Wednesday, 20 February 2013

ഹോളണ്ടിലെ ദിനങ്ങൾ



 ഹോളണ്ടിലെ  ദിനങ്ങൾ
അതിരാവിലെ വീണ്ടും ആംസ്റ്റര്‍ ഡാം വിമാനത്താവളത്തില്‍.  വെളിയില്‍ കാത്ത് നിന്നിരുന്ന കീസ്,എന്നെ  സാബമ്മാളിലെ അപ്പോളോ ഹോട്ടലിലെത്തിച്ചു. കുളിയും പ്രാതലും കഴിഞ്ഞു വന്നപ്പോഴെക്കു കീസ് വീണ്ടും ഹോട്ടലില്‍ പ്രത്യക്ഷപ്പെട്ടു. കീസിനോപ്പം ജെല്ദര്‍മല്സനിലെ അവരുടെ ഓഫീസില്‍ പോയി . ആപ്പിള്‍ തോട്ടങ്ങളില്‍ കൂടിയായിരുന്നു യാത്ര. ചെടികളില്‍ നിറയെ പൂക്കളും ചെറിയ കായ്കളും. ആദ്യമായാണ്‌ ഒരു ആപ്പിള്‍ തോട്ടം  കാണുന്നത്. മരങ്ങള്‍ നിര നിരയായി നില്‍ക്കുന്ന കാഴ്ച മനോഹരം തന്നെ . ആപ്പിള്‍ പറിക്കുന്ന സമയത്ത് ഇതെങ്ങനെയുണ്ടാവും  ഞാന്‍ വെറുതെ ആലോചിച്ചു.


പുതിയ രീതിയില്‍ ബ്രീഡിംഗ് ചെയ്തു പുതിയ ഇനം ആപ്പിളുകള്‍ ഉത്പാദിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ ആണ്  നടക്കുന്നത്.  മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന റെഡ് ഡെലീഷ്യസ്, ഗോള്‍ഡന്‍ ഡെലീഷ്യസ്, ഗ്രാനി സ്മിത്ത് , റോയല്‍ ഗാല എന്നീ പൊതുവായ ഇനം ആപ്പിളുകള്‍ യൂറോപ്പില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു
. പകരം പിങ്ക് ലേഡി, ഹണി ക്രിസ്പ്സ്, അംബ്രോസിയാ, ജാസ്, കണ്‍സി, റോയല്‍ ഗ്രീന്‍, തുടങ്ങി  ആയിരക്കണക്കിന് ന്യൂ ജെനറേഷന്‍  ആപ്പിളുകള്‍ ആണ് ഇന്ന് വിപണി കീഴടക്കുന്നത്‌. ഫ്രാന്‍സ്, ഹോളണ്ട്, ജെര്‍മനി, ന്യൂ സിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ആണ് ഈ മുന്നേറ്റത്തിനു പിന്നില്‍. ഹോളണ്ട് ആണ് ഏറ്റവും കൂടുതല്‍ കണ്സി ആപ്പിളുകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യം.


ഓഫീസില്‍, മീറ്റിംഗുകളും, റിക്കോര്‍ഡ്സ് പരിശോധനയും കഴിഞ്ഞു. എല്ലാം നോക്കി  കൃത്യത വരുത്തി. പിറ്റേന്ന്  റോട്ടര്‍ ഡാമില്‍ പോകേണ്ടിയിരുന്നു . അവിടെ ആണ് ഞങ്ങളുടെ മുന്തിരി സ്റ്റോക്ക്‌ ചെയ്തിരിക്കുന്നത്. ഈ മാസം കൊണ്ട് മുഴുവന്‍ സ്റ്റോക്കും വിറ്റഴിക്കണം, അടുത്ത മാസം ആദ്യം മുതല്‍ ഈജിപ്റ്റ്‌ മുന്തിരി മാര്‍ക്കറ്റില്‍ വരും, അപ്പോള്‍ സ്വാഭാവികമായും വില കുറയും. അടുത്ത വര്‍ഷത്തെ ബിസിനസില്‍ അനുവര്‍ത്തിക്കേണ്ട നയങ്ങളെ കുറിച്ചായിരുന്നു പ്രധാനമായും കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഗബ്രി വാണ്ടെര്‍ബെര്‍ഗ് സംസാരിച്ചത്. ഗബ്രിയെ കുറിച്ച് കൂടുതല്‍ മനസിലാക്കിയപ്പോള്‍ ശരിക്കും അത്ഭുതം തോന്നി. അദേഹത്തിന് ഒരു  ഭാര്യയും പതിമൂന്നു കുട്ടികളും ഉണ്ട്. ഭാര്യ പതിനാലാമത് ഗര്‍ഭിണിയും ആണ്. ഇന്നത്തെ കാലത്ത് കേട്ട് കേള്‍വി പോലും ഇല്ലാത്ത ഒരു സംഭവം, അതും യൂറോപ്പില്‍.,
  
മൂന്നു മണിയോട് കൂടി ഹോട്ടലില്‍ തിരിച്ചെത്തി .വെറുതെ ഇരിക്കുന്നതിനു പകരം അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കാമെന്നു കരുതി . രണ്ടു കിലോമീറ്റര്‍ അകലെ ആണ് സബാമ്മല്‍ റെയില്‍വേ സ്റ്റേഷന്‍. വഴിക്കാണ് ഹോക്കിയുടെയും ഫുട്ബാളിന്‍റേയും സ്റ്റേഡിയങ്ങള്‍. പക്ഷെ ഇന്ന് അവിടെയൊന്നും  ഒച്ചയും അനക്കവും ഇല്ല. കുട്ടനാടില്‍ കൂടി നടക്കുന്ന പോലെ ഒരനുഭവം. പുല്ല്  കൃഷി ചെയ്യുന്നതോ താനേ വളര്‍ന്നു വരുന്നതോ ? കുട്ടനാട്ടില്‍ നെല്‍ച്ചെടികള്‍ നില്‍ക്കുന്നത് പോലെ റോഡിന്‍റെ  രണ്ടു വശവും സമൃദ്ധമായി പുല്ല്  വിളഞ്ഞു നില്‍ക്കുന്നു.

നാട്ടുകാരില്‍ ചിലര്‍ സൈക്കിള്‍ സവാരി നടത്തുന്നു. നല്ല തണുപ്പ് ഉണ്ടായിരുന്നെങ്കിലും കുറെ നടന്നു റെയില്‍വേ സ്റ്റേഷനില്‍ എത്തി. നമ്മുടെ നാട്ടിലെ സ്റ്റേഷനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തം. ട്രെയിനില്‍ കയറാന്‍ വന്ന ചുരുക്കം ചില ആളുകള്‍ മാത്രമാണ് സ്റ്റേഷനില്‍. റെയില്‍വേ ജീവനക്കാരാരും  ഇല്ല. ടിക്കറ്റ് വാങ്ങുക മെഷീനില്‍ നിന്നാണ് . റെയില്‍വേ സ്റ്റേഷനില്‍ ഓഫീസുമായി ബന്ധപ്പെട്ട ഒന്നുമില്ല. ട്രെയിനുകള്‍ വന്നു നില്‍ക്കും യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യും. അത്ര തന്നെ. ഒന്ന് രണ്ടു ട്രെയിനുകള്‍ വന്നു പോകുന്നത് വരെ അവിടെ നിന്ന്, തിരികെ ഹോട്ടലിലേക്ക് പോന്നു. ശാന്തമായ അന്തരീക്ഷം--
ഇന്ത്യ കണ്ടിട്ടില്ലാത്ത സുറിനാംകാരായ ഒരു ഇന്ത്യന്‍ ഫാമിലി, ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു. അവര്‍ ഇന്ത്യക്കാര്‍ ആണ് എന്ന് പറയില്ല- ഇന്ത്യക്കാരാണെന്ന്  മേനി നടിക്കുന്നുണ്ടെങ്കിലും. അവരുടെ പ്രപിതാമഹന്മാര്‍ സുറിനാം എന്ന രാജ്യത്തേക്ക് വളരെ മുന്നേ കുടിയേറിയത് ആണ്. സുറിനാം കുറെ നാള്‍ ഹോളണ്ടിന്‍റെ  കോളനി  ആയിരുന്നു. അതിനാല്‍ സുറിനാംകാര്‍ക്ക് വിസ ഇല്ലാതെ തന്നെ ഹോളണ്ടില്‍ വന്നു പോകാം.

അതിരാവിലെ തന്നെ ഉറക്കമുണര്‍ന്നു. പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേക്ക് കീസ് എത്തി. പതിവ് പോലെ ഓഫീസില്‍ ചെന്നു ഓഫീസ് വര്‍ക്കുകള്‍ ഒക്കെ കഴിഞ്ഞു എന്നെ റോട്ടര്‍ ഡാമിലേക്ക് കൊണ്ട് പോയി. റോട്ടര്‍ ഡാം ആണ് ഹോളണ്ടിലെ പ്രധാന തുറമുഖം. വാട്ടര്‍ സിറ്റി എന്നും  റോട്ടര്‍ ഡാം അറിയപ്പെടുന്നു. യൂറോപ്പിലെ എന്നല്ല  ലോകത്തിലെ തന്നെ പഴങ്ങളുടേയും  പച്ചക്കറികളുടേയും  കയറ്റിറക്ക് നടക്കുന്ന ഏറ്റവും വലിയ തുറമുഖം ആണ് റോട്ടര്‍ ഡാം. യൂറോപ്പിലേക്കുള്ള പ്രവേശന കവാടം ആയിട്ടാണ് ഇവിടം  അറിയപ്പെടുന്നത്.  അതിനാല്‍ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന  കമ്പനികള്‍ ആണ് റോട്ടര്‍ ഡാമില്‍. കൂടുതലും.  കീസ് അവരുടെ കമ്പനിയുടെ ഗോ ഡൌണ്‍ കാണിച്ചു തന്നു. അതി വിപുലമായ, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച, വെയര്‍ ഹൌസ് ആണ് അത്. കണ്‍ടെയ്നറില്‍ വരുന്ന പഴങ്ങളും  പച്ചക്കറികളും  ടെസ്റ്റ്‌ ചെയ്തു കോഡ് ചെയ്തതിനു ശേഷം റോബോട്ടുകളുടെ സഹായത്തോടെ ശീതീകരിച്ച വെയര്‍ ഹൌസിന്‍റെ  ഏതെങ്കിലും ഒരു മൂലയില്‍ എത്തിക്കുന്നു. പ്രത്യേക കോഡിംഗ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഈ പാലറ്റ് തിരിച്ചു വിളിക്കാം. ഒരു  പ്രത്യേക പാലറ്റിലെ സാധനങ്ങള്‍ക്ക് കേടു വന്നാല്‍ ഉടന്‍ ക്വാളിറ്റി കണ്ട്രോളറുടെ മുന്നിലെ കംപ്യൂട്ടറില്‍ വിവരങ്ങള്‍ തെളിയുകയും അത് ഉടന്‍ തന്നെ അവിടെ നിന്ന് മാറ്റുകയും ചെയ്യും. മനുഷ്യര്‍ക്ക്‌ ഒരു കാരണവശാലും ഈ വെയര്‍ ഹൌസില്‍ പ്രവേശിക്കുവാന്‍ സാധിക്കില്ല. എല്ലാം മെഷീനുകളാല്‍ നിയന്ത്രിക്കപ്പെടുന്നു.

മാസ് നദിക്കു കുറുകെ കെട്ടിയിരിക്കുന്ന ഏറാമസ് പാലം---! 2600 അടി നീളമുള്ള ഈ ബ്രിഡ്ജ് കേബിളില്‍ ആണ് ഉറപ്പിച്ചിരിക്കുന്നത്.
തിരികെ എന്നെ ഹോട്ടലില ആക്കി, കീസ് യാത്രയായി.

അതെ നാളെ ആണ്, കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അറിയുക. നേരിയ ഭൂരിപക്ഷത്തില്‍ ഇടതു മുന്നണി ചരിത്ര വിജയം നേടും എന്നായിരുന്നു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഞാന്‍ നടത്തിയ പ്രവചനം. അത് അങ്ങിനെ ആകാനേ  തരമുള്ളൂ. എങ്കിലും വാര്‍ത്തകള്‍ അതാതു സമയങ്ങളില്‍ അറിയണം, ലോകത്ത് എവിടെ ആയിരുന്നാലും മലയാളി കേരളത്തിലെ തെരഞ്ഞെടുപ്പു വിഷയങ്ങളില്‍ നിതാന്ത ജാഗരൂകത പുലര്‍ത്തുന്നവന്‍ ആണ്. എന്‍റെ  ലാപ് ടോപ്‌ സ്ക്രീന്‍ പൂട്ടിയിരിക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ കഴിയില്ല.
ഹോട്ടലിന്‍റെ  ബിസിനസ് റൂമില്‍ പോയി, ഒരു കമ്പ്യൂട്ടറില്‍ മലയാളം  ഫോണ്ട്  ഡൌണ്‍ ലോഡ് ചെയ്തു കഴിഞ്ഞാണ് ഉറങ്ങാന്‍ കിടന്നത് .


രാവിലെ, അപ്രതീക്ഷിതമായി ലാപ് ടോപ്‌ ഓണ്‍ ആയി! അവ്യക്തമായിട്ടാണ് എങ്കിലും തെരഞ്ഞെടുപ്പു ഫലങ്ങള്‍ കണ്ടു. ചരിത്ര വിജയം പ്രതീക്ഷിച്ച എനിക്ക് ചരിത്രം ആവര്‍ത്തിക്കുന്നത് ആണ് കാണുവാന്‍ കഴിഞ്ഞത്.

എന്നെയും കൊണ്ട് കീസ് നേരെ പോയത് കിന്ദര്‍ദിജ്ക് എന്ന സ്ഥലത്തേക്കാണ്. യുനെസ്കോയുടെ ലോക പൈതൃക മാപ്പില്‍ ഇടം നേടിയ സ്ഥലം ആണ്  കിന്ദര്‍ദിജ്ക്. ഇവിടെ ആണ് ഹോളണ്ടിലെ ആദ്യ കാല വിൻഡ് മില്ലുകൾ സ്ഥിതി ചെയ്യുന്നത്. പതിനേഴാം  നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പത്തൊന്‍പതു വിൻഡ് മില്ലുകൾ ആണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത് . വളരെ മനോഹരമായ ഭൂപ്രകൃതി ആണ് കിന്ദര്‍ദിജ്ക്കില്‍. അതിനാലാകണം ഇത്രയധികം സന്ദര്‍ശകര്‍ ഇവ കാണുവാന്‍ ദിവസേന ഇവിടെ എത്തുന്നത്. ഗേറ്റ് കടന്നു ഞങ്ങള്‍ വിൻഡ് മില്ലുകളുടെ ഭാഗത്തേക്ക് നടന്നു. കടല്‍ നിരപ്പിനേക്കാള്‍ താഴ്ന്ന പ്രദേശമാണ് ഡച്ചുകാരുടെ ഈ നാട്. പ്രളയം ആണ് ഡച്ചുകാര്‍ എന്നും ഭയപ്പെടുന്നത്. കടല്‍ നിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്തെ സംരക്ഷിക്കുവാന്‍ ആണ് ഡച്ചുകാര്‍ വിൻഡ് മില്ലുകൾ ഉപയോഗിച്ചത്. ഇവയില്‍ നിന്ന് കിട്ടുന്ന ഊര്‍ജം കൊണ്ട്, അധികം വരുന്ന വെള്ളത്തെ കടലിലേക്കും ചെറു കായലിലേക്കും ഒഴുക്കിക്കളയുന്നു ഇവര്‍. വളരെ വലിപ്പം ഉള്ള ഈ വിൻഡ് മില്ലുകളില്‍ കുടുംബങ്ങള്‍ക്ക് താമസിക്കുവാനും ഉള്ള സൌകര്യങ്ങള്‍ ഉണ്ട്. മനോഹരമായ ഒരു വീട് കൂടി ആണ് ഓരോ വിന്‍ഡ്മില്ലും  .

കൃഷിയിടങ്ങളുടെ ദൗർലഭ്യമാണ്‌ ജനസാന്ദ്രത കൂടിയ നെതർലാൻഡ്സിനെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം. ഇപ്പോൾ കാണുന്ന മിക്ക കൃഷിയിടങ്ങളും കായൽ നികത്തി ഉണ്ടാക്കിയവയാണ്‌. കായൽ നികത്തി കൃഷിയിടങ്ങളുണ്ടാക്കുക വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്‌ . ഇലക്ട്രിക്‌ മോട്ടോറുകളൊന്നും ഇല്ലാതിരുന്ന കാലത്ത്‌ കായലിൽ തടയണ കെട്ടി വിൻഡ്മില്ലുകൾ ഉപയോഗിച്ചാണ്‌ വെള്ളം പമ്പു ചെയ്തുകളഞ്ഞിരുന്നത്‌. ആദ്യ കാലത്ത് പ്രളയത്തെ തടുക്കുവാന്‍ ഉപയോഗിച്ചിരുന്ന വിൻഡ്  മില്ലുകള്‍ കൊണ്ട് തന്നെ കായല്‍ പരപ്പുകള്‍ നികത്തി കൃഷി ഇറക്കുവാനും ഇവര്‍ക്ക് സാധിച്ചു.    ഇങ്ങനെ നികത്തിയെടുക്കുന്ന കായൽ പിന്നീടു വർഷങ്ങളോളം കന്നുകാലികളുടെ മേച്ചിൽപുറമായി ഉപയോഗിക്കും. അവയുടെ കാഷ്ഠവും മറ്റും വീണു വീണു വളക്കൂറു നിറഞ്ഞ മണ്ണിലാണ്‌ കൃഷി ഇറക്കുക. 

