നു.

  ReplyDelete
 7. അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനു നന്ദി. അവ തിരുത്തുവാന്‍ ശ്രമിച്ചിട്ടുണ്ട്.

  ReplyDelete
 8. ഒരുപാട് ചോദ്യങ്ങൾ ബാക്കിയുണ്ട്,സെന്തിലിന്റെ മരണം?ക്രിസ്റ്റിയുടെ അച്ഛന്റെ അതിൽ ഉള്ള പങ്ക്? അവയെല്ലാം ചോദ്യ ചിഹ്നം ആയി തന്നെ നിലനിൽക്കുന്നു

  ReplyDelete
 9. ഒരുപാട് ചോദ്യങ്ങൾ ബാക്കിയുണ്ട്,സെന്തിലിന്റെ മരണം?ക്രിസ്റ്റിയുടെ അച്ഛന്റെ അതിൽ ഉള്ള പങ്ക്? അവയെല്ലാം ചോദ്യ ചിഹ്നം ആയി തന്നെ നിലനിൽക്കുന്നു

  ReplyDelete