Friday, 23 March 2012

ലജ്ജിക്കുന്നു, നിങ്ങളെയോര്‍ത്തു.

ഓശാന ഞായറാഴ്ച നടക്കുന്ന മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയുടെ തിയതി മാറ്റി വെക്കണം എന്ന് ആവശ്യപ്പെട്ടു സി പി എം നിയമസഭാ കക്ഷി നേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമ സഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഓശാന ഞായറാഴ്ചയിലെ പരീക്ഷയെന്നു കോടിയേരി പറഞ്ഞു. പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കൊപ്പം രക്ഷാകര്‍ത്താക്കളും പോകേണ്ടി വരുമെന്നതിനാല്‍ പള്ളിയില്‍ പോകാനും ഓശാന ഞായര്‍ ആചരിക്കാനും ക്രൈസ്തവ വിശ്വാസികള്‍ക്കു പ്രയാസമാകുമെന്നു കോടിയേരി പറഞ്ഞു.

അല്ല, സഭാ വിശ്വാസികളുടെ കാര്യം മൊത്തം സി പി എം ഏറ്റെടുത്തോ? പള്ളികളില്‍ വിശ്വാസികള്‍ കുറയുന്നതിന് ഇദേഹത്തിനു വല്ലാത്ത വിഷമം ആണ് എന്ന് തോന്നുന്നു. ഇന്ത്യ പോലൊരു സെക്കുലര്‍ രാജ്യത്ത്‌ ഒരു മതത്തെയും പ്രീണിപ്പിക്കുവാന്‍ രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നത് നന്നല്ല ഏന് മാത്രം അല്ല അപലപനീയവും ആണ്. കെ സി ബി സി പോലും പേരിനു പ്രസ്താവന ഇറക്കി എന്നല്ലാതെ ഈ വിഷയത്തില്‍ മുന്നോട്ടു പോയിട്ടില്ല.

രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1) ഓശാന ഞായര്‍ ക്രിസ്ത്യാനിക്ക് ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒരു തിരുനാള്‍ ഒന്നും അല്ല. അന്ന് പള്ളിയില്‍ പോയില്ലെങ്കില്‍ അതിന്റെ പേരില്‍ നരകത്തില്‍ പോകില്ല. (അച്ചായന്മാര്‍ക്ക് പറ്റിയ സ്ഥലം ആണ്, പോയാലും അവിടെയും അവര്‍ ജീവിച്ചു കൊള്ളും)

2) ഇത് ആള്‍ ഇന്ത്യ ലെവലില്‍ നടക്കുന്ന ഒരു പ്രവേശന പരീക്ഷ ആണ്. കേരളത്തില്‍ മാത്രം ആയി ഈ പരീക്ഷ മാറ്റി വെക്കാന്‍ പറ്റില്ല. ഇന്ത്യയില്‍ രണ്ടു ശതമാനം മാത്രം ഉള്ള ക്രിസ്ത്യാനിക്ക് വേണ്ടി, അവരുടെ അത്ര പ്രധാനമല്ലാത്ത ഒരു തിരുനാളിനു വേണ്ടി ഇന്ത്യ ഒട്ടാകെ പരീക്ഷ മാറ്റി വെക്കണം എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ്.

3) ഇത് പോലുള്ള വിഷയത്തില്‍ പരീക്ഷകള്‍ , മറ്റു പൊതു പരിപാടികള്‍ ഒക്കെ മാറ്റി വെക്കുവാന്‍ പോവുകയാണ് എങ്കില്‍ ഇന്ത്യയില്‍ എന്നും എന്തെങ്കിലും ഒക്കെ മതങ്ങളുടെ അആചാരങ്ങളും ആഘോഷങ്ങളും ഒക്കെ ഉണ്ടാകും. അതിനാല്‍ എന്നും അവധി കൊടുക്കേണം എന്ന് പറയേണ്ടി വരും.