ഡച്ചു പ്രതാപകാലമായ 17 ആം നൂറ്റാണ്ടിലാണ്‌ മിക്കവാറും വിൻഡ്മില്ലുകൾ നിർമ്മിച്ചിട്ടുള്ളത്. കായൽ നിരത്താനും കോഫീ, കൊക്കോ , ധാന്യങ്ങൾ എന്നിവ പൊടിക്കാനും മറ്റ് ഡ്രൈനേജ് ആവശ്യങ്ങൾക്കുമാണ്‌ അക്കാലത്ത് ഇവ ഉപയോഗിച്ചിരുന്നത്. കാലക്രമേണ വിൻഡ്മില്ലുകൾ ആവിയന്ത്രങ്ങൾക്കും ഇലക്ട്രിക് മോട്ടോറുകൾക്കും വഴിമാറി.19ആം നൂറ്റാണ്ടിൽ 36000 വിൻഡ്മില്ലുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഉള്ളത് ഏതാണ്ട് 1500 എണ്ണം മാത്രം. അവശേഷിക്കുന്ന ഈ വിൻഡ്മില്ലുകൾ ഹോളണ്ടിന്‍റെ  തനതായ മുഖമുദ്രയായി ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. വിൻഡ്മില്ലുകളും തെളിഞ്ഞ ആകാശവും കായല്‍പ്പരപ്പുമെല്ലാം കണ്ണുകൾക്ക് നല്ല വിരുന്നാണ്‌. ഓരോ വിൻഡ്മില്ലും കാറ്റിന്‍റെ  ദിശ അനുസരിച്ചു തിരിച്ചു വയ്ക്കണം. ഇതിനായി ചെറിയൊരു യന്ത്ര സംവിധാനം ഒരോ വിൻഡ്‌മില്ലിന്‍റെ  മുകളിലും  കാണാം. സന്ദര്‍ശകര്‍ ഇവിടെ വന്നു തിരികെ പോകുമ്പോള്‍ കൂടെ കൊണ്ട് പോകുന്നതും വിൻഡ് മില്‍ സ്മരണികകള്‍ ആണ്. ഞാനും വാങ്ങി ഒരെണ്ണം.

ഒറ്റയ്ക്കായതിനാലാകണം  ജെല്ദര്‍ മേല്സന്‍ പലപ്പോഴും എന്നെ മുഷിപ്പിച്ചു. എങ്കിലും വൈകുന്നേരങ്ങളില്‍ ഹോട്ടലിനു അടുത്തുള്ള ഹോക്കി മത്സരങ്ങള്‍ കാണാന്‍ പോകും, അല്ലെങ്കില്‍ അടുത്തുള്ള ഗ്രാമത്തിലേക്ക് കാല്‍നടയായി പോകും. ഒരു ദിവസം വില്ലേജിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയപ്പോള്‍ ഒരു കെയ്സ്   ബിയര്‍ മേടിക്കണം എന്നൊരു തോന്നല്‍.. മാര്‍ക്കറ്റില്‍ ഒരു പ്രധാന സെക് ഷന്‍ മദ്യത്തിനായി മാറ്റി വച്ചിരിക്കുന്നു. ആംസ്റ്റല്‍  ബിയര്‍ തന്നെ മേടിച്ചു. തിരികെ റൂമില്‍ വന്നു ബിയര്‍ ഒന്ന് രണ്ടെണ്ണം അകത്താക്കി.. ഒന്നും തോന്നിയില്ല . ബിയറിലെ ആല്‍ക്കഹോള്‍ കണ്ടെന്‍റ്  നോക്കിയപ്പോള്‍ ആണ് മണ്ടത്തരം മനസിലായത്.. ഞാന്‍ മേടിച്ചത് നോണ്‍ ആല്‍ക്കഹോളിക് ബിയര്‍  ആയിരുന്നു. ഗള്‍ഫില്‍ പല സ്ഥലത്തും നോണ്‍ ആല്‍ക്കഹോളിക് ബിയറുകള്‍ വാങ്ങാന്‍ കിട്ടും. അത് അവിടങ്ങളില്‍ ആല്‍ക്കഹോളിക് ബിയറുകള്‍ വില്‍ക്കാന്‍ പാടില്ലാത്തത് കൊണ്ടാണല്ലോ. ഈ സായിപ്പന്മാര്‍ ആല്‍ക്കഹോളിക് ബിയറുകള്‍ മാത്രമേ കുടിക്കൂ എന്നും അതിനാല്‍ അവ മാത്രമേ വില്‍ക്കുകയുള്ളൂ എന്നുമുള്ള ധാരണയാണ്, ലേബല്‍ പോലും നോക്കാതെ  ഈ ബിയര്‍ മേടിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഞായറാഴ്ച വീണ്ടും മറ്റൊരു ബോറന്‍ ദിനം. എങ്കിലും ഒരു ടര്‍ക്കിഷ് ബാത്ത് നടത്തുവാന്‍ തീരുമാനിച്ചു. എന്താണ് ടര്‍ക്കിഷ് ബാത്ത് എന്ന് അന്ന് വരെ അറിയില്ലായിരുന്നു. അത് എങ്ങനെ ആണ് നടത്തേണ്ടത് എന്നും അറിയില്ല. ഉച്ച കഴിഞ്ഞു റിസപ്ഷനില്‍ ചെന്ന് മേരിയോടു കുറെ നേരം കത്തി വച്ചു . മേരി വിവാഹം കഴിച്ചിട്ടില്ല, കൂട്ടുകാരനും ഒന്നിച്ചു വിവാഹിതരെ പോലെ ജീവിക്കുന്നു. അവര്‍ക്ക് രണ്ടു ചെറിയ കുട്ടികള്‍ ഉണ്ട്. വിവാഹം പോലെ തന്നെ ഒരു ഉടമ്പടി ഉണ്ടാക്കി ഒപ്പ് വച്ചിട്ട് ആണ് ഇവര്‍ വിവാഹിതരെ പോലെ ജീവിക്കുന്നത്. കുട്ടികള്‍ ചെറിയവര്‍ ആയത് കൊണ്ട് മേരി മിക്കവാറും അവധി ദിവസങ്ങളില്‍ അല്ലെങ്കില്‍ നൈറ്റ്‌ ഡ്യൂട്ടി ആണ് ചെയ്യാറുള്ളത്. മേരിയുടെ കൂട്ടുകാരന്‍ പകല്‍ ഡ്യൂട്ടി മാത്രം ചെയ്യുന്നു. ആഴ്ചയില്‍ നാല് ദിവസം ആണ് മേരി ഡ്യൂട്ടി ചെയ്യു ന്നതു. മേരിയും കൂട്ടുകാരനും മാറി മാറി ആണ് കുട്ടികളെ നോക്കുന്നത്.

ടര്‍ക്കിഷ് ബാത്തിനെ കുറിച്ച് മേരി പറഞ്ഞു തന്നു. മേരി തന്ന ടവലുമായി ടര്‍ക്കിഷ് ബാത്ത് റൂമില്‍ കയറി. അവിടെ ചൂട് കുറയ്ക്കാനും കൂടുവാനും ഒക്കെ ഉള്ള സംവിധാനങ്ങള്‍ ഉണ്ട്. മുറിയില്‍ കയറിയപ്പോള്‍ തന്നെ ചെറു ചൂടുള്ള  സ്റ്റീം ശരീരത്തിനെ  ഒരു മയപ്പെടുത്തി . പക്ഷെ വളരെ പെട്ടെന്ന് തന്നെ മുറിയിലെ ചൂട് കൂടി.. ഒരു മാതിരി ആവിയില്‍ വെന്തെടുക്കുന്നത് പോലെ... എന്തായാലും ചൂട് കൂട്ടിയും കുറച്ചും അര മണിക്കൂര്‍ അതിനകത്തിരുന്നു. അടച്ചിട്ട മുറിയില്‍ ആവിയില്‍ നമ്മുടെ ശരീരത്തെ വേവിക്കുന്നതിനാണ് ടര്‍ക്കിഷ് ബാത്ത്, എന്ന് പറയുന്നത് എന്ന് ഞാന്‍ മനസിലാക്കി! പെട്ടെന്ന് ഒരു ഫാമിലി പിറന്ന പടി ടര്‍ക്കിഷ് ബാത്തിനായി റൂമിലേക്ക്‌ കയറി . എന്‍റെ  ബാത്ത് ഞാന്‍ അവിടെ അവസാനിപ്പിച്ചു.

 ഇനി നാല് ദിവസം കൂടി ഇവിടെ കഴിയണം. ദിവസവും രാവിലെ കീസ് എന്നെ ഓഫീസിലേക്ക് കൂട്ടികൊണ്ട് പോകുവാന്‍ വരും. ഉച്ചവരെ ഓഫീസില്‍ കറങ്ങി, എന്നെയും കൊണ്ട് ഏതെങ്കിലും ഗ്രാമങ്ങളില്‍ ഒക്കെ പോയി മൂന്ന് മണിയോട് കൂടി ഹോട്ടലില്‍ തിരികെ എത്തിക്കും.
ചില ഗ്രാമ പ്രദേശങ്ങളില്‍ പുല്ലുകള്‍ കൊണ്ട് മേഞ്ഞ വീടുകള്‍ ഇപ്പോഴും കാണാം.

വെള്ളിയാഴ്ച, ആസ്ത്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്ക് പോകണം. അവിടെ സുഹൃത്തും കുടുംബവും താമസിക്കുന്നു, മറ്റു ചില നാട്ടുകാരും. വെള്ളിയാഴ്ച ഉച്ചയോടു കൂടി കീസ് എന്നെ വീണ്ടും ആംസ്റ്റര്‍ ഡാമില്‍ എത്തിച്ചു. ഞാന്‍ ഹോട്ടല്‍ ചെക്ക് ഔട്ട്‌ ചെയ്തിട്ടാണ് പോരുന്നത്. അതിനാല്‍ ലഗേജ് മുഴുവന്‍ കൂടെ കൊണ്ട് പോന്നു. ഇനി എന്തായാലും ജെല്ദര്‍ മേല്സനിലെക്കില്ല. എന്നെ കൊണ്ട് കീസും കമ്പനിയും മുഷിഞ്ഞിട്ടുണ്ടാവണം  . ദുബായിലേക്കുള്ള ടിക്കറ്റ് ബുധനാഴ്ച ത്തേയ്ക്കാണ്. ശനിയും ഞായറും വിയന്നയില്‍ ജോണിയോടൊപ്പം, തിങ്കളാഴ്ച  തിരികെ വരുമ്പോള്‍ ആംസ്റ്റാര്‍ ഡാമില്‍ തന്നെ ഉള്ള മറ്റേതെങ്കിലും ഹോട്ടലില്‍ താമസിക്കണം. സ്കിഫോള്‍ എയര്‍ പോര്‍ട്ടില്‍ ലഗേജു സൂക്ഷിക്കുന്ന അറയില്‍ ലഗേജു വച്ച് ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്വീപ് ചെയ്തു പോന്നു. ആരും ഇല്ല അവിടെ നമ്മളെ സഹായിക്കാനോ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തരാനോ. നമ്മുടെ ലഗേജ് വയ്ക്കുവാന്‍ സൌകര്യം ഉള്ള കാബിനെറ്റ്‌ നോക്കി അതില്‍ ലഗേജു വയ്ക്കുക. ലോക്ക് ചെയ്തു പോരണം. തിരികെ വരുമ്പോള്‍ നമ്മുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊണ്ട് സ്വീപ് ചെയ്തു കാബിനെറ്റ്‌ തുറക്കണം. വാടക ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്ന് വക മാറിക്കൊള്ളും, നമ്മള്‍ ഒന്നും അറിയേണ്ട. ആസ്ത്രിയന്‍ എയര്‍ ലൈന്‍സിന്‍റെ  വിമാനത്തിലേക്ക് ചെക്കിന്‍ ചെയ്തതും അവിടെ സ്ഥാപിച്ചിരിക്കുന്ന മെഷീനില്‍ കൂടി. ഇപ്പോള്‍ വിയന്ന മാത്രം ആണ് മനസ്സില്‍, ജോണിയും കൂട്ടുകാരും.

വിയന്നയില്‍ നിന്ന് ആസ്ത്രിയന്‍ എയര്‍ ലൈന്‍സിന്‍റെ  വിമാനത്തില്‍ രാവിലെ പത്തു മണിയോടെ  വീണ്ടും സ്ക്യ്ഫോള്‍ വിമാനത്താവളത്തില്‍ ..ഇത്തവണ ആരും ഇല്ല എന്നെ സ്വീകരിക്കാന്‍. ഞാന്‍ ജെല്ദര്‍ മേല്സനില്‍ പോകുന്നില്ല, അതിനാല്‍ എയര്‍ പോര്‍ട്ടിനു അടുത്തായി തന്നെ ഒരു ഹോട്ടലില്‍ താമസിക്കണം. ലഗേജ് കാബിനറ്റില്‍ ചെന്ന്, എന്‍റെ  ലഗേജുമായി  തിരിച്ചെത്തി. എയര്‍ പോര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനില്‍ കൂടി തന്നെ എയര്‍ പോര്‍ട്ടിനു വളരെ അടുത്തുള്ള ഐബിസ് ഹോട്ടലില്‍ റൂം ബുക്ക്‌ ചെയ്തു. ഹോട്ടലിന്‍റെ  വാഹനം ഓരോ മണിക്കൂറിലും പാര്‍ക്കിംഗ് ഏരിയയില്‍ വരും. നമ്മുടെ ബുക്കിംഗ് കാണിച്ചു അതില്‍ കയറിയാല്‍ മതി. പതിനൊന്നു മണിയോടെ ഹോട്ടലില്‍ എത്തി. വൈകുന്നേരം വീണ്ടും എയര്‍ പോര്‍ട്ടില്‍ നിന്ന് ആംസ്റ്റാര്‍ ഡാം  സിറ്റിയിലേക്ക് ട്രെയിന്‍ യാത്ര. സിറ്റിയില്‍ ചെന്ന് എങ്ങോട്ടെന്നറിയാതെ കുറെ നടന്നു. കുറെ നടന്നപ്പോള്‍ കണ്ട ഒരു കടയില്‍ പാക്കിസ്ഥാന്‍കാരന്‍ ആയ ഒരു പയ്യന്‍സ്. .  നാട്ടില്‍ തോലിന്‍റെ  ബിസിനസ്സ് ചെയുന്ന കുടുംബത്തില്‍ നിന്നാണ്. ഈ അടുത്ത കാലത്ത് ആംസ്റ്റര്‍ഡാമില്‍ സ്ഥിര താമസം ആക്കിയ ഒരു പാക്കിസ്ഥാനി കുടുംബത്തിലെ പെണ്‍കുട്ടിയുമായി കല്യാണം കഴിഞ്ഞു. അങ്ങനെ ആണ് ഇവിടെ എത്തിപ്പെട്ടത്. യാതൊരു തിരക്കും ഇല്ലാതിരുന്ന ആ കടയില്‍ ഗ്രഹാതുരത്വം അനുഭവിക്കുന്ന ആ ചെക്കനുമായി സംസാരിച്ചിരുന്നു കുറെ നേരം . ചന്നം പിന്നം പെയ്യുന്ന മഴ, ഒറ്റക്കുള്ള നടത്തം മുഷിപ്പനായി തോന്നി ...  ആദ്യ തവണ പിള്ള ചേട്ടനും ബഷീറും ഉണ്ടായിരുന്നതിനാല്‍ തണുപ്പായിരുന്നിട്ടും നല്ല അനുഭവമായിരുന്നു . 

 ഇനി ഒരു ദിവസം കൂടി-- നാളെ തിരികെ ദുബായിലേക്ക് പോകണം. ചെറിയ ചില ഷോപ്പിംഗ്‌ ഒക്കെ ഉണ്ട്. വീണ്ടും  ട്രെയിനില്‍ സിറ്റിയിലേക്ക്. തലേന്ന് കണ്ട പാകിസ്ഥാനി ചെക്കന്‍ ഞാന്‍ കയറിയ കമ്പാര്‍ട്ട്മെന്‍റില്‍ ല്‍ ... വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഒരു ഹോളണ്ടുകാരി സ്ത്രീ ഞങ്ങള്‍ക്കരികില്‍ വന്നു സംസാരിച്ചു തുടങ്ങി. അവര്‍ക്ക് എന്‍റെ സ്വദേശം അറിയണം. ഇന്ത്യ എന്ന് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ്,അടുത്തിരുന്ന പാകിസ്ഥാനി പയ്യന്‍  അവന്‍റെ  സ്വദേശവും  ഇന്ത്യ ആണെന്ന് ചാടിക്കയറി പറഞ്ഞു. ഞാന്‍ അവന്‍റെ  മുഖത്തേക്ക് നോക്കി. സ്വന്തം നാട് ഏതെന്നു പോലും പറയുവാന്‍ പറ്റാത്ത അവന്‍റെ  പരിതാപകരമായ അവസ്ഥ ഞാനവിടെ കണ്ടു. സിറ്റിയില്‍ ഞാന്‍ വീണ്ടും തിരക്കിലേക്ക് എടുത്തെറിയപ്പെട്ടു. കുറെ വിന്‍ഡോ  ഷോപ്പിംഗ്‌ നടത്തി. തുണികള്‍ക്ക് ഒന്നും ദുബായിയെ അപേക്ഷിച്ച് വില കൂടുതല്‍ അല്ല. തെരുവ് കലാകാരന്മാരുടെ കലാവിരുതുകള്‍, ഭിഷക്കാരുടെ പ്രച്ഛന്ന വേഷങ്ങള്‍, ഒക്കെ കണ്ടു സുവനീര്‍ മേടിക്കുവാന്‍ ചില കടകള്‍ കയറിയിറങ്ങി. കന്നിബാല്‍  വില്‍ക്കുന്ന ഒരു കടയില്‍ കച്ചവടം നടത്തുന്നത്  കൗമാര പ്രായം തോന്നിപ്പിക്കുന്ന രണ്ടു ഗുജറാത്തി പെണ്‍കുട്ടികള്‍ ...


ഇന്ത്യന്‍ ഭക്ഷണം കഴിക്കണം, തിരക്ക് കുറഞ്ഞ ഒരു കടയില്‍ കയറി.  ഭക്ഷണത്തിനു ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ ഒരു ചാക്ക് ബസ്മതി അരി,  റൈസ് കുക്കര്‍ ഒക്കെ  ആയി ഒരു ഹോളണ്ട്  സ്വദേശിനി. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ എന്‍റെ  മേശക്കു അഭിമുഖം ആയുള്ള സീറ്റില്‍ വന്നിരുന്നു. ഇന്ത്യ അവര്‍ക്ക് എന്നും ഉന്മാദം നല്‍കുന്ന രാജ്യം ആണ് എന്നും നിരവധി തവണ കൊച്ചി ഉള്‍പ്പെടെ ഇന്ത്യന്‍ പട്ടണങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്നും  അവര്‍ പറഞ്ഞു. പൂന യൂണിവേഴ്സിറ്റിയില്‍ അന്തര്‍ദേശിയ ബിസിനസ്സ് വിഷയത്തില്‍ വിസിറ്റിംഗ് പ്രഫസര്‍ കൂടി ആണവര്‍. വിവാഹമോചനം നേടിയ ഇവര്‍ രണ്ടു നേപ്പാളി കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്നുണ്ട്  പോളിഗമി സെക്സ് ജീവിതത്തിനു അടിമയാണ് അവരെന്നും, കൊച്ചിയില്‍ പോലും അവര്‍ക്ക് കാമുകന്‍ ഉണ്ടെന്നും ആ സംഭാഷണത്തിലൂടെ  ഞാനറിഞ്ഞു .

