Friday 11 May 2012

കൊല വെറിയും കൊല വിളിയും.



കഴിഞ്ഞ ദിവസങ്ങള്‍ ശോകമൂകമായിരുന്നു. വല്ലാത്ത ഒരു അസ്വസ്ഥത ആയിരുന്നു മനസ് മുഴുവന്‍. ഇന്നും ആ വിങ്ങല്‍ വിട്ടു പോയിട്ടില്ല. എന്നാലും ഒരു മനുഷ്യ ജീവനെ ഇങ്ങനെ കീറി നുറുക്കാന്‍ ഇവനൊക്കെ എങ്ങനെ മനസു വന്നു.
ഇതിനു മുന്‍പും കൊലപാതകങ്ങള്‍ വിങ്ങലുകള്‍ ആയിട്ടുണ്ട്‌. ഇന്ദിരയെ കൊന്നത് വെടിവെച്ചാണ്. രാജീവും ബേനസീറും ഒക്കെ കൊല്ലപ്പെട്ടത് ബോംബാക്രമണത്തില്‍ ആണ്. ഇറാക്കിലെ പട്ടാള ഭരണാധികാരി സദ്ദാം ഹുസൈനെ തൂക്കി കൊല്ലുകയാണ് ഉണ്ടായത്. ഗദ്ദാഫിയും അപമൃത്യുവിനു ഇരയാകുകയാണ് ഉണ്ടായത്. നേതാക്കന്മാരുടെ കാര്യം മാത്രമല്ല, യുദ്ധത്തിലും അപകടങ്ങളിലും ബോംബാക്രമണങ്ങളിലും അനേകം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആര്‍ എസ്സ എസ്സ കാരന്‍ എന്ന ലേബല്‍ ഉണ്ടായിരുന്ന ജയകൃഷ്ണന്‍ മാഷിനെ പിഞ്ചു കുട്ടികളുടെ മുന്നില്‍ വച്ച് കൊന്നതാണ് ഇതിനു മുന്‍പ്‌ മനസിനെ പിടിച്ചുലച്ച സംഭവങ്ങളില്‍ ഒന്ന്. ഒരു കൊലപാതകത്തിലൂടെ അന്ന് ആ ക്ലാസ്സിലുണ്ടായിരുന്ന എത്ര കുഞ്ഞുങ്ങളെ ആണവര്‍ കൊന്നത്. രാഷ്ട്രീയം ഇത്ര വലിയ വെറിയന്മാരെ എങ്ങനെ പടുത്തുയര്‍ത്തുന്നു.
ഒരു തോക്ക് കൊണ്ടോ, ഒരു പിച്ചാത്തി കൊണ്ടോ, വടി വാള്‍ കൊണ്ടോ, ഒരു 'എസ്"  കത്തി കൊണ്ടോ, ഒരു മഴു കൊണ്ടോ, ഒരു ബോംബു കൊണ്ടോ, വാഹനം കൊണ്ടുള്ള ഒരു ഇടി കൊണ്ടോ, ഒരു നിമിഷം കൊണ്ട് ഇങ്ങനെ ഒരു കൊല  നടത്താമായിരുന്നു. ഇത് ഒന്നും രണ്ടും അല്ല, അമ്പത് വെട്ടുകള്‍. അതില്‍ മിക്കതും തലയ്ക്കും മുഖത്തും. തലയോട്ടി വെട്ടിപ്പൊളിച്ച്... മുഖം തിരിച്ചരിയാവാനാത്ത വിധം വികൃതമാക്കി.... തീര്‍ത്തും പൈശാചികമായ ഒരു കൊല പാതകം.
സഖാവ് ടി പി ചന്ദ്രശേഖരനെ കൊന്നു എന്ന് പറയപ്പെടുന്ന കൊടി സുനി, റഫീക്ക്‌ എന്നിവരെ ഒരിക്കല്‍ പോലും സഖാവ് ചന്ദ്രശേഖര്‍ കണ്ടിട്ടില്ല. ഇവരുടെ ആരുടേയും അമ്മയെയോ, സഹോദരിയെയോ ഒന്നും ഇദേഹം പീഡിപ്പിച്ചിട്ടില്ല. അല്ലെങ്കില്‍ ബലാല്‍സംഘം ചെയ്തിട്ടില്ല. ഇവരുടെ അപ്പനെയോ ബന്ധുക്കളെയോ ഇദേഹം കൊന്നിട്ടില്ല. ഇവരില്‍ ആരുമായോ, ഒരു അടിപിടിയോ, ഒരു വസ്തു തര്‍ക്കമോ ഇദേഹം നടത്തിയിട്ടില്ല. ഇവര്‍ക്കെതിരെ ഒരു കേസിനും കള്ളസാക്ഷി പറഞ്ഞിട്ടില്ല. പിന്നെ എന്തിനായിരിക്കണം ഇദേഹത്തെ കൊന്നത്.
പ്രത്യയ ശാസ്ത്രപരമായ ഭിന്നതകള്‍ കാരണം ആണ്, സഖാവ് ചന്ദ്രശേഖര്‍ സി പി എമ്മില്‍ നിന്നും പുറത്തു പോയത്. ഒരു കാലത്ത് പാര്‍ട്ടിയുടെ ആരാധ്യനായ സഖാവ് വി എസ്സിന്റെ കൂട്ടാളി ആയ ഒരേ ഒരു കാരണം കൊണ്ട്,  വെട്ടി നിരത്തലിനു ഉള്ള ശ്രമം ഉണ്ടായത് കൊണ്ടാണ് ആണ് അദേഹം പാര്‍ട്ടി വിട്ടത്. താന്‍ വിശ്വസിച്ചിരുന്ന പാര്‍ട്ടി, ആശയങ്ങളില്‍ നിന്ന്  പിന്നോക്കം പോവുകയും, കൊള്ളക്കാരുടെയും മാഫിയ നേതൃത്വത്തിന്റെയും പിടിയില്‍ അമരുന്നത് കണ്ടു നില്‍ക്കാന്‍  ത്രാണി ഇല്ലാതെ പാര്‍ട്ടി വിട്ടു താന്‍ വളര്‍ത്തികൊണ്ട് വന്ന  രാഷ്ട്രീയ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുവാനും അങ്ങനെ തന്റെ മേഖലയില്‍ രാഷ്ട്രീയത്തിലെ മാന്യത തിരിച്ചു  കൊണ്ട് വരുവാനും ശ്രമിച്ച ധീരനായ പോരാളി ആയിരുന്നു സഖാവ് ടി പി. പാര്‍ട്ടിയില്‍ നിന്ന് വിട്ടു പോയവര്‍ പലരും വലതു പക്ഷ പാളയത്തില്‍ അഭയം തേടിയപ്പോള്‍, തനിക്ക് കിട്ടുമായിരുന്ന എം പി സ്ഥാനം പോലും വേണ്ട എന്ന് പറഞ്ഞു, ശരിയായ കമ്മ്യുണിസ്റ്റ്‌ ആയി ജീവിച്ച സഖാവിനെ ആണ് കൂലം കുത്തികള്‍ അവരുടെ കൊല  വെറിക്ക് ഇരയാക്കിയത്.
റെവലൂഷനറി മാര്‍ക്സിക്സ്റ്റു പാര്‍ട്ടിയുടെ നേതാവായിരുന്ന സഖാവ് ടി പി ചന്ദ്രശേഖര്‍ ഒരു പ്രദേശത്തെ ജനങ്ങളുടെ മുഴുവന്‍ വാല്‍സല്യം ആയിരുന്നു. ജനങ്ങളുടെ ഏതു ആവശ്യങ്ങള്‍ക്കും അവര്‍ക്കിടയില്‍ ഒരു നേതാവായിട്ടായിരുന്നില്ല, അവര്‍ക്കിടയില്‍ അവരിലൊരാള്‍ ആയിട്ടായിരുന്നു ഈ ചെറുപ്പക്കാരന്‍ പ്രവര്‍ത്തിച്ചിരുന്നത്. കായികമായും താര്‍ക്കീകമായും ആര്‍ക്കും അത്ര എളുപ്പത്തില്‍ ചന്ദ്ര ശേഖറിനെ എതിരുടുക പ്രയാസം ആയിരുന്നു.