4) പരീഷ സീരിയസ് ആയി കാണുന്നവര്‍ പരീക്ഷ എഴുതട്ടെ, അതല്ല മത ആചാരങ്ങള്‍ ആണ് പ്രധാനം എങ്കില്‍ അവര്‍ അതിനു പോകട്ടെ. പിന്നെ വിശ്വാസികള്‍ക്ക് ഈ ആചാരത്തിനൊക്കെ പോകണം എന്നുണ്ടെങ്കില്‍ പരീക്ഷ സമയം കഴിഞ്ഞും പള്ളികളില്‍ ഈ ആചാരങ്ങള്‍ നടത്തവുന്നതെ ഉള്ളൂ...

നിയമസഭയില്‍ സബ്മിഷന്‍ ആയി അവതരിപ്പിക്കുവാന്‍ ജനങ്ങളെ ബാധിക്കുന്ന മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലേ? വളരെ ഉത്തരവാദിത്വപ്പെട്ട ഒരു നേതാവില്‍ നിന്ന്, അതും ഒരു വിപ്ലവ പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് ഇങ്ങനെ ഉള്ള ബാലിശമായ കാര്യങ്ങള്‍ കാണുമ്പോള്‍ കേരളം നാണിച്ചു പോകുന്നു... ഉളിപ്പില്ലാത്ത നേതാക്കള്‍ ആണ് പാര്‍ട്ടിക്കും നാടിനും ദോഷം.

വാല്‍ക്കക്ഷണം: കത്തോലിക്ക രാഷ്ട്രം ആയി പ്രഖ്യാപിച്ചിട്ടുള്ള ആസ്ത്രിയ പോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍, ക്രിസ്ത്യാനികള്‍ ഏറ്റവും പാവനം എന്ന് കരുതുന്ന ദുഃഖ വെള്ളിയാഴ്ചയ്ക്ക് പോലും പേരിനു ഒരു അവധി പോലും കൊടുത്തിട്ടില്ല. അവിടെ അന്ന് ഒരു സാധാരണ പ്രവര്‍ത്തി ദിവസം ആണ്. എന്നിട്ടാണ് ഇവിടെ ഓരോരുത്തരുടെ ഹാലിളക്കം.

2 comments:

  1. ഉദാഹരണം കാണിക്കാന്‍ Austria യെ തന്നെ തിരഞ്ഞു പിടിച്ചത് കൊള്ളാം. Epiphany, Ascension Day,All Saints' Day, Immaculate Conception,Corpus Christi, Assumption of the Virgin Mary തുടങ്ങി ഒട്ടു മിക്ക കൃസ്തീയ വിശേഷ ദിവസങ്ങളും അവിടെ അവധി ആണെന്നത് മനപൂര്‍വം പറയാതിരുന്നതായിരിക്കും അല്ലെ? വിരലില്‍ എണ്ണാവുന്ന Christian holidays മാത്രമേ നമുക്ക് ഉള്ളു എന്ന് മറക്കണ്ട. പണ്ട് മുതല്‍ കൊടുത്തു വന്നു എന്ന് തുടങ്ങി ഒത്തിരി reasons അതിനുണ്ട് താനും. നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ട് . പണ്ടും ഈ പരീക്ഷകള്‍ ഈ നാട്ടില്‍ നടന്നിട്ടില്ലേ?Christian holidaysതിരഞ്ഞു പിടിച്ചു exams വയ്ക്കുന്നത് ഈയിടെ ആയി കുറച്ചു കൂടുന്നുമുണ്ട്. വെള്ളിയാഴ്ച SSLC പരീക്ഷ വേണ്ട എന്ന് വച്ചപ്പോള്‍ ആരും പ്രതികരിച്ചു കണ്ടില്ല. അതെങ്ങനെ.... സഹിഷ്ണതയുള്ള അച്ചായന്മാരുടെ മേത്ത് കയറാനാണ് എല്ലാവര്‍ക്കും ഇഷ്ടം. മിക്കപ്പോഴും അച്ചായന്‍മാര്‍ തന്നെയായിരിക്കും കുതിര കേറുന്നതും....എത്ര ഉദാഹരണങ്ങള്‍ വേണം? കഷ്ടം?

