Wednesday, 12 September 2012

എമേര്‍ജിംഗ്


ആഗോളീകരണം ഇഴഞ്ഞിഴഞ്ഞു നീങ്ങിയ ഒരു നട്ടുച്ചക്ക്  ആണ് ബാലന്‍  ആദ്യമായി സുഭാദ്രാമ്മയുടെ പടി കടന്നത്.  ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി. ക്യാമറ മുട്ടിയിട്ടു നടക്കാന്‍ വയ്യാത്ത കാലം ആണിത്...

ഇല്ല ആരും ഇല്ല. സുഭാദ്രാമ്മയും ഒറ്റക്കായിരിക്കണം എന്ന് ആശ്വസിച്ചു...

ശീല്ക്കാരങ്ങള്‍ കേള്‍ക്കുന്നത് പോലെ... ഈ സമയം അസമയം ആണല്ലോ? പിന്നെങ്ങിനെ?

എമെര്‍ജു ചെയ്തു നില്‍ക്കുമ്പോള്‍ എന്ത് അസമയം.

എന്തിനും ഏതിനും ഒരു സമയവും കാലവും ഒക്കെ ഉണ്ടെന്നു പറയുന്നത് വെറും മോഹ വാക്കുകള്‍ മാത്രം. ഒന്നിനും പതിരില്ല എന്ന് വെളിപ്പെട്ടു കൊണ്ടിരിക്കയാണല്ലോ? അല്ലെങ്കില്‍ ഇന്‍കെല്‍ ഇങ്ങനെ നിശാ ക്ലബുകള്‍ കൊണ്ട് വരുമോ? ശീതക്കട്ടകള്‍ കൊണ്ടുള്ള ക്രീമുകള്‍ കഴിച്ചു നന്നായി ഒന്ന് ഉഴിഞ്ഞു കിടക്കാം എന്ന് കരുതുമ്പോള്‍ ആണ് ഒരു പെരുപ്പ്. ആ പെരുപ്പാണ് എമേര്‍ജൂ ആയത്..

എമെര്‍ജു ചെയ്തപ്പോള്‍ ആണ് ബാലന് സുഭദ്രാമ്മയെ കാണണം എന്ന് പൂതി തോന്നിയത്. മറ്റു മാര്‍ഗം ഒന്നും ഇല്ലല്ലോ... വെറുതെ വെബ്‌ സൈറ്റിലും കണ്ണാടി ക്കൂട്ടിലും എടുത്തു വെയ്ക്കാന്‍ കഴിയില്ലല്ലോ... ഒരു ഉടമ്പടി എങ്കിലും നടത്തിയില്ലെങ്കില്‍?

പാസ്പോര്‍ട്ടും പണവും എയര്‍ ടിക്കറ്റും വെയ്ക്കുവാന്‍ വേണ്ടി വാങ്ങിയ കറുത്ത ബാഗിന്റെ വാല് ഇടത്തെ കൈയില്‍ ആണെങ്കിലും വലത്തു കൈ കൊണ്ട് കണ്ണാടി എടുത്തു തുടച്ചു. ഇനിയിപ്പോള്‍ പാണക്കാട്ടെക്ക് വാഹനം ഇല്ല. അവിടെ മുഴുവന്‍ എഡ്യൂ സിറ്റി ആക്കിയിരിക്കയാണ്. കുട്ടികള്‍ ഒക്കെ പഠിക്കട്ടെ... എന്നും വേളിയില്‍ പോകാനോ, വേളി കഴിക്കാനോ അത്ര എളുപ്പവുമല്ല. ബഷീറും വിഷനും ഇപ്പോഴും പിന്നാലെ ഉണ്ട്... ഇപ്പോള്‍ കോഴിക്കോട് എന്ന് കേള്‍ക്കുമ്പോഴേ വിറയ്ക്കും. പോരാത്തതിന് കുഴപ്പക്കാരന്‍ അളിയനും. അളിയന്മാര്‍ പണ്ടേ ഇങ്ങനെ ആണ്... കൊതിക്കെറുവ്... കൂട്ടിക്കൊടുപ്പ്...

എമെര്‍ജു ചെയ്തവനെ കൊണ്ട് ഒരു ഉടമ്പടി വയ്ക്കുക, അതില്‍ കൂടുതല്‍ ഒന്നും ഇഷ്ടന്റെ തോന്ന്യ വാസങ്ങളില്‍ ഇല്ലായിരുന്നു. കുറച്ചു കൂടി വടക്കുള്ള പഴയ വേതാളം  ആണെങ്കില്‍ ആരും കുനിഞ്ഞു നില്‍ക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ആരെങ്കിലും കുനിഞ്ഞു നിന്നാല്‍ അന്നേരം ഈ നേതാവിന് എമേര്‍ജിംഗ് ആകും. പക്ഷെ ഇപ്പോള്‍ ഏതാണ്ട് വയസായി. മഞ്ചേശ്വരാത്ത് എവിടെയോ ചരിയാറായി  പോലും. ഇനി ഇപ്പോള്‍ ഉലക്കയുടെ ആവശ്യം പോലും ഇല്ലാതായി.

കതകു തുറന്നത് സുഭദ്രാമ്മ അല്ലല്ലോ...
അല്ല, സുഭദ്രാമ്മ അല്ല....
അതോ സുഭദ്രാമ്മ ആണോ...

എവിടെയോ ചില വശപ്പിശകു...