സഖാവ് ചന്ദ്രശേഖര്‍ ഒഞ്ചിയം മേഖലയിലെ ജനങ്ങളുടെ കണ്ണിലുണ്ണി ആയിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്ന ഇദേഹ ത്തിനു എങ്ങനെ ശത്രുക്കള്‍ ഉണ്ടായി? ഒരിക്കലും ഇദേഹത്തോട് യാതൊരു വിധ ശത്രുതയും ആരും വ്യക്തിപരമായി വച്ചു പുലര്‍ത്തിയിരുന്നില്ല. ഇതിനു മുന്‍പും സഖാവിനെ വധിക്കുവാന്‍ സി പി എം മൂന്നു പ്രാവശ്യം ശ്രമിച്ചിരുന്നു. ഒഞ്ചിയത്തു നടന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ സഖാവിനെ ചന്ദ്രശേഖറിനെ വെള്ള പുതപ്പിച്ചു കിടത്തും എന്നായിരുന്നു സി പി എമ്മിന്റെ മുദ്രാവാക്യം. കഴിഞ്ഞ മൂന്നു തവണയും പരാജയപ്പെട്ടത് പോലെ ആവരുതു എന്ന് കരുതി ആകണം ഇവര്‍ പൈശാചികമായി ഈ കൊല നടത്തിയത്.
വളരെ ആസൂത്രിതമായ ഒരു കൊലപാതകം ആയിരന്നു ഇത്. വളരെയധികം ഹോം വര്‍ക്ക് നടത്തി, ആണ് ഈ കൊലപാതകം നടന്നത്. അതിനാല്‍ പ്രതികള്‍ പിടിക്കപ്പെടാതിരിക്കാനും, പിടിക്കപ്പെട്ടാല്‍ തന്നെ, ഒരിക്കലും ഇതിനു പ്രേരിപ്പിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ ഉള്ള ശിക്ഷണവും ഇവര്‍ക്ക് കൊടുത്തിരിക്കും. വിഗ്രഹങ്ങള്‍ തകര്‍ന്നു വീഴാന്‍ പാടില്ലല്ലോ.
ഒരു ജീവന്‍ വെട്ടി നുറുക്കി കൊലവിളി നടത്തിയത് കൊണ്ട്  ഒരു ആശയത്തെ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല. ഒരു ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യ. ഒരു മകന്‍ നഷ്ടപ്പെട്ട അമ്മ. ഒരു അപ്പന്‍ നഷ്ടപെട്ട മകന്‍. ഇതാണ്  ഈ കൊലവേരിയുടെ ബാക്കി പത്രം. 