വീണ്ടും ഹോട്ടല്‍--- . ബുധനാഴ്ച, അതായത് പിറ്റേന്ന്  രാത്രി പത്തു മണിക്കാണ് എന്‍റെ  ഫ്ലൈറ്റ്. . വ്യാഴാഴ്ച അതി രാവിലെ ദുബായ് എയര്‍ പോര്‍ട്ടില്‍ മുത്തമിടും. ഈ ഒരു രാത്രി കൂടി കഴിച്ചു കൂട്ടിയാല്‍ മതി എന്ന ചിന്ത മാത്രം മനസ്സില്‍

രാവിലെ, ഹോട്ടലില്‍ നിന്നിറങ്ങി, ട്രെയിനില്‍ ആംസ്റ്റര്‍ ഡാം സിറ്റിയില്‍ ... ഡാം സ്ക്വയര്‍ വരെ മാത്രം നടന്നു. ഡാം സ്ക്വയറിന് സമീപം കനാലുകളുടെ  ഭംഗി ഒരാവര്‍ത്തി കൂടി ചുറ്റി നടന്നു കണ്ടു.  ഇന്ത്യന്‍ ഭക്ഷണം രുചിക്കുവാന്‍ ഗാന്ധി എന്ന ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ ... പേര് ഇന്ത്യന്‍ ആണ് എങ്കിലും അത് നടത്തുന്നത് ശ്രീലങ്കക്കാര്‍ ആണ്... ഹോട്ടലില്‍ ഇരിക്കുവാന്‍ സീറ്റില്ല, നിറയെ ഇന്ത്യക്കാര്‍.....,...  ഇത്ര മാത്രം ഇന്ത്യക്കാരോ ഇവിടെ? ആശ്ചര്യം തോന്നി ... അന്വേഷിച്ചപ്പോള്‍ ആണ് അറിഞ്ഞത്, അവര്‍ ഡല്‍ഹിയില്‍ നിന്നുള്ള ഹരേ കൃഷ്ണ ഭക്തന്മാര്‍ ആണെന്ന് . ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട്‌ ചെയ്തു. നാലു മണിയോടെ എയര്‍ പോര്‍ട്ടില്‍ എത്തി.കുറെ നേരം വെറുതെ കറങ്ങി നടന്നു സമയം കളഞ്ഞു. പെറുവില്‍ നിന്ന്, ഇറാക്കിലേക്ക് പോകുന്ന പട്ടാളക്കാര്‍ ആയിരുന്നു വിമാനത്തില്‍ കൂടുതലും. പെറുവില്‍ നിന്ന് ആംസ്റ്റാര്‍ ഡാമിലെത്തി, അവിടെ നിന്ന് ദുബായില്‍-പിന്നെ , ഇറാക്കില്‍ .. പെറുവിലെ ആളുകള്‍ ചെറുതായി ഹിന്ദി പറയുന്നു. ഇറാക്കില്‍ ഇന്ത്യക്കാരോട് അടുത്തിടപഴകിയും ഇന്ത്യന്‍ സിനിമകള്‍ കണ്ടും ആണ് അവര്‍ ഹിന്ദി സംസാരിക്കുന്നത് . ഏറ്റവും പിന്നിലെ റോവില്‍ ഞാന്‍ മാത്രം. പിന്നിലായതിനാല്‍ എപ്പോള്‍ വേണമെങ്കിലും മദ്യം കിട്ടും. ഭക്ഷണവും മദ്യവും അകത്തു കടന്നപ്പോള്‍ നല്ല ഉറക്കം. രാവിലെ ദുബായിയുടെ ആകാശത്തില്‍ വിമാനം എത്തിയപ്പോള്‍ ആണ് ഞാന്‍ ഉണര്‍ന്നത്....

Saturday, 26 January 2013

ആളൊരുങ്ങി, അരങ്ങുണരുന്നു


 


പടനായകര്‍ രംഗ പ്രവേശം ചെയ്തു. ഇനി യുദ്ധത്തിന്‍റെ  കാഹളം മുഴങ്ങുകയേ വേണ്ടൂ. രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും ഗോദയില്‍ നേര്‍ക്ക്‌ നേര്‍. ആരായിരിക്കും യു പി എയെയും എന്‍ ഡി എയെയും നയിക്കുക എന്ന് കോണ്‍ഗ്രസ്സും ബി ജെ പിയും പരസ്യമായി  പറഞ്ഞിട്ടില്ല എങ്കില്‍ കൂടി പരോക്ഷമായി, രാഹുലും മോഡിയും തമ്മിലാകും മത്സരം എന്ന് ഉറപ്പിച്ച രീതിയില്‍ ആണ് പ്രചാരണ മാനേജര്‍മാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയുന്നത്. പൊതു ജനമദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചര്‍ച്ച നടത്തുക എന്നതില്‍ രണ്ടു പാര്‍ട്ടികളും ഏറെക്കുറെ വിജയിക്കുകയും ചെയ്തതോടൊപ്പം പ്രാദേശിക  പാര്‍ട്ടികളില്‍ നിന്നുള്ള പ്രധാനമന്ത്രി മോഹികളെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുവാനും തത്ക്കാലത്തേക്ക് അവര്‍ക്കായി.


ജയപ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലൂടെ ആണ് കോണ്‍ഗ്രസ്‌ രാഹുല്‍ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ട് വന്നത് എങ്കില്‍  ബി ജെ പി എന്ന പാര്‍ട്ടിക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാതെ സംഘപരിവാര്‍  ആണ്  വ്യക്തമായ മുന്നൊരുക്കത്തിലൂടെ   നരേന്ദ്ര മോഡിയെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്.   ബി ജെ പി എന്ന പാര്‍ട്ടിയെ  സംഘ പരിവാര്‍ പൂര്‍ണ്ണമായും ഹൈ ജാക്ക് ചെയ്തതിന് ഏറ്റവും പ്രധാനമായ തെളിവ് ആണ് നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത്


അധികാര സ്ഥാനങ്ങളില്‍ നിന്ന് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്ന രാഹുലിനെ, മറ്റൊരു നിഷേധിക്കലിനു അവസരം കൊടുക്കാതെ, സമര്‍ത്ഥമായി നടത്തിയ  കരുനീക്കങ്ങള്‍ക്കൊടുവില്‍ അധികാരക്കസേരയില്‍ പിടിച്ചിരുത്തുവാന്‍ ഹൈക്കമാണ്ടിനു സാധിച്ചു. ചിന്തന്‍  ശിബിരത്തിലും   സൌമ്യനായ ഒരു നിഷേധിയുടെ സ്വരത്തില്‍ ആയിരുന്നു രാഹുലിന്‍റെ  പെരുമാറ്റം. യുവ ജനങ്ങളെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും അവരിലൂടെ നവ ഭാരത സൃഷ്ടി നടത്തുകയും ആണ് രാഹുല്‍ വിഭാവന ചെയ്യുന്നത്. ജയപ്പൂരില്‍ കോണ്‍ഗ്രസിനെ ശുദ്ധീകരിക്കുക എന്ന നിശ്ചയ ദാര്‍ഢ്യ ത്തില്‍ ഇറങ്ങി പുറപ്പെട്ട പോലെ,  കോണ്‍ഗ്രസിനെയും അതിന്‍റെ  വൃദ്ധ നേതൃത്വത്തേയും നിശിതമായി വിമര്‍ശിക്കുന്നതില്‍ ആയിരുന്നു രാഹുല്‍ കൂടുതല്‍ സമയവും ചിലവഴിച്ചത്. രാഹുലിന്‍റെ  പ്രസംഗം കോണ്‍ഗ്രസിലെ തന്നെ അധികാരത്തിനു പുറത്തു നില്‍ക്കുന്നവരെയും വിമത സ്വരം പുറപ്പെടുവിച്ചു ഇടഞ്ഞു നില്‍ക്കുന്നവരെയും ഊര്‍ജ്ജസ്വലരാക്കുവാന്‍ ഒരു പക്ഷെ സഹായിച്ചേക്കാം. രാഷ്ട്രത്തെ ശക്തിപ്പെടുത്തണമെങ്കില്‍ അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെങ്കില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം എന്ന തിരിച്ചറിവ് ആയിരിക്കാം രാഹുലിനെ നിയന്ത്രിക്കുന്നത്‌.

 

കുടുംബ വാഴ്ച ആയിരിക്കും രാഹുലിലൂടെ കോണ്‍ഗ്രസ്‌ നേതൃത്വം ഉദ്ദേശിക്കുന്നത് എങ്കിലും രാഹുല്‍ അവസരം  കിട്ടുമ്പോഴൊക്കെ കുടുംബ വാഴ്ച്ചക്ക് എതിരെ സംസാരിക്കുകയും, കുടുംബ വാഴ്ച്ചയ്ക്കുപരി,  തന്‍റെ  പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമാണ് താന്‍ ഇന്നത്തെ നിലയില്‍ എത്തിയത് എന്നും വീമ്പിളക്കാറുണ്ട്.  ഭരണ പരിചയം തീരെ ഇല്ലാത്തത് തന്നെ   ആയിരിക്കും രാഹുലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന അയോഗ്യത. രാജ്യം പ്രധാനമായ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചപ്പോള്‍ ഒന്നും രാഹുലിനെ ഒരിടത്തും കണ്ടിരുന്നില്ല  പ്രധാന വിഷയങ്ങളില്‍ ഒന്നും    അഭിപ്രായം പറഞ്ഞില്ല എന്നതും രാഹുലിന്‍റെ  പോരായ്മയാണ്.  രാഹുലിന് ഇത് വരെ ഒരു ജനകീയ നേതാവാകുവാന്‍ കഴിഞ്ഞിട്ടില്ല.. ഉത്തര്‍ പ്രദേശിലും , ബീഹാറിലും  തെരഞ്ഞെടുപ്പിന്‍റെ  നേതൃത്വം ഏറ്റെടുത്തു എങ്കിലും അവിടങ്ങളിലെ പ്രാദേശിക വിഷയങ്ങളില്‍ ഇടപെടുവാനോ  ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനോ കഴിഞ്ഞില്ല പത്രക്കാരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കുകയും പ്രധാന വിഷയങ്ങളില്‍ അഭിപ്രായം പറയാതിരിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രിയാകാന്‍ തയ്യാറാവുന്ന ഒരു  നേതാവിന് യോജിച്ചതല്ല. . ഇന്ത്യയെ കുറിച്ച് തനിക്കൊരു സ്വപ്നം ഉണ്ടെന്നും  ഇന്ത്യന്‍ യുവ ജനത സ്വപ്നം കാണണം എന്നും പറയുന്നതല്ലാതെ ഇന്ത്യയിലെ സാമൂഹിക മണ്ഡലത്തില്‍ എങ്ങനെ വികസനം കൊണ്ട് വരണം എന്നതിനെ കുറിച്ച്  വ്യക്തമായ രൂപം ഇല്ലാത്ത നേതാവാണ്‌ രാഹുല്‍ ഗാന്ധി. നെഹ്‌റു ഗാന്ധി കുടുംബത്തിലൂടെ ജനങ്ങളുടെ ഇടയിലേക്ക് കെട്ടിയിറക്കപ്പെട്ട ഒരു നേതാവില്‍ നിന്ന് ജനം ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചു.. സാമ്പത്തീക സാമൂഹിക മേഖലയില്‍ മാത്രമല്ല വിദേശ നയ രൂപീകരണ വിഷയങ്ങളിലും വ്യക്തമായ ഒരു അഭിപ്രായം പറയുവാന്‍ രാഹുലിന് ആവുന്നില്ല . ദളിതരോടൊപ്പം ഉണ്ടും ഉറങ്ങിയും അവരോടു ഐക്യദാര്‍ഢ്യം  പ്രകടിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവരുടെ വിഷയങ്ങളിലും വേണ്ടത്ര ആഭിമുഖ്യം പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല.  മുന്നില്‍ നിന്ന് നയിക്കുവാന്‍ കിട്ടിയ പല അവസരങ്ങളും നഷ്ടപ്പെടുത്തുകയും ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിക്കുകയും ചെയ്തതായിട്ടാണ് ജനങ്ങള്‍ക്ക്‌ പലപ്പോഴും തോന്നിയിട്ടുള്ളത്. ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങള്‍, ജാതിയുടേയും മതത്തിന്‍റേയും ഗോത്രത്തിന്‍റേയും നേതൃത്വത്തിലുള്ള വോട്ടു ബാങ്കുകളും  നേതാക്കളുടെ അഴിമതിയും ആണെങ്കിലും  സെന്‍സിറ്റീവ് ആയ ഈ വിഷയങ്ങളില്‍ ഇന്ത്യക്ക് എങ്ങനെ നേതൃത്വം കൊടുക്കും എന്നതിന് ഒരു രൂപ രേഖ ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല.  

വിദേശത്തുള്ള കള്ളപ്പണ വിഷയത്തിലും അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ സമരങ്ങളിലും ഡല്‍ഹി കൂട്ട മാനഭംഗ വിഷയത്തിലും, ഈയിടെ ഉണ്ടായ ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷങ്ങളിലും   രാഹുലിന്‍റെ  ശബ്ദം ഒരു നേതാവിന്‍റേതായിരുന്നില്ല.  

കോണ്‍ഗ്രസ് പ്രസിഡന്‍റ്‌ പദവി രാഹുലിന് കൊടുത്ത്, യു പി എ അധ്യക്ഷ സ്ഥാനം നില നിര്‍ത്തി പൊതു തെരഞ്ഞെടുപ്പിന് ശേഷം സമ്പൂര്‍ണ്ണ   രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനായിരുന്നു സോണിയയുടെ ആഗ്രഹം എങ്കിലും രണ്ടാം യു പി എ സര്‍ക്കാരിന്‍റെ ജനദ്രോഹപരമായ തീരുമാനങ്ങള്‍ ഓരോ ഇന്ത്യക്കാരനിലും ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പ്  ഒരു വിരമിക്കലിന് കോണ്‍ഗ്രസ് മേലാളന്മാര്‍ സോണിയക്ക് അനുമതി കൊടുത്തിട്ടില്ല.  അഴിമതിയും യുവ ജനങ്ങളുടെ രോഷ പ്രകടനങ്ങളും കണ്ട, പോയ വര്‍ഷങ്ങളില്‍ ഡീസല്‍ പെട്രോള്‍ പാചക വാതക സബ്സിഡികള്‍ എടുത്തു കളഞ്ഞ്  ജനജീവിതം ദുസ്സഹമാക്കിയ ഈ ഭരണത്തിനു ശേഷം എന്ത് പറഞ്ഞു കൊണ്ടാവും രാഹുല്‍ ജനങ്ങളെ അഭിമുഖീകരിക്കുക?. രാഹുലിനെ പോലെ ഒരു പുതു മുഖത്തെ മുന്നില്‍ നിര്‍ത്തി, നെഹ്‌റു ഗാന്ധി പാരമ്പര്യത്തിലൂടെ വീണ്ടും അധികാരത്തില്‍ എത്താമെന്നായിരിക്കണം കോണ്‍ഗ്രസ്സിന്‍റെ  മനപ്പായസം.

 മറു വശത്താകട്ടെ വര്‍ഗീയ വാദി ആയ നരേന്ദ്ര മോഡി ബി ജെ പിയുടെ അകത്തളങ്ങളിലെ പ്രതി ബന്ധങ്ങളെ ആര്‍ എസ് എസ്സി ന്‍റേയും സംഘികളുടെയും പിന്തുണ കൊണ്ട് ഇല്ലാതാക്കി, ഡല്‍ഹി പിടിച്ചെടുക്കുക എന്ന ഒറ്റ ചിന്തയില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു കൊണ്ടിരിക്കയാണ്.   മിതവാദികളായ  സുഷമയും അരുണ്‍ ജെയ്റ്റ്ലിയും നിതിന്‍ ഗദ്കരിയും സാക്ഷാല്‍ അദ്വാനിയും   മോഡിയുടെ ജൈത്ര യാത്രയുടെ  പുകമറയില്‍ വീണു പോയി. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ മൂന്നാമതും വിജയ രഥത്തില്‍ ഏറുവാനും അവിടെ പാര്‍ട്ടിയെ കൈക്കുമ്പിളില്‍ ഒതുക്കുവാനും മോഡിക്ക് കഴിഞ്ഞത് മോഡിയുടെ വിജയം തന്നെ ആണ്. ഒരു വിഭാഗം ജനങ്ങളെ എന്നും കൂടെ നിര്‍ത്തുവാനും അവര്‍ക്ക് വേണ്ടതൊക്കെ നല്‍കുമ്പോള്‍ മറ്റൊരു വിഭാഗം ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളി വിടുവാനും   വെറുപ്പും വിദ്വേഷവും നിലനിര്‍ത്തുവാനും  മോഡിയെ  പോലൊരു നേതാവിനെ കഴിയൂ.  വ്യക്തമായ ആസൂത്രണത്തിന്‍റെയും   ഭരണ നിപുണതയുടെയും ഉദാഹരണം ആണ് നരേന്ദ്ര മോഡി. ഗുജറാത്തില്‍ പത്തു ശതമാനത്തിലധികം ജനസംഖ്യ ഉള്ള ന്യൂന പക്ഷ സമുദായത്തിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ഒരൊറ്റ സീറ്റും കൊടുക്കാതെ, പാര്‍ട്ടിയിലെ തന്നെ ഒരു  മുസ്ലീം നേതാവിനെയും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറക്കാതെ, ആര്‍ എസ് എസ്സിന്‍റെ  അജണ്ട വ്യക്തമായി നടപ്പിലാക്കിയ  നേതാവാണ്‌ മോഡി. അങ്ങനെ ഒരു അജണ്ട പ്രവര്‍ത്തീകമാക്കുവാന്‍  നരേന്ദ്ര മോഡിക്ക് മാത്രമേ കഴിയൂ എന്ന തിരിച്ചറിവില്‍ ആണ് സംഘി നേതൃത്വം. എതിര്‍ പാര്‍ട്ടികളില്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ പോലും ഒരു രണ്ടാം നിര നേതൃത്വം വളര്‍ന്നു വരുവാന്‍ ആഗ്രഹിക്കാത്ത നേതാവാണ്‌ നരേന്ദ്ര മോഡി.