വേളിയിലെ വെളിമ്പറമ്പില്‍ എവിടെയോ കണ്ട പോലെ...

സുഭാദ്രാമ്മക്ക് ഇത്രേം നിറമില്ലായിരുന്നു...

"അല്ല ഇതാര് ബാലനോ?"

ഇപ്പോള്‍ തീര്‍ച്ചപ്പെടുത്തി, എന്നെ ഇങ്ങനെ പേര് വിളിക്കണോങ്കി .. ഇത് സുഭദ്ര തന്നെ ആകും....

"ബാലനോന്നും അല്ലാന്നു ഇത് വരെ മനസിലായിട്ടില്ലേ... " ദ്വയാര്‍ത്ഥത്തില്‍ ആണ് ബാലന്‍ പറഞ്ഞതെങ്കിലും സുഭാദ്രക്ക് മനസിലായില്ല എന്ന് തോന്നുന്നു...

അല്ലേലും അവളിപ്പോള്‍ ബിസിനസ്സില്‍ കൊച്ചു പിള്ളേരെ വച്ച് വില പറയാന്‍ തുടങ്ങിയതോടു കൂടി ഉടമ്പടിയില്‍ ഒപ്പ് വയ്ക്കാന്‍ ആരെയും സമ്മതിക്കില്ല. പണം വാങ്ങി കീശയില്‍ ഇടുന്നതില്‍ മാത്രമേ താല്പര്യം ഉള്ളൂ...

അല്ല, നീയെത്ന്താടി ഇങ്ങനെ? കുമ്മായം മുഴുവന്‍ വാരി പൂശി?

"ദേ, എന്നെ കൊണ്ട് ഒന്നും പറയിക്കല്ല്... നിങ്ങള്‍  അല്ലെ പറഞ്ഞത് എമെര്‍ജു ചെയ്തു വരുന്നത് മുഴുവന്‍ വിദേശത്തു നിന്നാണെന്നു... "

"അതിനു? "

"നിങ്ങടെ അളിയന്‍ ദാ ഒന്ന് മയങ്ങി മുകളില്‍ കിടക്കുന്നു... അങ്ങേര പറയുവാ, ഇത് വരെ ഒരു മദാമ്മയും വന്നില്ല... ചാനല്‍കാര്‍ വരുമ്പോള്‍ അവര്‍ക്ക് മുന്നില്‍ ഞാന്‍ മദാമ്മ ആകണം പോലും എന്ന്... അതോണ്ട, ഇതെല്ലാം വാരി തേച്ചു നില്‍ക്കുന്നത്...

പക്ഷേങ്കി ഒന്ന് പറഞ്ഞേക്കാം ... ഈ ചായം തേച്ചു നിക്കണ എന്നെ പിടിച്ചോണ്ട് പോയി വേളിയില്‍ തുടങ്ങുന്ന മറ്റേ ക്ലബില്‍ ആടാന്‍ വിടരുത്... "

'അല്ല, ആ പൂതി മനസ്സില്‍ വെച്ചെരെ, അവിടെയ്ക്ക് ഞാന്‍ പുതിയ പിള്ളാരെ കണ്ടു വച്ചിട്ടുണ്ട്..' ആത്മഗതം നടത്തിയതല്ലാതെ വാക്കുകള്‍ വെളിയില്‍ ചാടിയില്ല.

ഇപ്പോള്‍ എല്ലായിടത്തു ഒരു മാതിരി മുന വെച്ച വര്‍ത്താനങ്ങള്‍ മാത്രം. ഇപ്പോള്‍ സുഭദ്രാമ്മയും.
സിന്ദാബാദ് ഇവളും വിളിച്ചു തുടങ്ങിയോ?

ബാലന് പെട്ടൊന്നൊരു അസ്വസ്ഥത... ഇനി ഇപ്പോള്‍ റീ ചാര്‍ജു ചെയേണ്ട അവസ്ഥയിലേക്ക് എമെര്‍ജന്‍ കൂപ്പു കുത്തി...
അയ്യാള്‍ തിരികെ നടന്നു... 

4 comments:

 1. കൊള്ളാം കേട്ടോ... ആശംസകള്

  ReplyDelete
 2. മൊത്തത്തിൽ ഒരു ഏമേർജ് ആയി

  ReplyDelete
 3. എനിക്ക് കാര്യമായിട്ടൊന്നും മനസിലായില്ല എമേര്‍ജിംഗ് ഒഴിച്ചു :) എന്തായാലും വിവരമുള്ളവര്‍ മനസിലാക്കികൊള്ളും .........ആശംസകള്‍ !!!!

  ReplyDelete
 4. >> ആ പാസ്പോര്‍ട്ടും പണവും<< തുടങ്ങി
  >>ഉലക്കയുടെ ആവശ്യംപോലും ഇല്ലാതായി << വരെ

  കഥയുടെ പ്ലോട്ടിനോട് യോജിക്കുന്നില്ലല്ലോ ജെയിംസ്‌.,.
  അല്ല ടോട്ടല്‍ കാച്ചു ലീഗിന് ആണ് എങ്കില്‍ സുഭദ്രമ്മയുടെ പേരും ഒന്ന് മാറ്റാമായിരുന്നു. :)

  ഏതായാലും നര്‍മ്മ ഭാവന എമെര്‍ജു ചെയ്തിട്ടുണ്ട്.

  ReplyDelete