6 comments:

  1. ടീപി മരിക്കുന്നില്ല...ജീവിക്കുന്നു ഇന്നും ഒഞ്ചിയത്തെ ഞനങ്ങളുടെ ഹൃദയത്തില്‍...

    ReplyDelete
  2. വളരെ ആസൂത്രിതമായ ഒരു കൊലപാതകം ആയിരന്നു ഇത്. വളരെയധികം ഹോം വര്‍ക്ക് നടത്തി, ആണ് ഈ കൊലപാതകം നടന്നത്. അതിനാല്‍ പ്രതികള്‍ പിടിക്കപ്പെടാതിരിക്കാനും, പിടിക്കപ്പെട്ടാല്‍ തന്നെ, ഒരിക്കലും ഇതിനു പ്രേരിപ്പിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ ഉള്ള ശിക്ഷണവും ഇവര്‍ക്ക് കൊടുത്തിരിക്കും. വിഗ്രഹങ്ങള്‍ തകര്‍ന്നു വീഴാന്‍ പാടില്ലല്ലോ.

    Correct.

    ReplyDelete
  3. ധീര സഖാവിന് മരണമില്ല.... അദ്ദേഹം ഉയര്‍ത്തിയ ആശയഗതികള്‍ പിന്തുടരാന്‍ ആ രക്ത തുള്ളികളില്‍ നിന്നും ഒരായിരം പേര്‍ ഉയര്‍ന്നു വരും.....

    ReplyDelete
  4. കുറേ മുമ്പ് കരുതിവെച്ച ആ കൊല നടന്ന സമയം തെറ്റി,അതുകൊണ്ട് ഈ ചുവപ്പുകൾ ഞ്ഞെട്ടി

    ReplyDelete
  5. കൊലയാളികൾക്ക് ചരിത്രം മാപ്പ് കൊടുക്കില്ല..

    ReplyDelete
  6. പ്രിയ പെരുമനം
    ബ്ലോഗില്‍ നേരത്തെ വന്നിട്ടുണ്ടെങ്കിലും കമന്റു പോസ്റ്റ്‌ ഇതാദ്യം
    ടി പി യെപ്പറ്റി പലടതും വായിച്ചറിഞ്ഞതില്‍ മനസ്സിലാക്കാന്‍
    കഴിഞ്ഞത് ധീരനായ ഒരു യോദ്ധാവായിട്ടാണ്. ഇതൊരു വൃത്തികെട്ട
    രാഷ്ട്രീയത്തിന്റെ ബാക്കിപ്പത്രം എന്നെ പറയാനാവു. കുറ്റവാളികളെ
    കണ്ടുപിടിച്ചു ശിക്ഷിക്കണം,
    ബ്ലോഗിനെപ്പറ്റി ഒരു നിര്‍ദ്ദേശം ഉണ്ട് അക്ഷരങ്ങള്‍ blod ലെറ്റെര്സില്‍
    ആയതിനാല്‍ വായിക്കാന്‍ പ്രയാസം ബോള്‍ഡ് മാറ്റുക
    പിന്നെ ആ ആദ്യ ചിത്രം ദയവായി മാറ്റുക. അദ്ധേഹത്തിന്റെ താഴെ കൊടുത്തിരിക്കുന്ന ചിത്രം മാത്രം മതിയാകും
    ഇതൊരു അഭിപ്രായം മാത്രം, ഭീകര്‍ കൊലപാതകാന് വിഷയം എന്നറിയാം എന്നാലും!
    ഫിലിപ്പ് ഏരിയല്‍

    PS: Please remove the word verification.

    ReplyDelete