 
വര്‍ഗീയ അക്രമങ്ങള്‍ അഴിച്ചു വിട്ടും വര്‍ഗീയമായി വിഘടിപ്പിച്ചും മാത്രമാണ് ബി ജെ പി എന്നും അധികാരത്തില്‍ കയറിയിട്ടുള്ളത്‌. വാജ്പേയിയെ പോലെ ഉള്ള ഒരു മൃദു നേതാവിനെ അല്ല, ആര്‍ എസ് എസ്സിന് ഇന്ന് ആവശ്യം. മോഡിയെ പോലെ ഉള്ള ഒരു ഹാര്‍ഡ് ലൈനറെ  ആണ്.. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് അധികാരത്തില്‍ മുത്തമിടുവാന്‍ മറ്റൊരു വര്‍ഗീയ ലഹള ആവശ്യമാണ്‌ എങ്കില്‍ അത് നടത്തുവാനും മോഡിയും കൂട്ടരും തുനിയാതിരിക്കില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ കുശാഗ്ര ബുദ്ധികളില്‍ ഒരാളാണ് നരേന്ദ്ര മോഡി .

 വാല്‍ക്കഷണം:-  ചെറുതും വലുതുമായ പ്രാദേശിക പാര്‍ട്ടികള്‍ ആവും ഇക്കുറി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്നത്. ഉത്തര്‍ പ്രദേശില്‍ മുലായം സിങ്ങും, മായാവതിയും, ബീഹാറില്‍ നിതീഷ് കുമാറും ലാലുവും ശരദ് യാദവും പാസ്വാനും, ബംഗാളില്‍ മമതയും, ഒഡീസയില്‍ നവീന്‍ പട്നായക്കും, മഹാരാഷ്ട്രയില്‍ ശരദ് പവാറും, ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡിയും ചന്ദ്ര ബാബു നായിഡുവും കര്‍ണാടകയില്‍ യെദിയൂരപ്പയും ഗൌഡയും തമിഴ് നാട്ടില്‍ ജയലളിതയും കരുണാനിധിയും വരെ ആയിരിക്കും ഇക്കുറി തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തികള്‍ ആവുക.  കേന്ദ്ര മന്ത്രി സഭയില്‍ പങ്കാളിയായിട്ടില്ല എങ്കില്‍ കൂടി സര്‍ക്കാര്‍ രൂപീകരണത്തില്‍ പലപ്പോഴും നിര്‍ണ്ണായക ശക്തികളായിരുന്ന ഇടതു പക്ഷ കക്ഷികള്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ വിഷയ, നേതൃത്വ ദാരിദ്രത്തില്‍ പെട്ടുഴലുന്ന ദുരവസ്ഥയും കാണാം- പരിതാപകരമാണത് .  
 

Thursday, 17 January 2013

വെളുത്ത രാവുകളില്‍ സെ.പീറ്റേര്‍സ് ബര്‍ഗ്


 വെളുത്ത രാവുകളില്‍ സെ.പീറ്റേര്‍സ് ബര്‍ഗ്
  അഞ്ചു മണിയായപ്പോള്‍ തന്നെ കെ എല്‍ എം വിമാനം സെ. പീറ്റേര്‍സ്ബര്‍ഗിലെ വിമാനത്താവളത്തില്‍ മുത്തമിട്ടു. ഒരിക്കല്‍ ഇവിടെ ഹോട്ടല്‍ ബുക്കിംഗോ മുന്നൊരുക്കങ്ങളോ ഇല്ലാതെ വന്നത് ഓര്‍മയില്‍ തെളിഞ്ഞു. അന്ന് ആകെ ഉണ്ടായിരുന്ന ബലം ബഷീര്‍ ആയിരുന്നു. പക്ഷെ ഇത്തവണ ഞാന്‍ ഒറ്റയക്ക് ആണ് വന്നിട്ടുള്ളത്. ആംസ്റ്റര്‍ ഡാമില്‍ വച്ച് തന്നെ ഉദ്സര്‍ എന്ന ക്ലൈന്‍റിനെ വിളിച്ചു പറഞ്ഞിരുന്നു. ഡ്രൈവറെ അയക്കാം എന്ന് അദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ ഇപ്രാവശ്യം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ലഗേജും എടുത്തു വെളിയില്‍ വന്നപ്പോഴേ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത ഡ്രൈവര്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ഉസ്ദാര്‍ അസര്‍ബൈജാനില്‍ നിന്നുള്ള കച്ചവടക്കാരന്‍. ആണ്. സെ.പീറ്റേര്‍സ് ബര്‍ഗ്- റഷ്യയിലെ രണ്ടാമത്തെ വലിയ പട്ടണം. രാജ്യത്തെ പ്രധാന തുറമുഖം ഇവിടെ ആയതിനാല്‍ ആകണം സെ. പീറ്റേര്‍സ് ബര്‍ഗ് ആണ് പ്രധാന കച്ചവട കേന്ദ്രം. കഴിഞ്ഞ തവണ തണുത്തുറഞ്ഞു കിടന്ന നഗരം,  വൈകുന്നേരമായിട്ടും ഉച്ച വെയിലിന്‍റെ തീവ്രതയില്‍ പ്രകാശമാനമായിരിക്കുന്നു. വെയിലിനു തീരെ ചൂടില്ല. വെളിയിലെ ചൂട് പതിനാറു ഡിഗ്രീ മാത്രം. ഡ്രൈവറോടൊപ്പം, ഉസ്ദാറിന്‍റെ  മക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. പത്തു വയസ്സ് തോന്നിക്കുന്ന മൂത്ത കുട്ടി നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. കുട്ടിയെ രണ്ടു മാസം ലണ്ടനില്‍ അയച്ചു ഇംഗ്ലീഷ് പഠിപ്പിക്കയായിരുന്നു ഉസ്ദാര്‍ ചെയ്തത്. പണമുള്ള റഷ്യക്കാര്‍ എല്ലാം  ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വേണ്ടി മക്കളെ വിദേശങ്ങളില്‍ അയച്ചു പഠിപ്പിക്കയാണ് ഇപ്പോള്‍ ചെയ്യുന്നത്.


നേരെ പോയത് ഒരു ഷോപ്പിംഗ്‌ കോംപ്ലെക്സിലേയ്ക്കാണ്. അവിടെ ഉസ്ദാര്‍ എന്നെ കാത്തിരിക്കയായിരുന്നു. ഉസ്ദാറിന് വിപുലമായ ഒരു റെഡി മെയ്ഡ് ഷോപ്പ് ഉണ്ടായിരുന്നു,അവിടെ . കൂട്ടത്തില്‍ ജോണ്‍ ഹാട്ടര്‍ എന്ന ഒരു കാനഡക്കാരനും. അവിടെ നിന്നും എന്നെയും ജോണിനെയും ഉസ്ദാര്‍ അദേഹത്തിന്‍റെ  കാറില്‍ സെ. പീറ്റേര്‍സ് ബര്‍ഗിലൂടെ ഒഴുകുന്ന നെവാ നദിക്കരികെയുള്ള ഒരു ഭക്ഷണ ശാലയില്‍ കൊണ്ട് പോയി. ഒരു വലിയ പാര്‍ക്ക് പോലെ തോന്നിപ്പിക്കുന്ന പ്രവേശന കവാടത്തിലൂടെ അകത്ത് പോയി വാഹനം പാര്‍ക്ക് ചെയ്തു. ഭക്ഷണ ഹാള്‍ നെവാ നദിയോട് ചേര്‍ന്നാണ് സ്ഥിതി ചെയുന്നത്. നെവാ നദിക്കു അഭിമുഖമായി ഇരുന്നു കൊണ്ട് അനേകര്‍ അവിടെ ഭക്ഷണം കഴിക്കുന്നു. ഞങ്ങളും  നെവാ നദിക്കു അഭിമുഖമായി സീറ്റ് തരപ്പെടുത്തി. ഓളങ്ങള്‍ ഇല്ലാതെ, വളരെ ശാന്തമായി ഒഴുകുന്ന ഒരു മനോഹരമായ നദി ആണ് നെവ. യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ആയ ലടോഗയില്‍ നിന്നും ഉദ്ഭവിച്ച് സെ. പീറ്റേര്‍സ് ബര്‍ഗ് വഴി നെവാ കടലിടുക്കില്‍ നിപതിക്കുന്ന നദി ആണ് നെവാ നദി. വോള്‍ഗയും ഡാനൂബും കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ നദി ആണിത് . നമ്മുടെ നാട്ടിലെ കായല്‍ പോലെ വളരെ ശാന്തം ആയാണ് നെവ ഒഴുകുന്നത്‌..,. വളരെ വീതി കൂടിയ ഇത് പോലൊരു നദി ആദ്യമായാണ്‌ കാണുന്നത്. ചില വിനോദ സഞ്ചാര ബോട്ടുകള്‍ മാത്രം ആണ് ഇപ്പോള്‍ നെവയില്‍ ഒഴുകി നടക്കുന്നത്. ഫെബ്രുവരിയില്‍, ആദ്യം, വന്നപ്പോള്‍ ഇവിടെ ഇങ്ങനെ ഒരു നദി ഉണ്ടായിരുന്നോ എന്ന് പോലും സംശയം ആയിരുന്നു. അന്ന് നദിയിലെ വെള്ളമെല്ലാം ഐസ് ആയി കിടക്കുന്ന കാഴ്ച ആണ് കണ്ടത്. ഇന്നിപ്പോള്‍ നെവ സുന്ദരിയായിരിക്കുന്നു.

 റഷ്യക്കാര്‍ ഭക്ഷണ സല്‍ക്കാരങ്ങളില്‍ വളരെ താല്‍പര്യം ഉള്ളവരാണ്. മല്‍സ്യ മാംസാദികളും ചീസും എ ന്നത്‌ പോലെ പഴങ്ങളും പച്ചക്കറികളും അവരുടെ ഭഷണത്തില്‍ ഗണ്യമായ പങ്കു വഹിക്കുന്നു. മൂന്നു പേരിരുന്ന ഞങ്ങളുടെ മേശയില്‍ പത്തു പേര്‍ക്ക് കഴിക്കാവുന്ന അത്രയും ഭക്ഷണ സാധനങ്ങള്‍....,.. ലഹരി നുരയുന്നതിനിടയില്‍ വളരെ വേഗം ഭക്ഷണം അകത്താക്കി.മൂന്നു മണിക്കൂറില്‍ അധികം അവിടെ കഴിച്ചു കൂട്ടിയിട്ടും പുറത്തു പ്രകാശത്തിനു ഒരു വ്യത്യാസവും കണ്ടില്ല. ഇപ്പോള്‍ സമയം രാത്രി പത്തു മണി.. കണ്ടാല്‍ നാട്ടിലെ നാലുമണിയുടെ പ്രതീതി. അത്രയ്ക്കാണ് പ്രകാശം.

കഴിഞ്ഞ തവണ സെ.പീറ്റേഴ്സ് ബര്‍ഗില്‍ വന്നപ്പോള്‍ ഇവിടം മഞ്ഞുകട്ടകള്‍ മൂടി ധവളാഭമായിരുന്നു- ഇത്തവണ പാതിരാവിലും സൂര്യന്‍ പ്രകാശിച്ചു നില്‍ക്കുന്ന അവസ്ഥ.

"വൈറ്റ് നൈറ്റ് " എന്ന പ്രതിഭാസത്തെ കുറിച്ച് ഉസ്ദാര്‍ വാചാലനായി. ജൂണ്‍ 11 മുതല്‍ ജൂലൈ 2 വരെ സെ. പീറ്റേര്‍സ് ബര്‍ഗില്‍ സൂര്യന്‍ അസ്തമിക്കയില്ല പോലും. അതെനിക്ക് ഒരു പുതിയ അറിവായിരുന്നു. 24 മണിക്കൂറും സൂര്യ പ്രകാശത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന രാജ്യം. ആര്‍ട്ടിക്ക്‌ പ്രദേശത്തോട് അടുത്തു കിടക്കുന്ന മറ്റു പല രാജ്യങ്ങളിലും ഈ പ്രതിഭാസം ഉണ്ടാകും.  സെ. പീറ്റേര്‍സ് ബര്‍ഗിലെ ജനങ്ങള്‍ മുഴുവന്‍ ആഘോഷങ്ങളും ആയി ഈ സമയത്ത് ഉറങ്ങാതെ പൊതു നിരത്തുകളില്‍ ആയിരിക്കും  റഷ്യയില്‍ കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്നതും ഈ കാലയളവില്‍ ആണ്. സ്കൂളുകള്‍ മുതല്‍ ഉല്പാദന മേഖലയിലെ സ്ഥാപനങ്ങള്‍ അടക്കം എല്ലാം അവധിയില്‍ ആയിരിക്കും. വിദേശിയര്‍ സെ. പീറ്റേര്‍സ് ബര്‍ഗ് സന്ദര്‍ശിക്കുവാന്‍ തെരഞ്ഞെടുക്കുന്ന സമയവും ഇത് തന്നെ. രാത്രി പത്തു മണിയോടെ എന്നെ ഹോട്ടലില്‍ ആക്കി ഉസ്ദാര്‍ പോയി. കഴിഞ്ഞ തവണ തങ്ങിയ ഹോട്ടലില്‍ തന്നെ ആണ് ഇത്തവണയും താമസിച്ചത്. മറ്റു പല ഹോട്ടലുകള്‍ അന്വേഷിച്ചു എങ്കിലും ഇത്തവണ ജല വിഭവത്തെ കുറിച്ചുള്ള അന്തര്‍ദേശിയ സെമിനാര്‍ നടക്കുന്നതിനാല്‍ ഹോട്ടലുകള്‍ എല്ലാം നേരത്തെ തിരക്കില്‍ ആയിരുന്നു ...

ഒറ്റയ്ക്ക് ആയതിനാല്‍ ആകണം, നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ല. രാവിലെ  നേരത്തെ എഴുന്നേറ്റു കൌണ്ടറില്‍ പോയി ഞം ഞം കൂപ്പണും ആയി ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ പോയി. അവിടെ ഉള്ളവര്‍ എന്നെ തിരിച്ചറിഞ്ഞതില്‍ സന്തോഷം തോന്നി. ഒന്‍പതു മണി ആയപ്പോള്‍  ഫോണ്‍ കാര്‍ഡ്‌ സംഘടിപ്പിക്കുവാനായി കുറെ നടന്നു അടുത്തുള്ള മെട്രോ സ്റ്റേഷനില്‍ എത്തി. പ്രഭാതത്തില്‍ നല്ല തണുപ്പ് ഉണ്ട്... കാര്‍ഡ്‌ മേടിച്ചു തിരികെ വന്നപ്പോള്‍ തലേന്ന് കൂട്ടിക്കൊണ്ടു വന്ന ഡ്രൈവര്‍ വാഹനവും ആയി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തോടൊപ്പം സോഫിസ്ക്യയിലെ പ്രധാന പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ പോയി. കഴിഞ്ഞ തവണ ഇത് വഴി വന്നപ്പോള്‍ വലിയ ഐസ് കൂമ്പാരങ്ങള്‍ ആയിരുന്നു റോഡു മുഴുവന്‍. ഇപ്പോള്‍ ഇലകള്‍ നിറഞ്ഞ മരങ്ങളും റോഡുകളുടെ മനോഹാരിതയും എല്ലാം കാണാം. നല്ല തണുപ്പുണ്ട്, പോരാത്തതിന് നല്ല കാറ്റും. സോഫിസ്ക്യയിലെ ഓഫീസില്‍ കഴിഞ്ഞ തവണ കണ്ട മുഖങ്ങളില്‍ പലതും  തിരിച്ചറിഞ്ഞു. ഗോഡൌണുകളില്‍ എല്ലാം മറ്റു രാജ്യങ്ങളില്‍  നിന്നും ഇറക്കുമതി ചെയ്ത പച്ചക്കറികളും പഴവര്‍ഗങ്ങളും മാത്രം. റഷ്യയില്‍ മഞ്ഞ് മാറി കൃഷി തുടങ്ങിയിട്ടേ ഉള്ളൂ.. വിളവെടുപ്പ് തുടങ്ങാന്‍ ഇനിയും രണ്ടു മൂന്നു മാസങ്ങള്‍ വേണ്ടി വരും. പല ഗോഡൌണിലും പോയി അവിടെ സൂക്ഷിച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഉള്ളിയും ഒക്കെ കണ്ടപ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് പോയി. ഇത്ര മാത്രം പച്ചക്കറികള്‍ റഷ്യക്ക് ആവശ്യമോ? ഉരുളക്കിഴങ്ങുകള്‍  ആണ് എവിടെയും.

 

സാധാരണയായി, റഷ്യക്കാര്‍ അവര്‍ക്ക് വേണ്ട ഉരുളക്കിഴങ്ങ് വേനല്‍ കാലത്ത് ഉത്പാദിപ്പിച്ച് തണുപ്പു കാലത്തേയ്ക്കു കൂടി കരുതുകയാണ് പതിവ്. പക്ഷെ കഴിഞ്ഞ വേനലിലെ ചൂട് റഷ്യയിലെ ഉരുളക്കിഴങ്ങ് കര്‍ഷകരെ ചതിച്ചു. മഞ്ഞും മഴയും മൂലം, വേനല്‍ കുറവാണ് എങ്കിലും വേനല്‍ ചൂട് മുപ്പതു ഡിഗ്രിക്ക്  മുകളില്‍ പോവുകയാണ് എങ്കില്‍ മണ്ണിലെ ജലാംശം നഷ്ടപ്പെട്ടുകയും കൃഷി നശിച്ചു പോവുകയും ചെയ്യും. ഇത്തവണത്തെ ഭക്ഷ്യക്ഷാമം ഉണ്ടായതങ്ങനെയാണ്..


ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അവരുടെ പാന്‍ട്രിയില്‍ പോയി. അവിടെ സുന്ദരിയായ റഷ്യന്‍ പെണ്‍കുട്ടി, മിലീസ്യാ... . പരിചയപ്പെട്ടു വന്നപ്പോള്‍ ആണ് മനസിലായത്, അവള്‍ ഉസ്ബെക്കിസ്ഥാനില്‍ നിന്നു ജോലി അന്വേഷിച്ചു എത്തിയ യുവതി ആണ് എന്ന്. അവള്‍ ആണ് ആ പാന്‍ട്രിയിലെ ഭക്ഷണം പാകം ചെയുന്നത്. കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടാണ് ആ കുട്ടിയും അവരുടെ ഉസ്ബെക്കിസ്ഥാനിലുള്ള കുടുംബവും ജീവിക്കുന്നത്. ദാരിദ്ര്യത്തിന്‍റെ കഥകളൊക്കെ ആ കുട്ടി അറിയാവുന്ന ഭാഷയില്‍ പങ്കു വച്ചു . വളരെ എളുപ്പത്തിലാണ് പാചകം. ഒന്നിനും എരിവും പുളിയും ഉപ്പും ഇല്ല. എല്ലാത്തിലും ആവശ്യത്തിനും അനാവശ്യത്തിനും സോസുകള്‍ ചേര്‍ത്തു ഉണ്ടാക്കുന്നു. അരിഞ്ഞ കാബേജും കാരറ്റും മയോന്നൈസും ചേര്‍ത്തു അതില്‍ കുറെ എണ്ണയും ഒഴിച്ച് ഇളക്കിയപ്പോള്‍ സാലഡ്‌ റെഡി ആയി. അന്ന് ഉച്ചയ്ക്കും അവരോടൊപ്പം, കിട്ടിയ ഭക്ഷണം കഴിച്ചു. ഉസ്ദാര്‍ ഓഫീസില്‍ എത്തിയപ്പോള്‍ വൈകുന്നേരം ആയി. അദേഹം എന്നെയും കാനഡക്കാരന്‍ സുഹൃത്തിനെയും കൊണ്ട് സെ. പീറ്റേര്‍സ് ബര്‍ഗ് സിറ്റി കാണിക്കുവാന്‍ കൊണ്ടുപോയി  പെട്ടെന്ന് കനത്ത മഴ പെയ്തു. അതിനാല്‍ വാഹനത്തിലിരുന്നു കൊണ്ട് മാത്രം സെ. പീറ്റേര്‍സ് ബര്‍ഗ് കണ്ടു.

സര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത്  സ്ഥാപിച്ചതാണ്  സെ. പീറ്റേഴ്സ് ബര്‍ഗ്. 1914ല്‍ പെട്രോഗ്രാഡ് ആയും 1921 ല്‍ ലെനിന്‍ ഗ്രാഡ്‌ ആയും മാറിയെങ്കിലും , 1991 ല്‍ പഴയ പേരിലേക്ക് തിരിച്ചു വന്നു. അടിച്ചമര്‍ത്തലുകള്‍ ജനങ്ങളില്‍ ഏല്‍പ്പിച്ച വേദനകള്‍ ആകണം കാരണം, ലെനിന്‍ എന്ന പേര് ഉച്ചരിക്കുന്നത് പോലും റഷ്യക്കാര്‍ക്ക് ഇപ്പോള്‍ ചതുര്‍ത്ഥി ആണ്.

മ്യൂസിയങ്ങളുടെ നാടാണ് സെ.പീറ്റേഴ്സ് ബര്‍ഗ്.  നഗരത്തില്‍ തലങ്ങും വിലങ്ങും മ്യൂസിയങ്ങള്‍ ആണ്. പാര്‍ക്കുകളും അനവധി. ഉസ്ദാര്‍, ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന പോലെ ഞങ്ങള്‍ക്ക് എല്ലാം വിവരിച്ചുതന്നുകൊണ്ടിരുന്നു. ലെനിന്‍ സ്ക്വയര്‍ കഴിഞ്ഞു മുന്നോട്ടു പോകുമ്പോള്‍ ആണ് അതി പുരാതനമായ വിന്‍റര്‍ പാലസും അതിനോട് ചേര്‍ന്ന് ഹെര്‍മിറ്റേജ് പാലസും.
ദി ഹെര്‍മിറ്റേജ് എന്ന പേരിലറിയപ്പെടുന്ന മ്യൂസിയം ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ മ്യൂസിയങ്ങളില്‍ ഒന്നാണ്. 1764ല്‍ റഷ്യ ഭരിച്ചിരുന്ന കാതറൈന്‍ ദി ഗ്രേറ്റ് എന്ന ചക്രവര്‍ത്തിനി ആണ് ഹെര്‍മിറ്റേജ് പണി കഴിപ്പിച്ചത്. സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തത്  1852 ല്‍ മാത്രമാണ്. മൈക്കല്‍ ആഞ്ജലോ, പിക്കാസോ , ഡാവിഞ്ചി തുടങ്ങിയ ലോകോത്തര ചിത്രകാരന്മാരുടെതുള്‍പ്പെടെ ലോകത്തിലെ ഏറ്റവും  വലിയ പെയിന്‍റിംഗ് ശേഖരം ആണ് ഹെര്‍മിറ്റേജില്‍ സൂക്ഷിച്ചിരിക്കുന്നത്. മൂന്നു മില്ല്യണില്‍ അധികം കലാവസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ ഉണ്ടെങ്കിലും അതില്‍ വളരെ കുറച്ചു മാത്രമേ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിചിട്ടുള്ളൂ. അമൂല്യമായ കലാശേഖരം ആണ് ഈ മ്യൂസിയത്തില്‍ ഉള്ളത്. ഹെര്‍മിറ്റേജ് പാലസും വിന്‍റര്‍ പാലസും ഉള്‍പ്പെടെ ആറു  വലിയ കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മ്യൂസിയം. മുഴുവന്‍ കാണുവാന്‍ ദിവസങ്ങള്‍ വേണ്ടി വരും- ഉസ്ദാര്‍ പറഞ്ഞു. മഴ മാറി, പക്ഷെ സന്ദര്‍ശക സമയം കഴിഞ്ഞു അതിനാല്‍ അകത്തു പ്രവേശിക്കണം  എന്ന എന്‍റെ ആഗ്രഹം ഉസ്ദാര്‍ ആദ്യമേ തള്ളിക്കളഞ്ഞു. കുറെ നേരം മ്യൂസിയത്തിന് മുന്നില്‍ നിന്നു. അകത്ത് കടക്കുവാന്‍ യാതൊരു മാര്‍ഗവും കണ്ടില്ല.

മ്യൂസിയം കഴിഞ്ഞു മുന്നോട്ടു പോകുമ്പോള്‍ വീണ്ടും നെവാ നദി. നദികള്‍ക്കിരുവശവും അതി മനോഹരമായ യൂറോപ്യന്‍ വാസ്തു ശില്പ വൈദഗ്ദ്ധ്യം  വിളിച്ചു പറയുന്ന കെട്ടിടങ്ങള്‍.ഇത്ര മനോഹരമായി ഈ കാലത്ത് പോലും കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നില്ലല്ലോ, എന്നോര്‍ത്തു പോകും ഓരോന്നും  കാണുമ്പോള്‍. പോകുന്ന വഴിയില്‍ സോവിയറ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരവും കണ്ടു. സാധാരണ വലിപ്പത്തില്‍ ഉള്ള ഒരു ചെങ്കൊടി മാത്രം ആണ് അതിനെ മറ്റു കെട്ടിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചു കാണിക്കുന്നത്. നമ്മുടെ നാട്ടില്‍ കാണുന്നത് പോലുള്ള കൂറ്റന്‍ ഓഫീസ് കെട്ടിടങ്ങളോ, കൊടി തോരണങ്ങളോ, പോസ്റര്‍ പ്രളയമോ, ഫ്ലക്സ് ബോര്‍ഡുകളോ ഒന്നും കണ്ടില്ല. ആളും ഒച്ചയനക്കവും  ഇല്ലാത്ത ഒരു ചെറിയ കെട്ടിടം.

നെവാ നദിയിലൂടെ ബോട്ടുകള്‍ ടൂറിസ്റ്റുകളെയും കൊണ്ട് കറങ്ങുന്നു. നദിയുടെ ഒരു വശത്ത്‌ മനോഹരമായി പണിത ഒരു ബോട്ടിലേക്ക് ഞങ്ങളെ ഉസ്ദാര്‍ കൊണ്ട് പോയി. അതൊരു അതി മനോഹരമായ, വലിയ, ഭക്ഷണ ശാല ആയിരുന്നു. നദിയിലേക്കു കണ്ണ് നട്ടിരിക്കാവുന്ന നിലയിലുള്ള ഇരിപ്പിടത്തില്‍ ഞങ്ങളിരുന്നു. രുചികരമായ ഭക്ഷണവും മദ്യവും ഞങ്ങളുടെ മുന്നില്‍ നിരന്നു. രണ്ടു മണിക്കൂറില്‍ അധികം ഞങ്ങള്‍ അവിടെ ചിലവഴിച്ചു. റഷ്യന്‍ ഭക്ഷണങ്ങള്‍ ഇത്ര രുചികരമായിരിക്കും എന്ന് കരുതിയില്ല, എരിവും പുളിയും ഉപ്പും ഇല്ലെങ്കില്‍ കൂടി. ഭക്ഷണം കഴിഞ്ഞു ഞങ്ങളെ ഹോട്ടലില്‍ ആക്കി ആണ് ഉസ്ദാര്‍ പോയത്.

രാവിലെ തന്നെ റെഡിയായി, പ്രഭാത ഭക്ഷണവും കഴിഞ്ഞു ഡ്രൈവറെ നോക്കി മുറ്റത്തിറങ്ങി നില്‍ ക്കുകയാണ്. മഴ കഴിഞ്ഞതിനാല്‍ ആയിരിക്കണം നല്ല തണുപ്പ്. മുറ്റത്ത് മുഴുവന്‍ മണ്ണിരകള്‍. ..,ഇത്ര മാത്രം മണ്ണിരകളെ ഒരുമിച്ചു കണ്ടിട്ടില്ല...എവിടെ നിന്നാണോ ഇവയൊക്കെ വരുന്നത്. മഞ്ഞു മാറി വെയില്‍ വരുന്ന കാലമായതിനാല്‍ ആവണം ഇവയൊക്കെ പുറത്തേക്ക് വരുന്നത്. ഡ്രൈവര്‍ ഇന്ന് കൂടുതല്‍ സന്തോഷത്തില്‍ ആണ്. എന്നെ ചില പുതുവഴികളില്‍ കൂടി ആണ് ഓഫീസില്‍ കൊണ്ട് പോയത്. പോകുന്ന വഴികളില്‍ പല ഇടങ്ങളിലും പള്ളികള്‍ കാണാം. പള്ളികള്‍ക്കരികില്‍ വലിയ സെമിത്തേരികളും. കൂടുതലും യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ ശവ കുടീരങ്ങള്‍.,. അവിടെയൊക്കെയും പൂക്കളും ആയി അനേകം പേര്‍.,. കമ്മ്യുണിസ്റ്റ് രാജ്യത്തില്‍ ഇത്രയധികം വിശ്വസികളോ ?

പ്രകാശപൂരിതമായ പ്രഭാതം. വല്ലാത്ത, ഒരു തണുപ്പുകാറ്റ് .
















രാവിലെ തന്നെ ഓഫീസില്‍ എത്തി. കണക്കുകള്‍ നോക്കി... ഒരു എത്തും പിടിയും കിട്ടുന്നില്ല... റൂബിളും ഡോളറും ദിര്‍ഹവും എല്ലാം കെട്ടുപിണഞ്ഞു ഒന്നും മനസിലാവുന്നില്ല... സുന്ദരി ആയ ഒരു റഷ്യന്‍ യുവതി ഓഫീസിലേക്ക് കടന്നു വന്നു സ്വയം പരിചയപ്പെടുത്തി... സലീന, ക്വാളിറ്റി കണ്‍ട്രോളര്‍ ആണ്. ഇന്നിനി അവളോടൊപ്പം ആണ്. ഞങ്ങളുടെ  കമ്പനി അയച്ച സാധനങ്ങള്‍ ക്വാളിറ്റി ഇല്ലാത്തത് ആണ് എന്ന് എനിക്ക് വിശദീകരിച്ചു തരിക ആണ് അവളുടെ ജോലി..സലീന ഒരു വിധം ഇംഗ്ലീഷ് സംസാരിക്കും. എന്നെയും കൂട്ടി അവള്‍ അവരുടെ കമ്പനിയുടെ ഗോഡൌണ്‍ എല്ലാം ചുറ്റി നടന്നു കാണിച്ചു. പരിചയപ്പെടലില്‍ ഞാന്‍ ദുബായില്‍ നിന്നാണ് വന്നത് എന്ന് കേട്ടപ്പോള്‍ അവള്‍ വല്ലതായത് പോലെ... മുപ്പതിന് മേല്‍ പ്രായം തോന്നിക്കുന്ന സലീനയുടെ കണ്ണുകളില്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു ചരിത്രം ഉറങ്ങി കിടക്കുകയായിരുന്നു. അവള്‍ അതിന്റെ കെട്ടുകള്‍ അഴിച്ചു തുടങ്ങി.

മോസ്കോയില്‍ നിന്നകലെ പെന്‍സാ എന്ന പ്രോവിന്‍സില്‍ ആണ് അവള്‍ വളര്‍ന്നത്‌..,. സോവിയറ്റ് യൂണിയ ന്‍റെ തകര്‍ച്ചയ്ക്ക് ശേഷം പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞിരുന്ന അവളുടെ കുടുംബത്തിനു അത്താണി ആയിരുന്നു നാട്ടില്‍ ജോലി വാഗ്ദാനവും ആയി വന്ന റഷ്യന്‍ കമ്പനി. ദുബായിലേക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ടെന്നു അറിഞ്ഞു ഇന്‍റര്‍വ്യൂവിനു പോയ സലീനയെ അവളുടെ സൌന്ദര്യം റിക്രൂട്ട്മെന്റില്‍ സഹായിച്ചു.  അവള്‍ ദുബായിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  സലീനയുടെ ഗ്രാമത്തിലെ ഇരുപതില്‍ അധികം സുന്ദരികളായ, പതിനെട്ടു കഴിഞ്ഞ, പെണ്‍കുട്ടികളെ അവര്‍ ദുബായിലെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്തു. ദുബായ് സലീനയുടേയും കുടുംബത്തിന്‍റേയും മുന്നില്‍ ഒത്തിരി മോഹന വാഗ്ദാനങ്ങള്‍ കണ്‍ തുറന്നിട്ടു .,. ഒടുവില്‍ അവളും ദുബായില്‍ എത്തിപ്പെട്ടു. എയര്‍ പോര്‍ട്ടില്‍ നിന്ന് തന്നെ കൂടെ ഉള്ളവരില്‍ നിന്ന് അവളെ വേര്‍ തിരിച്ചു ബര്‍ ദുബായിലെ ഏതോ ഫ്ലാറ്റില്‍ വളരെ കാലമായി വേശ്യാ വൃത്തി ചെയ്തു  ജീവിക്കുന്നവരുടെ ഇടയിലേക്ക് അവളും എടുത്തെറിയപ്പെട്ടു. ജീവിതം നരകത്തില്‍ അകപ്പെട്ട അവസ്ഥ.  അന്ന് റഷ്യന്‍ ഭാഷ മാത്രം അറിയുന്ന ആ കുട്ടി പകച്ചു പോയി. എതിര്‍പ്പുകള്‍ക്ക് യാതൊരു ഫലവും ഉണ്ടായിരുന്നില്ല, അവളെ ശാരീരികമായി ഉപദ്രവിക്കുകയും ബലാല്‍സംഗത്തിലൂടെ അവളുടെ എതിര്‍പ്പുകള്‍ ഇല്ലാതാക്കുകയും ചെയ്തു. അന്ന് വരെ റഷ്യന്‍ ഗ്രാമത്തില്‍ കഴിഞ്ഞിരുന്ന ആ കുട്ടി, മൂന്നു മാസക്കാലം വേശ്യയായി ജീവിച്ച അനുഭവം അയവിറക്കി. വൃത്തി ഹീനരായ അനേകം ആളുകള്‍ അവളോടൊപ്പം കഴിഞ്ഞെന്നും അതില്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും അടക്കം അനേക രാജ്യക്കാര്‍ ഉണ്ടായിരുന്നെന്നും അവള്‍ പറഞ്ഞു. ദുബായ് റഷ്യന്‍ സ്ത്രീകളുടെ വേശ്യാലയം ആണ് എന്ന് അറിയപ്പെട്ടിരുന്നു എങ്കിലും, ഇവരൊക്കെ സ്വന്തം ഇഷ്ടത്തിനു ആണ് ഈ ബിസിനസ്സിനു വരുന്നത്  എന്നാണ് കരുതിയിരുന്നത്. ചൂഷക വര്‍ഗം എല്ലാ രാജ്യത്തും ഒരു പോലെ ആണ് എന്നവള്‍ പറഞ്ഞു തരികയായിരുന്നു. റഷ്യയില്‍ തിരികെ വന്നതിനു ശേഷം  തന്‍റെ ഗ്രാമത്തില്‍ പോയിട്ടില്ല എന്നാണ് അവള്‍ പറഞ്ഞത്. വിവാഹ ജീവിതത്തോടും പുരുഷന്മാരോടും എല്ലാവരോടും ജ്വലിക്കുന്ന കോപവുമായി ആയി അവള്‍ ജീവിക്കുന്നു. ദുബായ് ഇപ്പോഴും അവള്‍ക്കൊരു പേടി സ്വപ്നമാണ്  ഒടുവില്‍ കിട്ടിയ പണവും ആയി നാട്ടില്‍ എത്തി കോളേജു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നു.

സലീനയുടെ കഥ കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. റഷ്യന്‍ സ്ത്രീകളെ ഉപയോഗിച്ച് തന്നെ ആണ് ഗ്രാമങ്ങളിലെ കുട്ടികളെ വേശ്യാവൃത്തിക്കായി സംഘടിപ്പിക്കുന്നത്. ഇപ്പോള്‍ ഇതൊക്കെ റഷ്യന്‍ മാഫിയയുടെ പിടിയില്‍ ആണ് എന്നാണ് അവള്‍ പറഞ്ഞത്. നമ്മുടെ നാട്ടിലും ജോലിക്കെന്നു പറഞ്ഞു മറ്റു സ്ഥലങ്ങളില്‍ കൊണ്ട് പോയി സ്ത്രീകളെ വില്‍ക്കുന്ന കഥകള്‍ ഓര്‍ത്തു.... സ്ത്രീകള്‍ എന്നും എവിടെയും ചൂഷണം ചെയ്യപ്പെടുന്നു ആ അവസ്ഥയില്‍ നിന്ന് മാറാന്‍ അവള്‍ തന്നെ ഒരുങ്ങി ഇറങ്ങേണ്ടിയിരിക്കുന്നു.