    ReplyDelete
  2. ഹഹഹ, ആസ്ത്രിയ തെരഞ്ഞു പിടിക്കാന്‍ കാരണം അതൊരു കത്തോലിക്ക രാജ്യം ആയത് കൊണ്ടും എന്‍റെ പല സുഹൃത്തുക്കള്‍ അവിടെ ഉള്ളത് കൊണ്ടും ഞാന്‍ അവിടെ സന്ദര്ശിച്ചിട്ടുള്ളത് കൊണ്ടും മാത്രം ആണ്... മറ്റു പല ക്രിസ്തീയ അവധികള്‍ അവിടെ കൊടുക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ക്രിസ്ത്യാനികള്‍ ലോകത്ത് ഏറ്റവും പാവനം ആയി കരുതുന്ന ദുഃഖ വെള്ളി അവിടെ അവധി അല്ല എന്ന് മാത്രം ആണ് ഞാന്‍ പറഞ്ഞത്‌...

    ഇന്ത്യയില്‍ കേവലം രണ്ടു ശതമാനം മാത്രം ഉള്ള ക്രിസ്ത്യാനിക്ക് എത്ര അവധി ദിനം വേണം എന്നാണ് ആവശ്യപ്പെടുന്നത്? പിന്നെ സി ബി എസ സി , ഐ സി എസ് സി , ഓരോ സംസ്ഥാനങ്ങളുടെയും വാര്‍ഷിക പരീക്ഷകള്‍ കഴിഞ്ഞു വരുന്ന ഞായറാഴ്ചകള്‍ ആണ് ഇത് പോലുള്ള പരീക്ഷകള്‍ക്ക് പൊതുവേ തെരഞ്ഞെടുക്കുന്നത്. വാര്‍ഷിക പരീക്ഷകള്‍ കഴിഞു വരുന്ന ഞായറാഴ്ച്ചകള്‍ ക്രിസ്ത്യന്‍ വിശേഷ ദിവസങ്ങള്‍ ആയത് ദര്ഭാഗ്യം എന്നെ പറയേണ്ടു...
    അപ്പോള്‍ ചോദിക്കും എന്ത് കൊണ്ട് ഞായറാഴ്ച തെരഞ്ഞെടുത്തു എന്ന്? പല കുട്ടികളുടെയും ഒപ്പം അവരുടെ മാതാപിതാക്കള്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ പോകുന്നതിനു ഞായറാഴ്ച ആണ് സൌകര്യം... മറ്റു ദിവസങ്ങളില്‍ ആണെങ്കില്‍ പലര്‍ക്കും അവധി എടുക്കേണ്ടി വരും. മുന്‍പ്‌ ഇത് മറ്റു ദിവസങ്ങിളില്‍ ആയിരുന്നു നടത്തിയിരുന്നത്. മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്കൊപ്പം പരീക്ഷാ സെന്ററുകളില്‍ പോകണം എന്ന ആവശ്യം വന്നപ്പോള്‍ ആണ് അത് ഈ പരീക്ഷകള്‍ ഞായറാഴ്ചകളിലേക്ക് മാറിയത്... അല്ലാതെ ഇതൊന്നും മനപ്പൂര്‍വ്വം ചെയ്ത മാറ്റങ്ങള്‍ അല്ല. ഈസ്റ്റര്‍ ദിനത്തില്‍ നടക്കുന്ന ഐ ഐ റ്റി പരീക്ഷയില്‍ എന്‍റെ മകളും പരീക്ഷ എഴുതുന്നുണ്ട്...

    ReplyDelete