വീണ്ടും ഓഫീസില്‍ സ്കൈപ്പ് തുറന്നപ്പോള്‍ ആസ്ത്രിയയില്‍ ഉള്ള സുഹൃത്ത്, ജോണി തോമസ്‌ ഓണ്‍ലൈനില്‍ വിശേഷങ്ങള്‍ ചോദിക്കുന്നു. ഞാന്‍ റഷ്യയില്‍ ആണ്, തിരികെ ഹോളണ്ടിലേക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ ഞാന്‍ വിയന്നയില്‍ ചെല്ലണമെന്നു നിര്‍ബന്ധിക്കുകയും അപ്പോള്‍ തന്നെ എനിക്ക് വിയന്നയിലേക്കുള്ള ടിക്ക റ്റ് റിസര്‍വ് ചെയ്യുകയും ചെയ്തു.

ദുബായില്‍ നിന്ന് പോകുമ്പോള്‍ ഉണ്ടായിരുന്ന ചുമ കൂടുതല്‍ കലശല്‍ ആയിരിക്കുന്നു..വല്ലാത്ത കഫക്കെട്ടും. എന്‍റെ അവസ്ഥ കണ്ട്,മരുന്ന് മേടിച്ചു കൊണ്ട് വരാമെന്ന് ഡ്രൈവര്‍ പറഞ്ഞു,  ഞാന്‍ മരുന്നിന്‍റെ ജെനെറിക് നെയിം ആണ് എഴുതി കൊടുത്തത്... സിഫ്രാ ഫ്ലോക്സാസിന്‍  , റഷ്യന്‍ മരുന്നുകളുടെ പേരുകള്‍ ഒന്നും എനിക്കറിയില്ലല്ലോ... ഡ്രൈവര്‍ മരുന്നുമായി വന്നപ്പോള്‍ ആണ് അറിയുന്നത്, ഇന്ത്യയുടെ മരുന്ന് കമ്പനികളുടെ വലിയ മാര്‍ക്കറ്റ്‌ ആണ് റഷ്യ. റെഡി ലാബോറട്ടറിസിന്‍റെ  മരുന്ന് ആണ് അയാള്‍ കൊണ്ട് വന്നത്...

ഓഫീസ് സമയം കഴിഞ്ഞ് ഉസ്ദാറിന്‍റെ   സഹോദരനായ രൂവീസ്, എന്നെയും കൂട്ടി ഭക്ഷണത്തിനു പുറപ്പെട്ടു. പോകുന്ന വഴിയില്‍ ഒരു ഇലട്രോണിക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊണ്ട് പോയി. ഒരു ടാബ്ലറ്റ് പി സി മേടിക്കണം, അതിനു ഞാന്‍ അഭിപ്രായം പറയണം പോലും. ദുബായിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളെക്കാള്‍ വലുപ്പമുള്ള ഇലട്രോണിക്ക് സ്റ്റോര്‍ ആയിരുന്നു അത്.. അനേകം മോഡലുകളില്‍ ടാബ്ലറ്റ് പി സി കള്‍  ., ഒടുവില്‍ അദ്ദേഹവും ഒരു ഐ പാഡ്  വാങ്ങി. അപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു, പക്ഷെ സൂര്യന്‍ അസ്തമിച്ചിരുന്നില്ല. ഞങ്ങള്‍ ഒരു റെസ്റ്റോറന്‍റില്‍  എത്തി. അവിടെ അധികം ആളുകള്‍ ഇല്ലായിരുന്നു ഡാന്‍സ്‌ ഫ്ലോറില്‍ സുന്ദരികളായ റഷ്യന്‍ നര്‍ത്തകര്‍ ആടുന്നു.. കൂടെ അവരുടെ സുഹൃത്തുക്കളും. ഭക്ഷണം കഴിച്ചു പുറത്തു വന്നപ്പോഴും സൂര്യന്‍ അസ്തമിച്ചിരുന്നില്ല, ഞാന്‍ വാച്ചില്‍ നോക്കി. രാത്രി പതിനൊന്നു മണി. നാളെ സെ പീറ്റേഴ്സ് ബര്‍ഗില്‍ നിന്ന് വീണ്ടും ആംസ്റ്റര്‍ ഡാമിലെക്ക് പോകണം.

 













രാവിലെ എഴുന്നേറ്റു, ബാഗുകള്‍ പായ്ക്ക് ചെയ്തു. ഞംഞം കഴിഞ്ഞപ്പോഴേക്കു ഡ്രൈവര്‍ വന്നു. വീണ്ടും  നഗരത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം. ഓഫീസില്‍ ചെന്ന് കുറെ നേരം ഇ മെയില്‍ നോക്കി, പതിവിനു വിപരീതമായി ഉസ്ദാര്‍ നേരത്തെ എത്തി. കണക്കുകള്‍ നോക്കി. ചില ചില്ലറ അഡ്ജസ്റ്റ്മെന്‍റുകള്‍ നടത്തി. കഴിഞ്ഞ തവണ വന്നപ്പോള്‍ കണ്ട ചില സുഹൃത്തുക്കളെ അടുത്തുള്ള കമ്പനിയില്‍ പോയി കണ്ടു. അവരില്‍ പ്രധാനി എലീന ആയിരുന്നു. വെളുത്തു മെലിഞ്ഞ ഒരു സുന്ദരി കുട്ടി. കുറെ നേരം ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചു നോവ്രുസ് എന്ന സുഹൃത്തിനെ കണ്ടു. ചെന്നപ്പോഴേ അദേഹം ബ്ലാക്ക് ലേബല്‍ എടുത്തു വീശി. കുറെ നേരം സൊറ പറഞ്ഞിരുന്നു നോവ്രൂസിനോപ്പം അദേഹത്തിന്‍റെ  സ്വന്തം ഹോട്ടലില്‍ പോയി. അവിടെ നിന്ന് ഭക്ഷണം കഴിച്ചു തിരികെ വന്നു. റഷ്യയിലെ ചെറിയ റെസ്റ്റോറന്‍റുകളില്‍ പോലും ആടാനും പാടാനും ഉള്ള സ്റ്റേജുകള്‍ ഉണ്ട്.  വീണ്ടും ഓഫീസില്‍ വന്നു മെയിലുകള്‍ ചെക്ക് ചെയ്തു. ഇനി അധികം സമയം ഇല്ല, സെ, പീറ്റര്‍സ് ബര്‍ഗിനോട് വിട പറയുന്നു... സെ. പീറ്റര്‍സ് വിമാനത്താവളത്തില്‍ നിന്ന് രാത്രി പത്തിന് മോസ്കോ വിമാനം. മോസ്കോവില്‍ നിന്ന് അതി രാവിലെ ആംസ്റ്റര്‍ ഡാമിലേയ്ക്ക്  വിമാനം. ആദ്യമായാണ്‌ പുളിക്കോവ ഒന്ന്  വിമാനത്താവളത്തില്‍ നിന്ന് വിമാനം കയറുന്നത്. നമ്മുടെ നാട്ടിലേത് പോലെ വലിയ സുരക്ഷയൊന്നും അവിടെ തോന്നിച്ചില്ല.

മോസ്കോയില്‍ മൂന്നു പ്രധാന എയര്‍ പോര്‍ട്ടുകള്‍ ആണുള്ളത്. കഴിഞ്ഞ തവണ ടോമോടെടോവ എയര്‍ പോര്‍ട്ട് വഴി ആണ് ദുബായിലേക്ക് മടങ്ങിയത്. പക്ഷെ ഇത്തവണ  ഷെറിമേത്യോവ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട്‌ വഴി ആണ് യാത്ര. ഏറോ ഫ്ലോട്ട് വിമാനക്കമ്പനി ഓപ്പറേറ്റ്  ചെയ്യുന്നത് ഷെറിമേത്യോവ എയര്‍ പോര്‍ട്ടില്‍ നിന്നാണ്. ഈ എയര്‍ പോര്‍ട്ടിനു രണ്ടു ടെര്‍മിനലുകള്‍ ആണുള്ളത്... ഞാന്‍ കയറിയ വിമാനം ഷെറിമേത്യോവ എയര്‍ പോര്‍ട്ടിലെ ഡൊമെസ്റ്റിക് ടെര്‍മിനലില്‍ ആണ് പറന്നെത്തിയത്‌., അവിടെ നിന്ന് ഇന്റര്‍ നാഷണല്‍ ടെര്‍മിനല്‍ വരെ എസ്കലേറ്റര്‍ വഴി വളരെയധികം ദൂരം നടക്കണം. ഒടുവില്‍ പതിനൊന്നരയോടെ രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ ഇരിപ്പുറപ്പിച്ചു. മോസ്കോയിലെ രണ്ടാമത്തെ വലിയ വിമാനത്താവളം ആണ്. വളരെ നല്ല നിലയില്‍, അതി മനോഹരമായി ഒരുക്കിയിരിക്കുന്ന വിമാനത്താവളം. നല്ല ഉറക്കം വരുന്നു... പക്ഷെ നല്ല തണുപ്പുള്ള സ്റ്റീല്‍ കസാലകള്‍ മാത്രം. ഉറങ്ങാന്‍ കഴിയില്ല. ദുബായ് എയര്‍ പോര്‍ട്ടിലെ നീളം കൂടിയ, ഉറങ്ങുവാന്‍ വേണ്ടി സജ്ജീകരിച്ചിട്ടുള്ള ലെതര്‍ കസേരകള്‍ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു.... പക്ഷെ അത് പോലൊരെണ്ണം അവിടെ മുഴുവന്‍ പരതിയിട്ടും കണ്ടില്ല. ഉറക്കം വരാതെ ഇരുന്നും നടന്നും രാവിലെ അഞ്ചു മണി വരെ അവിടെ കഴിച്ചു കൂട്ടി. അതിരാവിലെ കെ എല്‍ എം വിമാനത്തില്‍ ആംസ്റ്റര്‍ഡാമിലേക്ക് ...

വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരിക്കുന്ന റഷ്യന്‍ സുന്ദരി, വാ തോരാതെ സംസാരിച്ചു തുടങ്ങി. അവര്‍  ഹോളിഡെ  ആഘോഷിക്കുവാന്‍ അവരുടെ കാമുകനെ തേടി ആംസ്റ്റാര്‍ ഡാമിലേക്ക് പോവുകയാണ്. അവരും ഒരു കാലത്ത് ദുബായില്‍ ജീവിച്ചിരുന്നു എന്ന് പറയുകയുണ്ടായി. എന്തായാലും എനിക്ക് ഉറങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. എയര്‍ പോര്‍ട്ടില്‍ എനിക്കായി കീസ് കാത്തു നില്‍പ്പുണ്ടായിരുന്നു...


Saturday, 10 November 2012

വിയന്നയുടെ മനോഹാരിതയും സീ ഗ്രോട്ടോയും

St Stephens Cathedral Vienna


വിയന്നയില്‍ എന്നെ  സ്വീകരിക്കാന്‍ മലയാള നാട് അംഗം കൂടി ആയ ജോണി തോമസ്‌, ടിബി പുത്തൂര്‍  സണ്ണി പുത്തന്പരബില്‍ എന്നിവര്‍ വന്നിരുന്നു. ആംസ്റ്റര്‍ഡാമില്‍ നിന്ന് പുറപ്പെടുമ്പോള്‍ നല്ല കാലാവസ്ഥ ആയിരുന്നു. തെളിഞ്ഞ ആകാശവും നല്ല ചൂടും ഉള്ള കാലാവസ്ഥ.. പക്ഷെ ആസ്ട്രിയന്‍ എയര്‍ ലൈന്സില്‍ യാത്രക്കിടയില്‍ പെട്ടെന്ന് പൈലറ്റിന്റെ അറിയിപ്പ് വന്നു കാലാവസ്ഥ മോശം ആണ്, ഇടിയും മിന്നലും ഒക്കെ ഉണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തുവാന്‍ അറിയിപ്പ് തന്നു. കാലാവസ്ഥ മോശം ആയ വിവരം വിമാനത്തില്‍ ഇരുന്ന എല്ലാവര്ക്കും ബോധ്യപ്പെട്ടു തുടങ്ങി. വിമാനം ശരിക്കും ആടിയുലയാന്‍ തുടങ്ങി. യാത്രക്കാര്‍ പരിഭ്രാന്തര്‍ ആയതു പോലെ... എങ്കിലും പലരും ബിയറും മദ്യവും ആയി ആ ചെറിയ യാത്രയും ആഘോഷിക്കുകയായിരുന്നു. ചിലരെ ഇതൊന്നും അലട്ടിയതായി കണ്ടില്ല. എങ്കിലും കൃത്യ സമയത്ത് തന്നെ വിയന്ന വിമാനത്താവളത്തില്‍ വിമാനം പറന്നിറങ്ങി. സമയം രാത്രി പത്തു മണി. മെയ്‌ 27 നു വൈകുന്നേരം , ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ച  തിരികെ ആമ്സ്ടര്ടാമില്‍ പോയി ജോലിയില്‍ പ്രവേശിക്കണം. ...

വിയന്നയുടെ  പ്രാന്ത പ്രദേശത്തുള്ള  വിമാനത്താവളത്തില്‍ നിന്ന് ജോണിയുടെ വീട്ടിലേക്കാണ് യാത്ര. ഏകദേശം മുപ്പതു മിനുട്ട് യാത്ര. പുറത്തു മഴ പെയ്യുന്നുണ്ട് . അര മണിക്കൂറിനകം ജോണിയുടെ വീട്ടില്‍ എത്തി. ഫ്രെഷ  ആയി വന്നപ്പോഴേക്കു ജോണിയുടെ ഭാര്യ ഷേര്‍ളി ഭക്ഷണം വിളമ്പി. കപ്പയും നല്ല എരിവുള്ള തനി  നാടന്‍ അയില മീന്‍ കറിയും. മനസ്സിന് വളരെ ആശ്വാസം ആയി. വായില്‍ കപ്പലോടാന്‍ തുടങി. എത്ര ദിവസം ആയി വായ്ക്ക് രുചി ഉള്ള എന്തെങ്കിലും കഴിച്ചിട്ട്. വരുന്നതിനു മുന്‍പ് ജോണിയെ വിളിച്ചു നല്ല എരിവുള്ളത് വല്ലതും ഉണ്ടാക്കി വെക്കണം എന്ന് പറയണമെന്ന് കരുതി, എങ്കിലും പറഞ്ഞില്ല. പക്ഷെ എന്റെ മനസ്സറിഞ്ഞു തന്നെ കപ്പയും മീന്‍ കറിയും. ആദ്യകാലത്തൊക്കെ ഗള്‍ഫില്‍ വരുമ്പോള്‍ പോലും കപ്പ ഒരു ആര്‍ഭാടം ആയിട്ടാണ് തോന്നിയത്, കൂടെ ഒരു ആഘോഷവും. കപ്പ ഉണ്ടാക്കുന്നു എന്നറിയുമ്പോള്‍ കൂട്ടുകാര്‍ എല്ലാവരും ഒന്നിച്ചു ചേരുന്ന അവസരം. പിന്നീട് കപ്പയുടെ ലഭ്യത സാധാരണം ആയപ്പോള്‍ ആരും ഇതൊരു ആഘോഷം ആക്കാതായി. , ഒരു പക്ഷെ നാട്ടിലെക്കാള്‍ അധികം കപ്പ കഴിക്കാന്‍ ഗള്‍ഫിലെ മലയാളിക്ക് ഭാഗ്യം ഉണ്ടായി. കപ്പ കണ്ടപ്പോള്‍ എന്നില്‍ ഉണ്ടായ   അമ്പരപ്പ് മനസ്സിലാക്കി ഷേര്‍ലി പറഞ്ഞു. അതെ, വിയന്നയിലും കപ്പ ഒരു ആര്‍ഭാടം ആണ്, കപ്പയും മീനും വിയന്നയിലെ മലയാളിക്കടയില്‍ നിന്നും ആണ് ലഭിക്കുന്നത്. പക്ഷെ ഇന്ത്യന്‍ സാമഗ്രഹികള്‍ എല്ലാം ഇവിടെ കിട്ടും, പക്ഷെ പൊന്നും വിലയാണ് എന്ന് മാത്രം. അത് പോലെ തന്നെ ഈ യാത്രയില്‍ ആദ്യം ആണ് മലയാളികളെ  കാണുന്നതും. ഭക്ഷണം കഴിഞ്ഞു കുറെ നേരത്തെ ലാത്തി വെക്കലിനു ശേഷം പിറ്റേന്ന് രാവിലെ നടക്കാന്‍ പോകണം എന്നുള്ള പ്ലാനോട് കൂടി കിടന്നുറങ്ങി.


പക്ഷെ പ്രഭാതത്തില്‍  എഴുന്നേറ്റപ്പോള്‍ മനസ്സിലായി, നടക്കാന്‍ പോകാന്‍ ഉള്ള കാലാവസ്ഥ അല്ല, പുറത്തു മഴ നന്നായി പെയ്യുന്നു. ബസേമെന്റ്റ് അടക്കം നാല് നിലകള്‍ ഉള്ള വീടാണ് ജോണി താമസിക്കുന്ന വില്ല. ചെറിയ ഒരു ലോണ്‍ വീടിനു മുന്നില്‍., അതില്‍ മനോഹരം ആയി പുല്ലുകള്‍ നട്ടിരിക്കുന്നു. അവക്കരികില്‍ നാട്ടില്‍ നിന്ന് കൊണ്ട് വന്ന പാവല്‍, പയര്‍, വെണ്ട, മുളക്, കത്തിരി , ബീന്‍സ്‌, തക്കാളി തുടങ്ങിയവ നട്ടിരിക്കുന്നു. മഞ്ഞു കാലം കഴിഞ്ഞതെ ഉള്ളു, അതിനാല്‍, കായ്ച്ചു തുടങ്ങിയിട്ടില്ല. ഒരിക്കല്‍ കായ്ച്ചു തുടങ്ങിയാല്‍ ഭയങ്കര വിളവാണ് ലഭിക്കുക എന്ന് പറഞ്ഞു. വീടിന്റെ മുന്നിലുള്ള, ആപ്പിള്‍ ചെടി, പിയെര്സ്, മുന്തിരി എല്ലാം കായ്‌ച്ചു തുടങ്ങിയിരിക്കുന്നു.

ജോണിക്ക് അന്ന്  ഉച്ചക്ക് ഓരു ബന്ധുവിന്റെ  കുട്ടിയുടെ ആദ്യ കുര്‍ബാനയുടെ പാര്‍ട്ടിയില്‍ പങ്കെടുക്കണം. അത് വിയന്നക്ക് പുറത്താണ്. എങ്കിലും അതിനു മുന്നേ വിയന്നയിലെ ഷോപ്പിംഗ്‌ സിറ്റി എന്ന പറയുന്ന കച്ചവട സമുച്ചയത്തില്‍ പോയി തിരികെ വന്നു. ജോണിയും കുടുംബവും ഒപ്പം ഞാനും ആ പാര്‍ട്ടിയില്‍ പോയി. ഒരു ചൈനീസ്‌ ഭക്ഷണ ശാലയില്‍ വച്ചാണ് പാര്‍ട്ടി. വിദേശ ഭക്ഷണ ശാലകളില്‍ ചൈനീസ്‌ ഭക്ഷണ ശാലകളില്‍ ആണ് തിരക്ക് കൂടുതല്‍. കാരണം അവിടെ വിലക്കുറവ് ആണ്. മലയാളി ഭക്ഷണ ശാലകളില്‍ പൊതുവേ വളരെ വിലക്കൂടുതല്‍ ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പാര്‍ട്ടി ഹോട്ടലിന്റെ ഗാര്‍ഡനില്‍ ആയിരുന്നു അറേഞ്ച് ചെയ്തിരുന്നത് എങ്കിലും മഴ കാരണം അകത്തെ മുറിയിലേക്ക് മാറ്റിയിരുന്നു. സാധാരണ മെയ്‌ , ജൂണ്‍ മാസങ്ങളില്‍ ആണ് വിയന്നയില്‍ പാര്‍ട്ടി സമയം എന്നാണ് ജോണി പറയുന്നത്. മലയാളികള്‍ നടത്തുന്ന കാറ്ററിംഗ് കമ്പനികള്‍ ഇവിടെ ഉണ്ട്.

ഏകദേശം അമ്പതോളം മലയാളികളെ അവിടെ വച്ച്  പരിചയപ്പെട്ടു. ജെര്‍മനിയില്‍ നിന്ന് വന്ന ഒരു ചേട്ടന്‍ മലയാള നാട് വാരിക സ്ഥിരം വായനക്കാരന്‍ ആണ് എന്നറിയിച്ചു. അത് കേട്ടപ്പോള്‍ ശരിക്കും സന്തോഷം തോന്നി. പലരും മലയാള നാട് വായിക്കുന്നവരും മലയാള നാട്ടില്‍ അംഗംങ്ങള്‍ ആണ് എന്നും പറഞ്ഞു.

പാര്‍ട്ടി കഴിഞ്ഞു, തിരികെ വീട്ടില്‍ പോയി. അവിടെ നിന്ന് ടിബിയെയും കൂട്ടി ഞാനും ജോണിയും സിറ്റി കാണുവാന്‍ പോയി. മഴക്കിപ്പോള്‍ ശമനം വന്നു. ഡാനൂബ്‌ നദി കടന്നു പോകുമ്പോള്‍ ജോണിയും ടിബിയും ആസ്ത്രിയയെക്കുരിച്ചും അവിടുള്ള പ്രധാന തെരുവുകളെക്കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. വളരെ മനോഹരം ആയ പട്ടണം. ആല്‍പ്സ്‌ പാര്‍വത നിരക്കിടയില്‍ പച്ച പുതച്ചു കിടക്കുന്ന വിയന്നയില്‍ ഒന്നര മില്ല്യന്‍ ആണ് ജന സംഖ്യ. വിയന്ന പട്ടണത്തിനു ഏകദേശം ആയിരത്തി നാനൂറു വര്‍ഷത്തെ  ചരിത്രം ഉണ്ട്. ആയിരത്തി  അറുനൂറുകളിലും എഴുന്നൂറുകളിലും പണിത കെട്ടിടങ്ങളില്‍ പലതും ലോക മഹാ യുദ്ധങ്ങളില്‍ തകര്‍ന്നു പോയെങ്കിലും വിയന്ന പുനര്‍ നിര്‍മ്മിചിരിക്കയാണ്. , തൊട്ടടുത്ത കെട്ടിടങ്ങള്‍ തകര്‍ന്നു വീണപ്പോഴും  തല ഉയര്‍ത്തി നിന്ന , ബോംബുകള്‍ ഒന്നും പതിക്കാതിരുന്ന സെയിന്റ് സ്റ്റീഫന്‍സ് എന്ന പടു കൂറ്റന്‍ കത്തീദ്രല്‍ ദൂരെ നിന്നു  തന്നെ കാണാം. ആസ്ത്രിയന്‍ പാര്‍ലിമെന്റു മന്ദിരത്തിനു പിന്നില്‍ വാഹനം പാര്‍ക്ക് ചെയ്തു, നടക്കാന്‍ തീരുമാനിച്ചു. പാര്‍ലിമെന്റു മന്ദിരത്തിനു മുന്നില്‍ വന്നപ്പോള്‍ കണ്ടത് ഒരു ചുറ്റു മതില്‍ പോലും ഇല്ലാതെ , പ്രേത്യേകമായ സുരക്ഷകള്‍ ഒന്നും ഇല്ലാതെ ഒരു മനോഹര മന്ദിരം. ആര്‍ക്കും കയറി ചെല്ലുവാന്‍ കഴിയുന്ന ആ മന്ദിരത്തിനു മുന്നില്‍ ഒരു പോലീസുകാരന്‍ മാത്രം കാവല്‍. നില്‍ക്കുന്നു.   അവിടെ ആണ് നിയമ നിര്‍മ്മാണം നടക്കുന്നത്. മുന്നില്‍ മനോഹരം ആയ ഉദ്യാനം. അതിനകത്ത് കൂടി പോകുമ്പോള്‍ അവിടെ ഉള്ള യുവാക്കളെയും കുട്ടികളെയും സ്പോര്‍ട്സില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി ഒരു സ്പോര്‍ട്സ്‌ പവിലിയന്‍ നടത്തുന്നു. . പല സ്ഥലത്തും സംഗീത വിരുന്നുകള്‍.,  അവക്കനുസരിച്ചു നൃത്തം വയ്ക്കുന്ന യുവതീയുവാക്കള്‍...,... പ്രധാന നിരത്തുകളില്‍ കൂടി നടന്നു, ടൂറിസ്റ്റുകള്‍ വരുന്ന വീഥികള്‍ ആയതിനാല്‍ ആകും, മനോഹരമായ പ്ലോട്ടുകള്‍ വീഥിയിലൂടെ പോകുന്നു. അവയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ പലരും മുതിരുന്നു. മഴ ആയിരുന്നതിനാല്‍ ആണ്, പലരും ശരീര ഭാഗങ്ങള്‍ എല്ലാം മറച്ച വസ്ത്രം ധരിച്ചിരിക്കുന്നത്‌ എന്ന് ടിബി ഓര്‍മപ്പെടുത്തി. അതല്ലെങ്കില്‍ ചൂട് കാലം തുടങ്ങുമ്പോള്‍ മിക്കവാറും എല്ലാവരും അല്‍പ വസ്ത്ര ധാരികളാണ് എന്നാണ് ടിബി പറയുന്നത്.


ഹിട്ലരിന്റെ ജന്മദേശം ആണ് എങ്കിലും ഹിട്ലര്‍ ആ  നാട്ടുകാരന്‍ ആണ് എന്ന്  പറയുവാന്‍ ആസ്ത്രിയക്കാര്‍  മടിക്കുന്നു. അതിനാല്‍ മോസ്സാര്ട്ടിനെ  ഉയര്‍ത്തി കാണിക്കുവാന്‍  ആണ് ആസ്ത്രിയക്കാര്‍ കൂടുതല്‍ ശ്രമിക്കുന്നത് എന്ന് ജോണി പറഞ്ഞു. പോയ വീഥിക്കരികില്‍ ഭിക്ഷാടനം നടത്തുന്ന അനേകം പേര്‍. ഇവിടെ ഭിക്ഷാടനം നടത്തുന്നവര്‍, ഗിത്താര്‍ വായിച്ചു അതിനൊപ്പം പാടിയോ, അല്ലെകില്‍ ഫാന്‍സി ഡ്രസ്സ്‌ വേഷങ്ങള്‍ ധരിച്ചോ ആണ് തെണ്ടുന്നത്. നമ്മുടെ നാട്ടില്‍ ഭിക്ഷാടനം ഭിക്ഷക്ക് വരുന്നവരുടെ ദയനീയത നമ്മെ കാട്ടി ആണെന്കില്‍ ഇവിടെ നല്ല വേഷങ്ങള്‍ ധരിച്ചും പുതിയ എന്തെങ്കിലും, ക്രിയേറ്റീവ് ആയ് എന്തെങ്കിലും കാട്ടിയും ഒക്കെ ആണ് തെണ്ടുന്നത്. ഒരു പക്ഷെ നാട്ടിലെക്കാള്‍ കൂടുതല്‍ തെണ്ടികളെ ഇവിടെ കാണാം. ഇങ്ങനെ വേഷം ധരിച്ചു നില്‍ക്കുന്നവരെ, അവരുടെ അടുക്കല്‍ പോയി ഫോട്ടോ എടുക്കാന്‍ ആളുകള്‍ തയ്യാറാകുന്നു. ഫോട്ടോ എടുക്കുന്നവര്‍ ആണ് ഭിക്ഷ കൊടുക്കുന്നത്. ഇതിനിടയില്‍ നടന്നു നടന്നു, ഞാന്‍ മുന്‍പ് സൂചിപ്പിച്ച ആസ്ത്രിയയിലെ സെ. സ്റ്റീഫന്‍സ് കത്തീദ്രലില്‍ എത്തി. ഏകദേശം അഞ്ഞൂറ് വര്ഷം പഴക്കം ഉള്ള അതി പുരാതനവും ബ്രഹത്തും ആയ കത്തീഡ്രല്‍,.. ഏറ്റവും അധികം ടൂറിസ്റ്റുകള്‍ വന്നു പോകുന്ന ആ കത്തീദ്രല്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ അവിടെ വലിയ ഉദ്യമം തന്നെ നടത്തുന്നു.  മനോഹരം ആയ ആസ്ട്രിയന്‍ തെരുവുകളില്‍ കൂടി നടന്നു നടന്നു കാലു തളര്‍ന്നപ്പോള്‍ വീണ്ടും തിരികെ വീട്ടിലേക്കു.
തിരികെ വരുമ്പോള്‍ ടിബി ആസ്ത്രിയയിലെ കാസിനോകളെക്കുറിച്ചും നൈറ്റ്‌ ലൈഫ്നെക്കുറിച്ചും സംസാരിച്ചു. റഷ്യക്കാരും കിഴക്കന്‍ യൂറോപ്പില്‍ ഉള്ളവരും ആയ സ്ത്രീകള്‍ ആണ് ആസ്ത്രിയയില്‍ വ്യഭിചാരം നടത്തുന്നത്. ഡ്രഗ്സ്‌ അനുവദനീയം അല്ലെങ്കിലും അത് പല നൈറ്റ്‌ കള്ബുകളിലും ലഭ്യമാണ് പോലും.

പിറ്റേന്ന്  രാവിലെ ജോണിക്കും കുടുംബത്തിനും ഒപ്പം പള്ളിയില്‍ പോയി. ചെറിയ പള്ളി ആണെങ്കിലും പള്ളി നിറയെ ആളുകള്‍.  നമ്മുടെ ഗ്രാമങ്ങളിലെ പള്ളികള്‍ പോലെ തന്നെ , കുട്ടികളും ആല്‍ത്താര ശുശ്രൂഷകളില്‍ പങ്കു ചേരുന്നു. ഏറ്റവും രസകരം ആയി തോന്നിയത്, നമ്മുടെ നാട്ടിലെ വിശുദ്ധരുടെ പ്രതിമകള്‍ ആണ് ആ പള്ളിയിലും കണ്ടത്. വിശുദ്ധ സെബസ്ത്യാനോസും വിശുദ്ധ ഗീവര്ഗ്ഗെസും ഒക്കെ ആണ് അവിടെയും വിശുദ്ധര്‍.,... പള്ളിയില്‍ വളരെ അധികം ഭകതിയോടു കൂടി ആണ് വിശ്വാസികള്‍ പങ്കെടുക്കുന്നത്. ഭാക്ഷ ജര്‍മ്മന്‍ ആയതിനാല്‍ എനിക്കൊന്നും മനസിലായില്ല. വിയന്നയിലെ സംസാര ഭാക്ഷ ജര്‍മ്മന്‍ ആണ്. പള്ളിയിലെ അല്ത്താരയില്‍ യൂണിഫോം അണിഞ്ഞ ബാന്‍ഡു സംഘാംഗംങ്ങള്‍ നിന്നതും കൌതുകം ജനിപ്പിച്ചു.

കുര്‍ബാന കഴിഞ്ഞു  വീട്ടില്‍ വന്നു ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ സീ ഗ്രോട്ടോ കാണാന്‍ പോയി. ഭൂമിക്കടിയിലെ ലോകത്തിലെ ഏറ്റവും വലിയ തടാകം ആണ് സീ ഗ്രോട്ടോ. വിയന്നക്ക് പുറത്തു ഹിന്ടെര്ബ്രോഹ് എന്നാ സ്ഥലത്താണ് സീ ഗ്രോട്ടോ. വിയന്നയില്‍ നിന്ന് അര മണിക്കൂര്‍ മാത്രം യാത്ര. പന്ത്രണ്ടു അരയോടെ ആണ് സീ ഗ്രോട്ടോയില്‍ ചെന്നത്. ഒരു മലയുടെ അടിയിലുള്ള തടാകം കാണുവാന്‍ അനേകം ടൂറിസ്റ്റുകള്‍  വരുന്നു. കൂടുതലും ഇസ്രായേല്‍കാരാണ്. ഇസ്രായേല്‍ കാര്‍ ഇവിടെ വരാന്‍ കാരണം , നാസി ഭരണത്തില്‍  വലിയ കൊടിയ ജൂത മര്‍ദ്ദനം നടന്ന സ്ഥലം ആണ്. ജൂതരെ പീഡിപ്പിച്ച സ്ഥലങ്ങള്‍ ഒക്കെ പോയി കാണുക ഇപ്പോള്‍ ഇസ്രയെല്കാരുടെ ജീവിതത്തിന്റെ ഭാഗം ആണ്.



സീ ഗ്രോട്ടോ , കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി ജിപ്സം ഖനനം ചെയ്യാന്‍ വേണ്ടി വലിയൊരു  മല ഡ്രില്‍ ചെയ്തു 1848 ല്‍ ആണ് ഈ തുരങ്കം നിര്‍മ്മിച്ചത്. വന്‍ തോതില്‍ ഖനനം ചെയ്ത ജിപ്സം ഇവിടെ കൃഷി ആവശ്യത്തിനു വളം ആയാണ് ഉപയോഗിച്ചിരുന്നത്. ഈ തുരങ്കത്തില്‍ വിശ്രമ മുറി, തൊഴിലാളികള്‍ക്ക് താമസിക്കുവാനുള്ള മുറി, കുതിരകളുടെ ലയം എന്നിവയും ഉണ്ട്. രണ്ടായിരത്തില്‍ അധികം തൊഴിലാളികള്‍ ആണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവര്‍ എല്ലാവരും താമസിച്ചിരുന്നതും ഈ തുരങ്കത്തിനകത്ത് ആയിരന്നു.  കുതിരകള്‍ ആണ് അകത്തേക്കും പുറത്തേക്കും ചരക്കു വലിച്ചിരുന്നത്. അതിനു ഉപയോഗിച്ച പാളങ്ങള്‍ ഇവിടെ കാണാം. കുതിരകളുടെ കണ്ണുകള്‍ പോട്ടിച്ചിട്ടയിരുന്നു കുതിരകളെ ഈ ജോലിക്ക് ഉപയോഗിച്ചിരുന്നത്. ചൂട് കാലത്തും തണുപ്പ് കാലത്തും ഈ തുരങ്കത്തില്‍ ഒന്‍പതു ഡിഗ്രീ ആണ് കാലാവസ്ഥ. അതിനാല്‍ തന്നെ ജാക്കറ്റു ഇട്ടു തന്നെ വേണം അകത്ത് പ്രവേശിക്കുവാന്‍. ഓരോ മണിക്കൂറില്‍ ഒരു ടീം എന്നാ നിലയില്‍ ഒരു ഗൈഡ് ആണ് ഓരോ ടീമിനെയും അകത്തേക്ക് കൊണ്ട് പോകുന്നത്. ഓരോ ടൂറും നാല്പതു മിനുട്ട് വീതം. ഞങ്ങളുടെ ഗൈഡ് ഒരു ദ്വിഭാക്ഷി ആയിരുന്നു. ഇംഗ്ലീഷ് , ജര്‍മ്മന്‍ ഭാക്ഷകളില്‍ എല്ലാം വിശദീകരിച്ചു തന്നു.

1912
ള്‍ ഒരു സാധാരണ  ബ്ലാസ്റ്റില്‍ ഈ തുരങ്കത്തിലേക്ക് വെള്ളം ഇരച്ചു കയറിയതിനാല്‍ ഇവിടെ ഉള്ള ഖനനം ഉപേക്ഷിക്കുക ഉണ്ടായി. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ഈ തുരങ്കം 1930 ള്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പാണ് കണ്ടു പിടിച്ചത്. 1934 ള്‍ നാസി പട്ടാളം ഈ തുരങ്കം  കയ്യടക്കുകയും ഇവിടെ ഉണ്ടായിരുന്ന വെള്ളം വറ്റിക്കുകയും ഇവിടെ യുദ്ധത്തിനു ആവശ്യം ആയ യുദ്ധ വിമാനങ്ങള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുകയും ചെയ്തു. ഇറ്റലിയിലെ കുപ്രസിദ്ധനായ മുസ്സോളിനിയുടെ രാഷ്ട്രീയ തടവുകാരെയും  , ഹിട്ലര്‍ പിടി കൂടിയ യഹൂദരെയും  ഇവിടെ അടിമകളെ പോലെ പണി എടുപ്പിച്ചിരുന്നു. ഏകദേശം രണ്ടായിരത്തോളം പേരെ ആണ് ഇവിടെ അടിമകളെ പോലെ പണി എടുപ്പിചിരുന്നത്. അവരുടെ ആരോഗ്യം ക്ഷയിക്കുമ്പോള്‍ അവരെ പുറത്തുള്ള ക്യാമ്പുകളില്‍ കൊണ്ട് പോയി കൊന്നു കളയുകയായിരുന്നു പതിവ്.

സെയിന്റ് ബാര്‍ബര എന്നാ പുണ്യവതിയുടെ നാമത്തില്‍ ഒരു അള്‍ത്താരയും ഈ തുരങ്കത്തില്‍  ഉണ്ട്. ഖനനം നടന്നു കൊണ്ടിരുന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജോലിക്കാര്‍ക്ക് വേണ്ടി ആണ് ഈ അലത്താര  സജ്ജമാക്കിയിരിക്കുന്നത്. ഖനന തൊഴിലാളികളുടെ വിശുദ്ധ  ആണ് സയിന്റ്റ്‌ ബാര്‍ബര. ഇപ്പോള്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ ഈ തുരങ്കത്തില്‍  വിയന്നയിലെ കര്‍ദ്ടിനാലിന്റെ നേതൃത്ത്വത്തില്‍ കുര്‍ബാന  അര്‍പ്പിക്കാറുണ്ട്.



ഇടയില്‍ ഒരു  നീല ത്തടാകം കണ്ടു. വളരെ  മനോഹരമായ തടാകം. വീണ്ടും  മുന്നോട്ടു പോകുമ്പോള്‍  മൈനിങ്ങിനു ഇടയില്‍ മരിച്ചു  പോയവര്‍ക്ക് വേണ്ടി ഒരു  ചെറിയ സ്മാരകം. വീണ്ടും മുന്നോട്ടു പോയപ്പോള്‍ ഹിറ്റ്ലര്‍ഇവിടെ നിര്‍മ്മിച്ച വിമാനത്തിന്റെ മോഡലും അവയുടെ അവശിഷ്ടങ്ങളും പൊതു ദര്‍ശനത്തിനു വച്ചിട്ടുണ്ട്. ഹിടല്ര്‍ വിമാന നിര്‍മ്മാണത്തിനായി ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ കാരണം , സഖ്യ ശക്തികള്‍ക്ക് ഒരിക്കലും ഈ തുരങ്കം ബോംബിട്ടു തകര്‍ക്കാന്‍ കഴിയില്ല എന്നതിനാല്‍ ആണ്.

വീണ്ടും മുന്നോട്ടു പോയപ്പോള്‍ തടാകത്തിലെക്കുള്ള  വഴി . ഭൂമിയുടെ നിരപ്പില്‍ നിന്നും ഏകദേശം അറുപതു മീറ്റര്‍ താഴ്ചയിലാണ് മലകള്ക്കടിയിലെ ഈ തടാകം. ലോകത്ത് മറ്റൊരിടത്തും  ഇത് പോലൊരു തടാകം ഇല്ല എന്ന് ഞങ്ങളുടെ ഗൈഡ് വിവരിച്ചു  തന്നു. വഴുക്കല്‍ ഉള്ള പടികളില്‍  ഞങ്ങള്‍ സാവധാനം ഇറങ്ങി. ഇവിടെ വച്ചാണ് ഹിറ്റ് ലറിന്റെ കാലത്ത് വെള്ളം വറ്റിക്കുവാന്‍ കുതിരകളെ ഉപയോഗിച്ചിരുന്നതും.  ഞങ്ങള്‍ക്ക് ആ തടാകത്തില്‍ യാത്ര ചെയ്യാന്‍ ആയി ഒരു ബോട്ട് റെഡി ആയി കിടക്കുന്നു. ഞങ്ങള്‍ ആ ബോട്ടില്‍ കയറി. ആ തടാകത്തിലൂടെ ഞങ്ങള്‍ പത്തു മിനുട്ടിലധികം യാത്ര ചെയ്തു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ തടാകത്തില്‍ പല വിധത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരികെ ബോട്ട് ജെട്ടിയില്‍ എത്തിയപ്പോള്‍ ഗൈഡ്നു ടിപ്പു കൊടുക്കുന്നതിനെക്കുറിച്ച് വളരെ വിശദമായി നല്ലൊരു വിവരണം ഗൈഡ് നടത്തി. ഗൈഡ് നീട്ടിയ തോപ്പിയിലേക്ക് എല്ലാവരും നാണയങ്ങള്‍ ഇട്ടു കൊടുത്ത്.

ത്രീ മുസ്കട്ടീര്സ്  എന്നാ ബോളിവുഡ് സിനിമ ഇവിടെ  വച്ചാണ് ഷൂട്ട്‌ ചെയ്തത്, ആ ഷൂട്ടിംഗിനു ഉപയോഗിച്ച ബോട്ട് അവിടെ ഒരു കാഴ്ചവസ്തുവായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പതിനാല് മീറ്റര്‍ വരെ ആഴം ഉണ്ട് ഈ തടാകത്തിനു. 2005 ള്‍ ഈ തടാകത്തില്‍ ബോട്ടപകടത്തില്‍ അഞ്ചു സന്ദര്‍ശകര്‍ മുങ്ങി മരിച്ചു എന്നതാണ് ഈ തടാകത്തിലെ ഏറ്റവും ദാരുണമായ അത്യാഹിതം.

1935
ള്‍ റഷ്യയുടെ നേതൃത്വത്തിലുള്ള ചുവന്ന സേന ആണ്  ഈ തുരങ്കം നാസി പട്ടാളത്തിന്റെ കയ്യില്‍ നിന്ന് മോചിപ്പിച്ചത്. പിന്നീട് ഈ തടാകവും തുരങ്കവും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുകയായിരുന്നു.

ജീവിതത്തില്‍  ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവം ആണ് സീ ഗ്രോട്ടോ സന്ദര്‍ശനം.

സീ ഗ്രോട്ടോ സന്ദര്‍ശനത്തിനു ശേഷം യൂ എന്‍ ഓഫീസ്‌ വിസിറ്റ് ചെയ്യാന്‍  പോയി. യു എന്നിന്റെ ന്യൂയോര്‍ക്കിനു പുറത്തുള്ള രണ്ടു ആസ്ഥാനങ്ങളില്‍ ഒന്നാണ് വിയന്ന. മറ്റേതു സ്വിറ്സ്സര്ലണ്ടിലെ ജെനീവ. വിയന്നയിലെ യു എന്‍ ഓഫീസില്‍ ആണ് ജോണി ജോലി ചെയ്യുന്നത്. ഇന്റര്‍ നാഷണല്‍ അറ്റോമിക്‌ എനര്‍ജി യുടെ ആസ്ഥാനവും ഇവിടെ ആണ്. ജോണി അവിടെ ജോലി ചെയുന്നതിനാല്‍ ആണ്, ഞായരാഴ്ച  ആയിരുന്നിട്ടു കൂടി എനിക്ക് ആ ഓഫീസ് സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയത്.


ലോകത്തില്‍  ഓപ്പിയം കൃഷി ചെയ്യാന്‍  നിയമപരം ആയി അനുവാദം ഉള്ളത് ഇന്ത്യയില്‍ മാത്രം ആണ്. നിയമപരം അല്ലാതെ അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ലാവോസ്, മ്യാന്മാര്‍ തുടങ്ങി മറ്റു ചില രാജ്യങ്ങളില്‍  ഒപിയം കൃഷി ചെയുന്നത് മറക്കണ്ട. മധ്യപ്രദേശ്‌ , രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മാത്രം ആണ് ഓപ്പിയം കൃഷി ഔധോഗീകം ആയി ചെയുന്നത്. ഇവിടങ്ങളില്‍ കൃഷി ചെയുന്ന  ഓപ്പിയം ഇന്ത്യന്‍ സര്‍ക്കാര്‍ ആണ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. മരുന്നിനു വേണ്ടി ആണ് ഈ കൃഷി ചെയുന്നത്. യു എന്നിന്റെ കര്‍ശനമായ നിയന്ത്രണത്തില്‍ ആണ് ഈ കൃഷി. ഈ വിഭാഗത്തില്‍ ആണ് ജോണി ജോലി ചെയുന്നത്. ഓരോ രാജ്യങ്ങളിലെ മരുന്ന് കമ്പനികളുടെ ആവശ്യങ്ങള്‍ അറിഞ്ഞു, അതൊക്കെ ശരിയായ ആവശ്യങ്ങള്‍ ആണോ എന്നറിയുക, അതനുസരിച്ച് അവര്‍ക്ക് ഇറക്കുമതിക്ക് അനുവാദം കൊടുക്കുക , ഇതൊക്കെ കര്‍ശനമായി യു എന്‍ നിരീക്ഷിക്കുന്നു. ഇതൊരിക്കലും തെരുവില്‍ വിറ്റഴിക്കാതിരിക്കാതിരിക്കാനുള്ള മുന്‍കരുതലും ഇവര്‍ നടത്തും.

പക്ഷെ ഇപ്പോള്‍ ഇന്ത്യന്‍ കര്‍ഷകര്‍ ഓപ്പിയം  കൃഷി ചെയുവാന്‍ മടി കാണിക്കുന്നതായാണ്  റിപ്പോര്‍ട്ടുകള്‍. കൃഷിക്ക് തക്ക പ്രതിഫലം ഇല്ല എന്നതിനാലും, കൃഷിക്കാരുടെ മക്കള്‍ ഇപ്പോള്‍ കൃഷിയില്‍ താല്പര്യം കാണിക്കാത്തതിനാലും ആണിത്. യു എന്‍ ഇപ്പോള്‍ ഓപ്പിയം മരുന്നയുള്ള ഡ്രഗ്സ്‌ കൂടുതല്‍ പ്രൊമോട്ട് ചെയുവാന്‍ വികസ്വര രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ജോണി പറഞ്ഞു. കാന്‍സര്‍ പോലുള രോഗങ്ങള്‍ക്ക് ആണ് ഈ മരുന്നുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. വേദന സംഹാരികള്‍ ആണ് ഓപ്പിയം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മരുന്നുകള്‍. പെത്തിടിന്‍ , മോര്‍ഫിന്‍ , തുടങ്ങിയ വേദന സംഹാരി ഇന്‍ജെക്ഷന്‍ , പിന്നെ ഓപ്പറേഷന്‍ തിയറ്ററില്‍ ഉപയോഗിക്കുന്ന ഫെന്ടയില്‍ , രേമ്യ്ഫെന്ടയില്‍ തുടങ്ങിയ അനാല്ജെസിക്കുകള്‍. അത് കൂടാതെ ചുമക്കുള്ള കഫ്‌ സിറപ്പുകളില്‍ ഉപയോഗിക്കുന്ന കൊടെയിന്‍ ഒപ്പിയത്തില്‍ നിന്നും ആണ് ഉല്‍പ്പാദിപ്പിക്കുന്നത്.

യു എന്‍ സമുച്ചയത്തില്‍ നിന്ന് നേരെ പോയത് ഡാനൂബ്‌  നടിക്കരികെ യുള്ള ടോനബ് പാര്‍ക്കില്‍ ആണ്. അവിടെ ഉള്ള ടവറില്‍ നിന്ന് വിയന്ന പട്ടണത്തിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കുവാന്‍ എന്റെ കണ്ണുകള്‍ക്ക്‌ കഴിഞ്ഞു. വിയന്ന പട്ടണത്തെ രണ്ടായി മുറിക്കുന്നത് ഡാനൂബ്‌ നദി ആണ്. ആസ്തൃയയില്‍ സമുദ്രം ഇല്ലാത്തതിന്റെ കുറവ് നിര്‍ത്തുന്നതും ഡാനൂബ്‌ നദി ആണ്. ഡാനൂബ്‌ നദിയുടെ ഒരു വശത്തു ഇരുപത്തി നാല് കിലോമീറ്റര്‍ നീളത്തില്‍ ഒരു ദ്വീപ്‌ പോലെ നിര്‍മ്മിചിരിക്കയാണ്. ഇതൊരു പാര്‍ക്കായും ബീച്ച് ആയും സൈക്കിള്‍ യാത്ര ട്രാക്ക് ആയും ഇവര്‍ ഉപയോഗിക്കുന്നു. ഈ ദ്വീപില്‍ ആണ് വിയന്നയിലെ ഏറ്റവും വലിയ ന്യൂഡ്   ബീച്ച് സ്ഥിതി ചെയുന്നത്. ഈ ന്യൂഡ്  ബീച്ചില്‍ പ്രവേശനം ഫ്രീ ആണ്. ചെറുപ്പക്കാരും കുടുംബം ഒന്നാകെയും ഈ ബീച്ചില്‍ ആസ്ത്രിയയക്കാരും ടൂറിസ്റ്റുകളും വരുന്നു. എഫ കെ കെ എന്ന ബോര്‍ഡു കണ്ടാല്‍ അത് ന്യൂഡ്  പാര്‍ക്കിലെക്കുള്ള വഴി ആണ്. മലയാളികള്‍ പലരും ന്യൂഡ്   ബീച്ചില്‍ വരുന്നത് സൈക്കിള്‍ യാത്രക്കാരായിട്ടാണ് പോലും.



പാര്‍ക്കുകളും മനോഹരമായ കെട്ടിടങ്ങള്‍  കൊണ്ടും സമൃദ്ധം ആണ്  വിയന്ന. മലകളിലും മലയിടുക്കുകളിലും മനോഹരമായ വീടുകള്‍ .. വൃത്തിയുള്ള റോഡുകള്‍ ... വേനല്‍ക്കാലത്ത് അനേകം ടൂറിസ്റ്റുകള്‍ വരുന്നു. വിയന്ന ആണ് ഈസ്റ്റ്‌ യൂറോപ്പിനെയും വെസ്റ്റ്‌ യൂറോപ്പിനെയും യോജിപ്പിക്ക്കുന്ന രാജ്യം. ആസ്ത്രിയ വളരെ സമ്പന്നം ആയ ഒരു രാജ്യം ആണ്. ഈസ്റ്റിലെ സമ്പന്നര്‍ എന്നാണ് ആസ്ത്രിയ എന്ന വാക്കിന്റെ അര്‍ഥം. ഇവിടെ ഏതാണ്ട് അയ്യായിരത്തോളം മലയാളികള്‍ ജോലി ചെയുന്നു. ഇവരില്‍ കൂടുതലും പേര്‍ ആസ്ത്രിയയിലെ ഹെല്‍ത്ത്‌ സര്‍വീസസിലും യു എന്നിലും ആണ് ജോലി ചെയുന്നത്. മലയാളികള്‍ എല്ലാവരും നന്നായി ജര്‍മ്മന്‍ ഭാക്ഷ സംസാരിക്കുന്നു. യൂറോപ്പ്യന യൂണിയനില്‍ അംഗം ആയതിനു ശേക്ഷം ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ആസ്ത്രിയയിലേക്ക് പ്രവേശനം ഇല്ല. ഈസ്റ്റ്‌ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആണ് ഇപ്പോള്‍ ഇവിടെ കൂടുതല്‍ ആയി ജോലി ചെയുന്നത്. ഇത് മൂലം ആണ് ഇപ്പോള്‍ മലയാളിയ്ടെ ചാന്‍സ്‌ നഷ്ടപ്പെട്ടത്.

ഞങ്ങളുടെ നാട്ടുകാരായ ഒരു വീട്ടില്‍ സുഹൃത്ത്‌ സന്ദര്‍ശനം നടത്തി തിരകെ ടിബിയുടെ വീട്ടില്‍.,.  ഏതാണ്ട് മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ നാട്ടില്‍ നിന്നും പോയവരാണ് ഇവര്‍..,. അതിനു ശേക്ഷം ആദ്യമായിട്ടാണ് ഇവരെ കാണുന്നത്. വലിയ സന്തോഷം തോന്നി. 

 എന്റെ വിയന്ന സന്ദര്‍ശനത്തിന്റെ ബഹുമാനാര്‍ത്ഥം ടിബിയുടെ നേതൃത്വത്തില്‍  ഒരു സംഗീത വിരുന്നോരുക്കണം എന്ന നിര്‍ബന്ധത്തിനു വഴങ്ങി. ടിബിയുടെ വീട്ടിലെ ബെസ്മെന്റ്റ്‌ ഹാളില്‍ ആണ് ചടങ്ങ് സംഘടിപ്പിചിരിക്കുന്നത്. വിയന്നയിലെ യേശുദാസ്‌ എന്നാണ് ടിബി വിയന്നയില്‍ അറിയപ്പെടുന്നത്, പ്രസശ്ത മലയാളി ഗായിക സുജാതയോടും ശ്വേത മോഹനോടും ഒപ്പം പാടിയതിനെക്കുറിചോക്കെ അദേഹം ഓര്‍മിപ്പിച്ചു. ഒരു സംഗീത നിശക്കുള്ള എല്ലാ ഉപകരണങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. സ്വാഗത പ്രസംഗവും ടിബി തന്നെ നടത്തി. ഇടയ്ക്കിടെ ടിബി കരാക്കോ ക്കൊപ്പം പാടുന്നു. . തുടര്‍ന്ന് ജോണിയുടെ ഉല്‍ഘാടന പ്രസംഗം. പാട്ടുകള്‍ക്കിടയില്‍ ടിബിയുടെ ഭാര്യ റജി ഡ്യൂട്ടിക്ക് പോകുന്നതിനു മുന്‍പ് ഉണ്ടാക്കിയ കപ്പ ബിരിയാണി നന്നായി ആസ്വദിച്ചു ... ഒടുവില്‍ അവസാന ഗാനത്തിനൊപ്പം എന്റെ വക  നന്ദി പ്രകടനവും കഴിഞ്ഞപ്പോള്‍ സമയം രാത്രി പതിനൊന്നു. തെറ്റിദ്ധരിക്കണ്ട, ഈ കലാവിരുന്നില്‍ ഞാനും ജോണിയും ടിബിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിറ്റേന്ന്  രാവിലെ ജോണി എന്നെ എയര്‍  പോര്‍ട്ടില്‍ കൊണ്ടാക്കി. ഞാന്‍ വീണ്ടും ആമ്സ്ടര്‍ ഡാമിലേക്ക് .